തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

വളരെയധികം ഗ്ലാമർ നിറഞ്ഞതാണ് ഇന്ത്യൻ സിനിമ. നമ്മുടെ രാജ്യത്ത് ഗ്ലാമറും ആഢംബരവുമായി ഏറ്റവും എളുപ്പം ബന്ധപ്പെടുത്താൻ കഴിയുന്നത് ബോളിവുഡ് താരങ്ങളെയാണ്. ആരാധകർ അവരുടെ സിനിമകളെ സ്നേഹിക്കുക മാത്രമല്ല, അവരുടെ വ്യക്തിപരമായ ജീവിതത്തിൽ അതീവ താല്പര്യം കാണിക്കുകയും ചെയ്യുന്നു.

തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

ഏറ്റവും ആഢംബരമായ കാർ ശേഖരണങ്ങളും സെലിബ്രിറ്റികൾക്കുണ്ട്. മാധുരി ദീക്ഷിത്, ജൂഹി ചൗള, രവീന ടണ്ടൻ, കാജോൾ എന്നിവരടങ്ങുന്ന മുൻകാല നടിമാരുടെ ഉടമസ്ഥതയിലുള്ള കാറുകളുടെ ഒരു പട്ടിക ഞങ്ങൾ സമാഹരിച്ചിട്ടുണ്ട്. നഗരം ചുറ്റാൻ അല്ലെങ്കിൽ ഇവന്റുകളിലേക്കും ഷോകളിലേക്കും പോകാൻ അവർ ഉപയോഗക്കുന്ന കാറുകൾ ഏതെല്ലാം എന്ന് നോക്കാം.

തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

ജൂഹി ചൗള:

ഒരു കാലത്തെ ഏറ്റവും പ്രമുഖ ഇന്ത്യൻ നടിമാരിൽ ഒരാളാണ് ജൂഹി ചൗള. 1988 -ൽ ആമിർ ഖാനൊപ്പം 'ഖയാമത് സേ ഖയാമത്ത് തക്' എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയത്. 1984 ലെ മിസ് ഇന്ത്യ ജേതാവായ നടി തന്റെ ശ്രദ്ധേയമായ അഭിനയ വൈദഗ്ദ്ധ്യം കൊണ്ട് പ്രശസ്തി നേടി.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; കോടതിയെ സമീപിക്കാനൊരുങ്ങി ഡീലര്‍മാര്‍

തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

രണ്ട് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടാൻ ഇത് സഹായിച്ചു. മുൻ ഇന്ത്യൻ നടിക്ക് കാറുകളെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക അഭിരുചിയാണ്. പോർഷെ കയീനാണ് താരം യാത്ര ചെയ്യുന്നതായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവന്റുകൾക്കും ഷോകൾക്കുമായി ജാഗ്വാർ XJL ആഢംബര സെഡാനാണ് താരം ഉപയോഗിക്കുന്നത്.

തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

രവീന ടാൻഡൻ:

ബോളിവുഡിൽ ജനപ്രിയമായ ഒരു മുഖമായിരുന്നു 90 കളിലെ ദിവാ. ഗോവിന്ദ, അക്ഷയ് കുമാർ എന്നിവർക്കൊപ്പം ധാരാളം സിനിമകളിൽ താരം അഭിനയിച്ചു. സൽമാൻ ഖാനൊപ്പം 'പത്തർ കെ ഫൂൾ' എന്ന ചിത്രത്തിലൂടെയാണ് രവീന ടാൻഡൻ ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

MOST READ: പ്രായമായവർക്ക് സുഖപ്രദമായി സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങൾ

തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

മൊഹ്‌റ, ദിൽ‌വാലെ, ലാഡ്‌ല, ഖിലാഡിയോം കാ ഖിലാഡി എന്നിവയുൾപ്പെട്ട അക്കാലത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലും അവർ വേഷമിട്ടു. മെർസിഡീസ് ബെൻസ് GLS 350, ജാഗ്വാർ XJ എന്നിവ ഉൾപ്പെടുന്ന നിരവധി ആഢംബര വാഹനങ്ങൾ താരം ഉപയോഗിക്കുന്നു. പലപ്പോഴും ഒരു ഔഡി Q7 എസ്‌യുവിയും താരം ഉപയോഗിക്കുന്നു.

തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

കരിഷ്മ കപൂർ:

കരീന കപൂർ ഖാന്റെ മൂത്ത സഹോദരി 1990 -കളിലെയും 2000 -ത്തിന്റെ തുടക്കത്തിലെയും പ്രമുഖ നടിമാരിൽ ഒരാളായിരുന്നു. ബോളിവുഡ് രംഗത്ത് പ്രേം ക്വയ്ദി എന്ന ചിത്രത്തിലൂടെ നായികയായിട്ടാണ് താരം അരങ്ങേറ്റം കുറിച്ചത്. കരിഷ്മയുടെ അഭിനയ ജീവിതം റൊമാന്റിക് ചിത്രമായ 'രാജ ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിലൂടെ ഉന്നതിയിലേക്ക് കുതിച്ചു.

