മഹാരാഷ്ട്ര സർക്കാർ കലിപ്പിലാണ്; കാർ പൂളിംഗ് നിരോധിച്ച് കോടതി

മെട്രോ നഗരങ്ങളിൽ താമസിക്കുന്നവർക്ക് സുപരിചിതമായ ഒരു കാര്യമാണ് കാർ പൂളിങ്ങ്. അറിയാത്തവർക്കായി പറഞ്ഞു തരാം. ഉദാഹരണത്തിന് നിങ്ങൾ കൊച്ചിയിൽ നിന്ന് ഗോവയ്ക്ക് പോകുകയാണെന്ന് വിചാരിക്കുക.നിങ്ങളുടെ സ്വന്തം കാറിൻ നിങ്ങൾ ഒറ്റയ്ക്കാണ് പോകുന്നതെങ്കിൽ ചിലവ് അൽപ്പം കൂടുതലായിരിക്കുമെന്ന് പറയേണ്ട കാര്യമില്ലല്ലോ.

അപ്പോൾ കാർ പൂൾ എന്ന ആപ്പിൽ നിങ്ങൾ ഗോവയിലേക്ക് പോകുന്നുവെന്ന് അറിയിക്കുക. അപ്പോൾ നിങ്ങളോടൊപ്പം ഗോവയ്ക്ക് പോകാൻ താൽപ്പര്യമുളളവർ നിങ്ങളുമായി ബന്ധപ്പെടും. അങ്ങനെ അപരിചിതരോടൊപ്പം നിങ്ങൾ യാത്ര ചെയ്യാം. അത് മാത്രമല്ല യാത്രയുടെ ചിലവ് വിഭജിച്ച് പോകുകയും ചെയ്യും. എന്നാൽ ദ്യശ്യം സിനിമയിൽ സായ്കുമാർ പറയുന്നത് പോലെ ഇതിൽ ഒരുപാട് റിസ്ക് എലമെൻ്റസ് ഉണ്ട്.

മഹാരാഷ്ട്ര സർക്കാർ കലിപ്പിലാണ്; കാർ പൂളിംഗ് നിരോധിച്ച് കോടതി

നമ്മളോടൊപ്പം യാത്ര ചെയ്യുന്നവർ ഏത് തരത്തിലുളള ആളുകളാണെന്ന് പറയാൻ സാധിക്കില്ല. ലാഭം പ്രതീക്ഷിച്ച് അപരിചിതരോടൊപ്പം യാത്ര ചെയ്ത് വെറുതോ ജീവന് ഭീഷണി ഉണ്ടാക്കണ്ടല്ലോ. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൽപ്പിക്കുന്നത് കൊണ്ട് മഹാരാഷ്ട്ര സർക്കാർ ഗതാഗതേതര വാഹനങ്ങളുടെ അഗ്രഗേഷനും റൈഡ് പൂളിംഗിനായി ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.

ജനുവരി 19 ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് അനുസരിച്ച്, പൊതുജനങ്ങളുടെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഫോർ വീലറുകൾ എന്നിവയുൾപ്പെടെയുള്ള ഗതാഗതേതര വാഹനങ്ങളിലെ പൂൾ റൈഡിങ്ങ് ഇനിയൊരറിയിപ്പ് വരുന്നത് വരെ നിരോധിച്ചിരിക്കുകയാണ്. നിലവിൽ, മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിലുളള ഏതാനും അഗ്രഗേറ്റർമാർ ആപ്പ് അടിസ്ഥാനമാക്കിയുള്ള ബൈക്ക്, ഓട്ടോ, കാർ ടാക്സി സേവനങ്ങൾ നൽകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അവയിൽ ചിലതൊക്കെ വാഹനങ്ങൾ ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ അടിസ്ഥാനമാക്കിയുള്ള അഗ്രഗേറ്റർ സേവനമാണ് നൽകുന്നത്, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ, നോൺ-ട്രാൻസ്പോർട്ട് വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുളളവയാണ് ഇത്തരം സർവീസുകൾക്കായി ഉപയോഗിക്കുന്നത്. വെള്ള നമ്പർ പ്ലേറ്റുള്ളവയാണ് നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ. അത് കോമേഴ്സ്യൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല.

