Just In
- 1 hr ago ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- 11 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 14 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 15 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
Don't Miss
- Lifestyle സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Movies ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?
- Travel ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദ കാഴ്ചകൾ.. ഇതിലൊന്ന് ഏറ്റവും കൂടുതൽ കണ്ടത് മലയാളികളായിരിക്കും
ദുബൈ പൊലീസിന്റെ ആഡംബര കാറുകള്‍
ഹോളിവുഡ് സിനിമകളില്‍ ഒക്കെ നമ്മള്‍ക്ക് കണ്ടു പരിചിതമാണ് ആഡംബര കാറുകളില്‍ ചീറിപ്പാഞ്ഞ് നടക്കുന്ന പൊലീസുകാരെയും, ആഡംബര കാറുകളില്‍ സാഹസികത കാണിക്കുന്ന പൊലീസുകാരെയും.
പോര്‍ഷെ, ലംബോര്‍ഗിനി, ബുഗാട്ടി തുടങ്ങി ആഡംബര കാറുകളാണ് ഇത്തരത്തില്‍ പൊലീസുകാര്‍ ഉപയോഗിക്കുന്നത്. മഹീന്ദ്ര ഥാര്‍ ജീപ്പും ബലേറോയും ഏറിപോയാല്‍ ടൊയോട്ട ഇന്നോവയും മാത്രമാണ് നമ്മള് സാധാരണ കണ്ടിരിക്കുന്ന പൊലീസ് വാഹനങ്ങള്‍.
നമ്മുടെ നാട്ടിലെ പൊലീസിന്റെ വാഹനങ്ങള്‍ കാണുമ്പോള്‍ നാം ഒന്ന് ചിന്തിക്കും, ഇതൊക്കെ ഉള്ളതോണോ?, അതോ സിനിമയ്ക്കുവേണ്ടി മാത്രം ഉപയോഗിക്കുന്നതാണോ എന്നൊക്കെ?. എന്നാല്‍ ഇനി ആ ആലോചന വേണ്ട. സംഭവം ഉള്ളതാണ്.
കേരളത്തില്‍ ഇല്ലെങ്കിലും പല വിദേശ രാജ്യങ്ങളിലെയും പൊലീസ് സേനയില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇത്തരം ആത്യാഡംബര വാഹനങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. അത്യാഡംബര വാഹനങ്ങള്‍ പൊലീസ് ഫോഴ്സിന് നല്കുന്ന നിരവധി രാജ്യങ്ങളുണ്ട് നമുക്ക് ചുറ്റും. ഇത്തരത്തില്‍ ദുബൈ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കൈയ്യിലും ഉണ്ട് കുറച്ച് വില കൂടിയ ആഡംബര കാറുകള്‍. അത് ഏതെല്ലാമെന്നു നോക്കാം...
ബുഗാട്ടി വെറോണ്‍
ബുഗാട്ടി വെറോണ്‍, ഇതാണ് ലോകത്തെ ഏറ്റവും വില കൂടിയ പൊലീസ് കാര്‍. ദുബൈ നിരത്തുകളിലാണ് ഈ ആഡംബര വീരന് കള്ളന്മാരുടെ പേടി സ്വപ്നമായി വിലസുന്നത്. ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്സ് വാഗണ്‍ ഗ്രൂപ്പ് പുറത്തിറക്കുന്ന ബുഗാട്ടി വെറോണിന് 27 കോടി രൂപയാണ് വിപണി വില.
ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കാറെന്ന റെക്കോര്‍ഡും ചുരുങ്ങിയ കാലയളവില്‍ വെറോണിന് സ്വന്തമായിരുന്നു. മണിക്കൂറില്‍ 267.856 മൈല്‍ അഥവാ 431.072 കിലോമീറ്ററാണ് ബുഗാട്ടിയുടെ വേഗത. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 2.46 സെക്കന്‍ഡ് മതി ഈ വാഹനത്തിന്.
2016 മുതല്‍ ബുഗാട്ടി വെറോണ്‍ ദുബൈ പൊലീസിന്റെ ഭാഗമാണ്. വിനോദ സഞ്ചാര മേഖലയിലെ പട്രോളിങ്ങിനാണ് വെറോണ്‍ കൂടുതലായും ഉപയോഗിക്കുക. 8 ലിറ്റര്‍ W16 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന് 1,001 bhp കരുത്തും, 1,250 Nm torque ഉം ഉത്പാദിപ്പിക്കും.
ലൈകാന്‍ ഹൈപ്പര്‍സ്പോര്‍ട്
ലബനീസ് കമ്പനിയായ ഡബ്ല്യു മോട്ടോഴ്സാണ് ഈ ലിമിറ്റഡ് എഡീഷന് ലൈകാന്‍ ഹൈപ്പര്‍സ്പോര്‍ട് കാറിന്റെ നിര്‍മാതാക്കള്‍. 2013 -ല്‍ ഈ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിക്കപ്പെട്ടിരുന്നു. ലോകത്താകെ ഏഴ് ലൈകാന്‍ ഹൈപ്പര്‍സ്പോര്‍ട് കാറുകള്‍ മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഏകദേശം 21.6 കോടിരൂപയാണ് ഈ കാറിനെ സൂപ്പര്‍ പൊലീസ് കാറാക്കാന്‍ പൊലീസ് സേന ചിലവഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാറിലെ 3.7 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഇരട്ട ടര്‍ബോ ചാര്‍ജര്‍ പെട്രോള്‍ എഞ്ചിനാണ് മോഡലിന്റെ കരുത്ത്.
