ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

എല്ലാ സെലിബ്രിറ്റികളും വലറെ സുഖസൗകര്യങ്ങളോടെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നതിനാൽ, ആഢംബര കാർ നിർമ്മാതാക്കൾക്ക് എല്ലായ്പ്പോഴും ഇവർ പ്രിയമേറിയവരാണ്.

ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

കാർ നിർമ്മാതാക്കളായ ബി‌എം‌ഡബ്ല്യു, ഔഡി, മെർസിഡീസ് ബെൻസ്, ജാഗ്വാർ ലാൻഡ് റോവർ, ജീപ്പ് എന്നിവയ്ക്ക് ഇതിനകം ഈ സെലിബ്രിറ്റി ഉപഭോക്താക്കളുടെ ഒരു വലിയ നിര തന്നെയുണ്ട്. രാജ്യത്തെ ഏറ്റവും അധികം ആഢംബരം നിറഞ്ഞത് ബോളിവുഡ് സിനിമാ ലോകത്താണ്.

ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

ബോളിവുഡ് താര റാണികളെപ്പോലെ ഇന്ത്യൻ വനിതാ പിന്നണി ഗായകരും ആഢംബരം പ്രദർശിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. സുനിധി ചൗഹാൻ മുതൽ നേഹ കക്കർ വരെ, സോന മോഹപാത്ര മുതൽ നേഹ ഭാസിൻ വരെ, ഓരോരുത്തരും സ്റ്റൈലിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നു. ഏറ്റവും പ്രഗത്ഭരായ ഇന്ത്യൻ ഇന്ത്യൻ പിന്നണി ഗായകരുടെ ആഢംബര കാറുകൾ നമുക്ക് പരിചയപ്പെടാം.

ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

നേഹ കക്കർ:

സംഗീത രംഗത്തെ ഏറ്റവും വൈവിധ്യമാർന്ന ഗായികമാരിൽ ഒരാളാണ് നേഹ കക്കർ. നാലാം വയസ്സിൽ തന്നെ അവർ പാടാൻ തുടങ്ങിയിരുന്നു. ഇന്ത്യൻ സംഗീത റിയാലിറ്റി ഷോയായ ഇന്ത്യൻ ഐഡലിലും നേഹ പങ്കെടുത്തിരുന്നു. 'കോക്ക്‌ടെയിൽ' എന്ന സിനിമയിൽ നിന്ന് 'സെക്കൻഡ് ഹാൻഡ് ജവാനി' എന്ന ഡാൻസ് ട്രാക്ക് റിലീസിലൂടെയാണ് താരം പ്രശസ്തിയിലേക്ക് ഉയർന്നത്.

ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

മെർസിഡീസ് ബെൻസിന്റെ ആഢംബര മോഡലായ GLS 350 -യാണ് ഗായികയ്ക്കുള്ളത്. 2018 -ലാണ് താരം ഈ വാഹനം സ്വന്തമാക്കുന്നത്. മെർസിഡീസ് ബെൻസിന്റെ മുൻനിര എസ്‌യുവിയെ സ്വന്തമാക്കിയ നിമിഷവും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

കനിക കപൂർ:

'ജുഗ്നി ജി' എന്ന ഗാനത്തിലൂടെ അരങ്ങേറ്റം കുറിച്ചതുമുതൽ ഇന്ത്യൻ സംഗീത രംഗത്ത് അറിയപ്പെടുന്ന ഒരു മുഖമാണ് കനിക കപൂർ. 'ബേബി ഡോൾ' എന്ന ഗാനത്തിലൂടെ ബോളിവുഡ് പിന്നണി ആലാപന ജീവിതം ആരംഭിച്ചു. മികച്ച വനിതാ പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് പോലുള്ള നിരവധി അവാർഡുകൾ നേടാൻ സഹായിച്ച കനികയുടെ ആലാപന ശൈലിയി വളരെയധികം പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്.

ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

2012 ൽ വിവാഹമോചനം നേടിയ ശേഷം 41 കാരിയായ ഗായികയും സംഗീതസംവിധായികയുമായ മുംബൈയിലേക്ക് മാറി. ഔഡിയുടെ ആഢംബര എസ്‌യുവി മോഡലായ Q7 ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നിരവധി തവണ ഗായിക തന്റെ Q7 എസ്‌യുവിയിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

നേഹ ഭാസിൻ:

ഇന്ത്യൻ ഗായികയും ഗാനരചയിതാവുമായ നേഹ ഭാസിൻ ബോളിവുഡ്, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ചലച്ചിത്ര വ്യവസായങ്ങളിലെ സംഭാവനകളിലൂടെ പ്രശസ്തനാണ്. ഇന്ത്യൻ പോപ്പ്, പഞ്ചാബി നാടോടി സംഗീതം എന്നിവയിൽ ഒരു സ്വതന്ത്ര സംഗീത സ്രഷ്ടാവ് എന്ന നിലയിലും അവർ വളരെ ജനപ്രിയയാണ്.

ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

രണ്ട് ഫിലിംഫെയർ അവാർഡുകളും വിവിധ അംഗീകാരങ്ങളും നിരവധി നോമിനേഷനുകളും കരസ്ഥമാക്കിയ നേഹ ഭാസിൻ മെർസിഡീസ് ബെൻസ് E-ക്ലാസിലാണ് യാത്ര ചെയ്യുന്നത്. ഈ ആഢംബര സെഡാൻ തന്റെ ഭർത്താവിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

സോന മോഹപാത്ര:

നിരവധി ആൽബങ്ങൾ, സംഗീതകച്ചേരികൾ, സിംഗിൾസ്, മ്യൂസിക് വീഡിയോ, ബോളിവുഡ് സിനിമകൾ എന്നിവയിലൂടെ പ്രശസ്തയാണ് സോന മോഹപാത്ര. ഇന്ത്യൻ ഗായിക, സംഗീതസംവിധായിക, ഗാനരചയിതാവ് എന്ന നിലയിൽ കഴിവ് തെളിയിച്ച താരം 'സത്യമേവ് ജയതേ' എന്ന ഷോയിൽ നിന്നാണ് അവർ മുഖ്യധാരയിലേക്ക് എത്തിയത്.

ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

ബോളിവുഡിലെ വിവിധ ജനപ്രിയ സിനിമകളായ ഡൽഹി ബെല്ലി, ഫുക്രെ, തലാഷ് എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. മെർസിഡീസ് ബെൻസ് M ക്ലാസ് 250 CDI ആണ് ഗായികയുടെ വാഹനം. ഇവന്റുകൾക്കും ഷോകൾക്കും താരം സ്ഥിരമായി ഇതിൽ എത്തുന്നു.

ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

സോനു കക്കർ:

വളരെ സവിശേഷമായ ശബ്ദത്തിനുടമയായ ഇന്ത്യൻ ജനപ്രിയ പിന്നണി ഗായകരിൽ ഒരാളാണ് സോനു കക്കർ. 'ബാബുജി സാറാ ധീരേ ചലോ' എന്ന ഗാനത്തിലൂടെയാണ് ഗായികയ്ക്ക് ആദ്യ ബ്രേക്ക്-ത്രൂ ലഭിച്ചത്.

ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

അതിനുശേഷം, ബി-ടൗൺ വ്യവസായത്തിൽ പ്രത്യേക ശബ്ദത്തിനാൽ അവർ വളരെ പ്രശസ്തയായി മാറി. ബോളിവുഡിലെ പ്രമുഖ ഗായകരായ സോനു കക്കറിന്റെയും ടോണി കക്കറിന്റെയും മൂത്ത സഹോദരിയാണ്. ഭർത്താവ് നിരാജ് ശർമ സമ്മാനിച്ച ഒരു പുതിയ ബി‌എം‌ഡബ്ല്യു 6 സീരീസ് GT ലക്ഷ്വറി ലൈനാണ് താരത്തിന്റെ റൈഡ്.

Most Read Articles

Malayalam
English summary
Luxury Hot cars of Bollywood Female Singers. Read in Malayalam.
Story first published: Thursday, April 9, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X