മഹാരാഷ്ട്ര സർക്കാരിൽ നിന്ന് ലൈസൻസ് വാങ്ങാതെ പ്രവർത്തിച്ച ബൈക്ക്-ടാക്സി അഗ്രഗേറ്ററായ റാപ്പിഡോയെ ജനുവരി 13 ന് ബോംബെ ഹൈക്കോടതി പിൻവലിക്കുകയും സേവനങ്ങൾ എത്രയും പെട്ടെന്ന് താൽക്കാലികമായി നിർത്താൻ ഉത്തരവ് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതി ഉത്തരവിനെതിരെ റാപ്പിഡോ കമ്പനി സുപ്രീംകോടതിയെ സമീപിച്ച് അപ്പീലിന് ശ്രമിച്ചിരുന്നു.

പ്രൈവറ്റ് വാഹനങ്ങൾ ടാക്സി വാഹനങ്ങളായി പ്രവർത്തിക്കുന്ന പ്രവണത രാജ്യത്ത് കൂടി വരികയാണ്. മഹാരാഷ്ട്രയ്ക്ക് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നത് സംസ്ഥാനത്ത് സാധാ പെർമിറ്റിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ സാമ്പത്തിക ശേഷിയെ ബാധിക്കുമെന്ന ആശങ്കയും സർക്കാർ പ്രകടിപ്പിക്കുന്നുണ്ട്.

നോൺ ട്രാൻസ്‌പോർട്ട് വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ എണ്ണം വളരെ വലുതാണ്, അതിനാൽ മഹാരാഷ്ട്ര സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങളും ചിലപ്പോൾ വാഹനങ്ങളുടെ കമ്പൈൻ ചെയ്യാൻ ഉപയോഗിച്ചേക്കാം. അഗ്രഗേഷനും റൈഡ് പൂളിംഗിനും ഉൾപ്പെടെയുളള സംവിധാനങ്ങൾക്ക് ഗതാഗത വാഹനങ്ങളായി ഗതാഗതേതര വാഹനങ്ങളെ ഉപയോഗിക്കാൻ അനുവദിക്കുകയാണെങ്കിൽ അതിന് നിബന്ധനകളും വ്യവസ്ഥകളും അതിൻ്റെ മാർഗ്ഗനിർദ്ദേശങ്ങളും സംബന്ധിച്ച് വിശദമായ പരിഗണന ആവശ്യമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളും കേസുകളും പഠിച്ച് ശുപാർശ നൽകാൻ സംസ്ഥാന സർക്കാർ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ടെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

അപരിചിതരോടൊപ്പം യാത്ര ചെയ്യുന്നതിൻ്റെ പ്രശ്നങ്ങൾ ജനങ്ങളെ മനസിലാക്കി കൊടുക്കാനും അവരെ ബോധവാൻമാരാക്കുവാനും സർക്കാർ ശ്രമിക്കണം. കാരണം ഇത്രയും ദൂരയാത്ര ചെയ്യുന്ന ജനങ്ങളുടെ സുരക്ഷ സർക്കാരിൻ്റെ ഉത്തരവാദിത്വമാണല്ലോ. അത് പോലെ ജനങ്ങളും കുറച്ച് ബോധത്തോടെ പെരുമാറാനും ശ്രമിക്കണം. ലാഭമുണ്ടാകും എന്ന് പ്രതീക്ഷിച്ച് ആരുടെ കൂടെ വേണമെങ്കിലും കയറി പോകുന്ന പ്രവണത ഒഴിവാക്കുക. ചിലപ്പോൾ ജീവന് പോലും ഭീഷണിയായേക്കാവുന്ന സന്ദർഭങ്ങളുണ്ടായേക്കാം.

അത് കൊണ്ട് ഇത്തരം കാര്യങ്ങളിൽ കൂടുതഷ ശ്രദ്ധ പുലർത്തുക. പ്രിയപ്പെട്ട വായനക്കാരിൽ ആരെങ്കിലും ഇത്തരത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ തങ്ങളുടെ അനുഭവം ബാക്കി ഉളളവർക്കായി ദയവായി പങ്ക് വയ്ക്കുകയാണെങ്കിൽ മറ്റുളളവർക്ക് അതൊരു പാഠമായിരിക്കും, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് മനസിലാകുമല്ലോ.

Most Read Articles

Malayalam
English summary
Maharashtra government banned pooling court order
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X