ഈ എഞ്ചിന് 787 bhp പവറും 960 Nm torque ഉം ഉത്പാദിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2.8 സെക്കന്‍ഡുകള്‍ മാത്രം മതി ലൈകാന്‍ ഹൈപ്പര്സ്പോര്ടിന് പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 385 കിലോമീറ്ററാണ് പരമാവധി വേഗത.
വേഗത്തില്‍ മാത്രം ഇവനെ കേമാനാക്കിയാല് പോര. ലോകോത്തര നിലവാരമുള്ള ട്രാഫിക്ക്, പട്രോളിങ്ങിങ് സംവിധാനമെല്ലാം ഇവനില്‍ പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്നില്‍ പോകുന്ന എല്ലാ വാഹനങ്ങളുടെയും വേഗതയും, നമ്പര്‍ പ്ലെയ്റ്റും എല്ലാം ഇവന് ഒപ്പിയെടുക്കും.
മാത്രമല്ല അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവരെയും, വേഗത്തില്‍ പായുന്നവരെയും കൂടുക്കാനും ഇവന് മിടുക്കനാണ്. അതുമാത്രമല്ല ശേഖരിക്കുന്ന വിവിരങ്ങള്‍ എല്ലാം അപ്പോള്‍ തന്നെ കണ്ട്രോള് റൂമിലേക്ക് അയ്ക്കുന്നതിനുള്ള സൗകര്യവും വാഹനത്തില്‍ തന്നെയുണ്ട്.
ബ്രാബസ് B63s -700 വൈഡ്സ്റ്റാര്‍
മെര്‍സിഡീസ് ബെന്‍സ് G63 AMG പരിഷ്കരിച്ച പതിപ്പാണ് ദുബൈ പൊലീസിന്റെ കൈയ്യിലുള്ള ബ്രാബസ് B63s -700 വൈഡ്സ്റ്റാര്‍. യൂറോപ്പിലെ വിഖ്യാതമായ ട്യൂണിങ് കമ്പനിയാണ് ബ്രാബസ്. ഇവരാണ് മെര്‍സിഡീസ് ബെന്‍സ് G63 AMG -യെ ദുബൈ പൊലീസിനായി ട്യൂണ്‍ ചെയ്ത് നല്‍കിയത്.
ബെന്‍സ് B63 AMG പതിപ്പിനെക്കാളും കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ബ്രാബസ് B63s -700 വൈഡ്സ്റ്റാര്‍ ദുബായ് പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്. വലിയ വീല്‍ ആര്‍ച്ചുകള്‍, പിന്നില്‍ വലിയ സ്പോയിലര്‍, 23 ഇഞ്ചിന്റെ വലിയ അലോയി വീലുകള്‍ എന്നിവയൊക്കെ പുതിയ പതിപ്പിലെ സവിശേഷതകളാണ്.
ഫ്രണ്ട് ബോണറ്റിലും മാറ്റങ്ങള്‍ വരുത്തി അതിനൊപ്പം തന്നെ റൂഫില്‍ എല്‍ഇഡി ലൈറ്റും സ്ഥാപിച്ചു. ബെന്‍സ് B63 AMG -യില്‍ 544 bhp പവറും, 760 Nm torque ഉത്പാദിപ്പിച്ചിരുന്ന 5.5 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 പെട്രോള്‍ എഞ്ചിന്, ബ്രാബസ് B63s - 700 വൈഡ്സ്റ്റാറില് എത്തിയപ്പോള്‍ 700 bhp പവറും 960 Nm torque ഉം ഉത്പാദിപ്പിക്കാന്‍ തുടങ്ങി.
ഏഴു സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഗിയര്‍ബോക്സ്. 4.9 സെക്കന്‍ഡുകള്‍ മതി വാഹനത്തിന് പൂജ്യത്തില്‍ നിന്നും നൂറു കിലോമാറ്റര്‍ വേഗത കൈവരിക്കാന്‍. മണിക്കൂറില്‍ 240km/h ആണ് ബ്രാബസിന്റെ വേഗത.
മെര്‍സിഡീസ് ബെന്‍സ് SLS AMG
മെര്‍സിഡീസ് ബെന്‍സിന്റെ മുന്‍നിര മോഡലായി ഏറെക്കാലം വിപണിയില്‍ ഉണ്ടായിരുന്ന മോഡലാണ് SLS AMG. 2015 -ല്‍ AMG GT മാറ്റിസ്ഥാപിച്ചതിനു ശേഷവും, ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും സവിശേഷമായ മോഡലുകളില്‍ ഒന്നുകൂടിയാണിതെന്നാണ് റിപ്പോര്‍ട്ട്.
ഇതിന്റെ കൂപ്പെ പതിപ്പാണ് ദുബായ് പൊലീസ് ഉപയോഗിക്കുന്നത്. 2010 മുതല്‍ 2015 വരെ മെര്‍സിഡീസ് ബെന്‍സ് പുറത്തിറക്കിയ സ്പോര്‍ട്സ് കാറാണ് SLS AMG. ഇപ്പോള്‍ നിര്‍മാണം നിര്‍ത്തിയെങ്കിലും ധാരാളം ആരാധകരാണ് മോഡലിനുള്ളത്.