ഗാന്ധിജിയെ കൊല്ലാൻ ഗോഡ്സെ യാത്ര ചെയ്ത ആ സ്റ്റുഡ്‌ബേക്കര്‍ കാര്‍ ഇന്നെവിടെ?

By Santheep

നാഥുറാം വിനായക ഗോഡ്‌സെ ഒരു വന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണിന്ന്. ഗാന്ധിജിയുടെ ഘാതകന്‍ രാജ്യസ്‌നേഹിയാണോ അല്ലയോ എന്ന വിചിത്രമായ ചര്‍ച്ചകളാണ് നടക്കുന്നത്. തലയിലൂടെ ചോരയോട്ടമുള്ള ആരെയും വിഡ്ഢിയാക്കുന്ന ഇത്തരം ചര്‍ച്ചകള്‍ നടക്കുമ്പോള്‍ നമുക്കും ചിലതെല്ലാം ഓര്‍ത്തെടുക്കാനുണ്ട്.

ഗാന്ധിജിയെ കൊല്ലാന്‍ നാഥുറാം ഗോഡ്‌സെ യാത്രയായ കാര്‍ ഏതെന്ന ചോദ്യത്തിനുത്തരം ഇവിടെ നല്‍കുന്നു. കൂടെ ഗാന്ധിജി ഉപയോഗിച്ചിരുന്ന കാറുകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു.

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

വളരെ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമേ ഗാന്ധിജി കാര്‍ ഉപയോഗിച്ചിരുന്നുള്ളൂ. അദ്ദേഹം ഉപയോഗിച്ച കാറുകളിലൊന്ന് ഫോഡ് ടി സീരീസ് കാറാണ്. 1927ല്‍ ഉത്തര്‍ പ്രദേശിലെ ബറേലി ജയിലില്‍ നിന്ന് വിട്ടയയ്ക്കപ്പെട്ടപ്പോള്‍ ഈ കാറിലാണ് ഗാന്ധിജി യാത്ര ചെയ്തത്.

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

ഈ വാഹനം ഇപ്പോള്‍ കൈവശം വെക്കുന്നത് പൂനെയിലെ അബ്ബാസ് ജസ്ദന്‍വാലയുടെ പക്കലാണ്. വിന്‍റേജ് കാറുകള്‍ ശേഖരിക്കുന്നത് ഹോബിയാക്കിയ ജസ്ദന്‍വാല ഈ കാര്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ സൂക്ഷിക്കുന്നു.

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

1920കളില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിരുന്ന കാറുകളിലൊന്നായിരുന്നു ഫോഡ് ടി സീരീസ്.

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

ജയിലില്‍ നിന്ന് വിട്ടയക്കപ്പെട്ട ദിവസം ഈ കാറില്‍ കയറി നിന്നാണ് ബറേലിയിലെ ജനങ്ങളെ ഗാന്ധിജി അഭിസംബോധന ചെയ്തത്.

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

ഈ കാര്‍ ഇപ്പോള്‍ പൂനെയിലെ ഒരു കാര്‍ കളക്ടറായ അബ്ബാസ് ജസ്ദന്‍വാലയുടെ പക്കലാണുള്ളത്. മഹാത്മാഗാന്ധി ഉപയോഗിച്ചിട്ടുള്ള മറ്റൊരു കാര്‍ റോള്‍സ് റോയ്സ് ആണ്. ഗാന്ധിജിയുടെ പിതാവ് ദിവാന്‍ സ്ഥാനം വഹിച്ചിരുന്ന രാജ്‍കോട്ട് രാജകുടുംബത്തിന്‍റേതാണ് ഈ വാഹനം. ഇതില്‍ ഗാന്ധിജിയെക്കൂടാതെ എലിസബത്ത് രാജ്ഞിയും സഞ്ചരിച്ചിട്ടുണ്ട്.

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഹിന്ദുമഹാസഭയില്‍ അംഗമായിട്ടാണ് നാഥുറാം തന്‍റെ ഹിന്ദുത്വ രാഷ്ട്രീയത്തിന് തുടക്കമിടുന്നത്. പിന്നീടാണ് രാഷ്ട്രീയ സ്വയംസേവകസംഘ (RSS) ത്തില്‍ അംഗമാകുന്നത്. ഗാന്ധിജിയെ വധിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതിനു ശേഷം, ഗൂഢാലോചനയില്‍ പങ്കാളിയായ മറ്റൊരു ഹിന്ദു തീവ്രവാദിയായ സവര്‍ക്കറുടെ അനുഗ്രഹം വാങ്ങി നാഥുറാം ഗോ‍ഡ്‍സെ ഒരു സ്റ്റുഡ്‍ബേക്കര്‍ കാറിലാണ് ബിര്‍ല ഹൗസിലേക്ക് തിരിച്ചത്. ഈ വാഹനം 1930 മോഡല്‍ ആയിരുന്നു.

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

ഈ വാഹനമിപ്പോള്‍ ദില്ലിയിലെ ഒരു മെക്കാനിക്കും വിന്‍റേജ് കാര്‍ ശേഖരണം നടത്തുന്നയാളുമായ പര്‍വേശ് ജമാന്‍ സിദ്ദിഖിയുടെ പക്കലാണുള്ളത്.

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

ഗാന്ധിയുടെയും ഗോഡ്സെയുടെയും കാര്‍

1930 മോഡല്‍ സ്റ്റുഡ്‍ബേക്കര്‍ അക്കാലത്തെ മികച്ച കരുത്തും പ്രകടനവുമുള്ള വാഹനങ്ങളിലൊന്നായിരുന്നു. നിരവധി വിന്‍റേജ് കാര്‍ ഷോകളില്‍ ഈ കാര്‍ പങ്കെടുത്തിട്ടുണ്ട്.

മഹാത്മജിക്ക് പ്രണാമം.

മഹാത്മജിക്ക് പ്രണാമം.

Most Read Articles

Malayalam
English summary
One of Mahatma Gandhi's cars is a Ford T-Series. Gandhiji used the car in 1927 when he was released from the Bareilly central jail in Uttar Pradesh.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X