Just In
- 55 min ago
XUV500 എസ്യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര
- 1 hr ago
ബിഎസ് VI എക്സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 1 hr ago
പുറംമോടി പോലെ തന്നെ അകത്തളവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ
- 1 hr ago
ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ
Don't Miss
- News
കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു; കെ സുരേന്ദ്രന്
- Sports
IND vs ENG: എലൈറ്റ് ക്ലബ്ബില്‍ ഇനി അക്ഷറും, കപിലിന് തൊട്ടരികെ!
- Travel
ഹിമാചല്‍ പ്രദേശിലെ ഷോജ, കണ്ടുതീര്‍ക്കുവാന്‍ ബാക്കിയായ നാട്
- Movies
സായ് റിയലാണ്, ചെറുപ്പം മുതലേ കുടുംബത്തിന്റെ ഭാരം തലയിലെടുത്തവന്; അമ്മ പറയുന്നു
- Finance
ഇപിഎഫ് പിന്‍വലിക്കുന്നതില്‍ നിയന്ത്രണം വരുന്നു; പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ല
- Lifestyle
ഭാരതരത്നം ലഭിച്ച 5 ഇന്ത്യന്‍ വനിതകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊവിഡ് പ്രതിസന്ധിയിലും 1.37 കോടി വിലമതിക്കുന്ന കാറുകൾ വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ
കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ ലോക്ക്ഡൗൺ കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോൾ, നാല് മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥനും ചേർത്ത് ആറ് പുതിയ കാറുകൾ വാങ്ങാൻ മഹാരാഷ്ട്ര സർക്കാർ പ്രത്യേക അനുമതി നൽകി. ഈ കാറുകൾക്ക് ഏകദേശം 1.37 കോടി രൂപയോളം ചെലവാകും.

ആറ് കാറുകളും ഇന്നോവ ക്രിസ്റ്റ ഏഴ് സീറ്ററുകളാണ്, ഓരോന്നിനും 22.83 ലക്ഷം രൂപയോളം ചെലവ് വരും. ഇവ വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാഡ്, അവരുടെ ഡെപ്യൂട്ടി (MoS) ബച്ചു കടു, കായിക മന്ത്രി സുനിൽ കേദാർ, ഡെപ്യൂട്ടി അദിതി തത്കരെ, വിദ്യാഭ്യാസ, കായിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആറാമത്തെ വാഹനം വകുപ്പിന്റെ ഔദ്യോഗിക ഉപയോഗത്തിനായി ഉപയോഗിക്കും.

കൊവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ ശിവസേന നേതൃത്വം നൽകുന്ന മുൻഗണനകളെ പ്രതിപക്ഷമായ ബിജെപി ചോദ്യം ചെയ്തു.

ഗെയ്ക്വാഡിനായി ഏഴ് സീറ്റർ മൾട്ടി യൂട്ടിലിറ്റി വാഹനം പ്രത്യേക കേസായി വാങ്ങാനുള്ള നിർദേശത്തിന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും സംസ്ഥാന ധനകാര്യ വകുപ്പിന്റെ വാഹന അവലോകന സമിതിയും അംഗീകാരം നൽകിയതായി ജൂലൈ 3 -ന് പുറത്തിറക്കിയ സർക്കാർ പ്രമേയം (അറിയിച്ചു.

വാഹനച്ചെലവ്, ജിഎസ്ടി, രജിസ്ട്രേഷൻ ചാർജുകൾ, ആക്സസറികൾ എന്നിവ ഉൾപ്പെടുന്ന മൊത്തം 22,83,086 രൂപയാണ് വാഹനത്തിനായി അനുവദിച്ചത്.
MOST READ: പഴമക്കാരൻ കോബ്ര റോഡ്സ്റ്ററിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പുറത്തിറക്കി എസി കാർസ്

നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ മന്ത്രിമാർക്ക് വാഹനങ്ങൾ വാങ്ങുന്നത് സർക്കാരിന്റെ മുൻഗണനയാകുന്നത് എങ്ങനെ എന്ന് അദ്ദേഹം ആരാഞ്ഞു.

കൊവിഡ് -19 പ്രതിസന്ധിയെത്തുടർന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം മാറ്റിവച്ചതായി ആരോപിക്കപ്പെടുന്ന ഒരു സമയത്ത് വാഹനങ്ങൾ വാങ്ങുന്നത് സർക്കാരിന്റെ മുൻഗണനയായിരിക്കുന്ന ത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തിൽ വാഹനങ്ങൾ വാങ്ങുന്നത് എന്ത് അടിയന്തര സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് -19 ലോക്ക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ കാരണം കഴിഞ്ഞ നാല് മാസത്തിനിടെ ഇതുവരെ മഹാരാഷ്ട്രയ്ക്ക് 50,000 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടായിട്ടുണ്ട് എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.