MOST READ: അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

ദേശീയ ചലച്ചിത്ര അവാർഡും നാല് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ താരം നേടി. കപൂർ കുടുംബത്തിലെ അംഗമായതിനാൽ ആഡംബരത്തിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന താരം ലാൻഡ് റോവർ ഫ്രീലാൻഡർ 2 എസ്‌യുവിയാണ് ഉപയോഗിക്കുന്നത്.

തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

ശിൽപ ഷെട്ടി:

നടിയും ടെലിവിഷൻ വ്യക്തിത്വവുമായ ശിൽപ ഷെട്ടി ഇന്ത്യൻ സിനിമയിൽ തന്റെ അഭിനയ മികവിലൂടെ പ്രശസ്തയാണ്. 'സെലിബ്രിറ്റി ബിഗ് ബ്രദർ 5' വിജയിയായ മുൻ ഇന്ത്യൻ നടി മെയിൻ ഖിലാഡി തു അനാരി, ഹത്കടി, ധഡ്കാൻ തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് നിരവധി നിരൂപക പ്രശംസകൾ നേടിയിട്ടുണ്ട്.

MOST READ: വിപണിയിലെത്താൻ ഒരുങ്ങി ബൈറ്റൺ എം-ബൈറ്റ് ഇലക്ട്രിക് എസ്‌യുവി

തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

ഗാരേജിൽ നിരവധി ആഢംബര വാഹനങ്ങൾ ശിൽപ ഷെട്ടിക്കുണ്ട്. ബി‌എം‌ഡബ്ല്യു i8, ബി‌എം‌ഡബ്ല്യു 7 സീരീസ്, ബെൻറ്ലി ഫ്ലൈയിംഗ് സ്പർ, റേഞ്ച് റോവർ സ്പോർട്ട് എന്നിവയാണ് അവയിൽ ചിലത്.

തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

കാജോൾ:

ഹിന്ദി സിനിമയിലെ 90 കളിലെ ജനപ്രിയ നടിമാരിൽ ഒരാളായിരുന്നു കാജോൾ, അതിൽ ദിൽ‌വാലെ ദുൽ‌ഹാനിയ ലെ ജയെങ്കെ, കുച്ച് കുച്ച് ഹോത ഹെയ്, കഭി ഖുഷി കഭി ഗം, ഫന, മൈ നെയിം ഈസ് ഖാൻ തുടങ്ങി നിരവധി വലിയ ഹിറ്റുകൾ താരം സിനിമാ ലോകത്തിന് സമ്മാനിച്ചു.

തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

പത്മശ്രീ, വിവിധ ഫിലിംഫെയർ അവാർഡുകൾ നേടിയ കാജോൾ 1993 ൽ ബാസിഗർ എന്ന സിനിമയിലൂടെ വൻ വിജയം നേടി. 1999 -ൽ നടൻ അജയ് ദേവ്ഗനുമായി നടി വിവാഹിതയായി. വോൾവോ XC90 ആഡംബര എസ്‌യുവിയാണ് താരത്തിന്റെ പ്രിയ വാഹനം.

തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

മാധുരി ദീക്ഷിത്:

80 -കളുടെ അവസാനത്തിലും 2000 -ത്തിന്റെ തുടക്കത്തിലും ഏറ്റവും പ്രചാരമുള്ളതും ജനങ്ങളെ സ്വാധീനിച്ചതുമായ മുഖങ്ങളിലൊന്നാണ് മാധുരി ദീക്ഷിത്. ഇലാക, ത്രിദേവ്, ഖൽനായക്, കിഷൻ കൻഹയ്യ, സാജൻ, രാജ, ദിൽ, ബേട്ട തുടങ്ങി നിരവധി സിനിമകളിലെ അഭിനയത്തിലൂടെയാണ് നടി അറിയപ്പെടുന്നത്.

തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

ആറ് ഫിലിംഫെയർ അവാർഡുകളും പത്മശ്രീ അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നടി നേടിയിട്ടുണ്ട്. മെർസിഡീസ് മേബാക്ക് S560 -യാണ് താരത്തിന്റെ ഇഷ്ട വാഹനം. അടുത്തിടെ DC കസ്റ്റം ഡിസൈൻ ചെയ്ത ടൊയോട്ട ഇന്നോവ ക്രിസ്റ്റ എംപിവിയും നടി സ്വന്തമാക്കി.

Most Read Articles

Malayalam
English summary
Luxury Rides of 90s Bollywood Actresses. Read in Malayalam.
Story first published: Thursday, April 16, 2020, 21:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X