കൊവിഡ്-19; 2,50,000 ഫേസ് ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് മഹീന്ദ്ര

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് സഹായങ്ങളുമായി മഹീന്ദ്രയും രംഗത്തുണ്ട്. വെന്റിലേറ്ററിനൊപ്പം ഫേസ് ഷീല്‍ഡും നിര്‍മ്മിച്ച് നല്‍കുമെന്ന് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു.

കൊവിഡ്-19; 2,50,000 ഫേസ് ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് മഹീന്ദ്ര

2020 മാര്‍ച്ച് 30 -നാണ് ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നത്. പുത്തന്‍ ഫേസ് ഷീല്‍ഡിന്റെ ചിത്രവും, ഇതുസംബന്ധിച്ച വാര്‍ത്തയും കമ്പനി മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക് തന്നെ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

കൊവിഡ്-19; 2,50,000 ഫേസ് ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് മഹീന്ദ്ര

റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ എകദേശം 2,50,000 ഫേസ് ഷീല്‍ഡുകള്‍ മഹീന്ദ്ര നിര്‍മ്മിച്ചു കഴിഞ്ഞു. അടുത്തിടെ 80,000 ഫേസ് ഷീല്‍ഡുകള്‍ കമ്പനി കൈമാറുകയും ചെയ്തിരുന്നു.

MOST READ: ബിഎസ് VI നിഞ്ച 650 അവതരിപ്പിച്ച് കവസാക്കി; വില 6.24 ലക്ഷം രൂപ

കൊവിഡ്-19; 2,50,000 ഫേസ് ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് മഹീന്ദ്ര

മാസ്‌കള്‍ക്ക് ഒപ്പം തന്നെ ഫേസ് ഷീല്‍ഡും സുരക്ഷ കവചമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇടയിലും, ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, അര്‍ദ്ധസൈനീക വിഭാഗങ്ങള്‍ ഇവര്‍ക്ക് ഇടയില്‍ രോഗം പടര്‍ന്ന് പിടിക്കുന്നത് ദുഖകരമാണ്.

കൊവിഡ്-19; 2,50,000 ഫേസ് ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് മഹീന്ദ്ര

ഇവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഫേസ് ഷീല്‍ഡുകള്‍ നിര്‍മ്മിക്കുന്നതെന്നും കമ്പനി അറിയിച്ചു. നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയില്‍ നിന്നാണു മഹീന്ദ്ര ഈ ഫേസ് ഷീല്‍ഡിന്റെ രൂപകല്‍പ്പന സ്വന്തമാക്കിത്.

MOST READ: മാർവൽ X എസ്‌യുവിയുടെ പിൻഗാമിയെ പരിചയപ്പെടുത്തി എംജി

കൊവിഡ്-19; 2,50,000 ഫേസ് ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് മഹീന്ദ്ര

മുംബൈയ്ക്കടുത്ത് കാന്‍ഡിവ്‌ലിയില്‍ മഹീന്ദ്രയ്ക്കായി യന്ത്രഘടകങ്ങള്‍ സപ്ലൈ ചെയ്യുന്ന കമ്പനിയാവും ഈ ഫേസ് ഷീല്‍ഡുകള്‍ നിര്‍മ്മിക്കുന്നത്. കൊറോണ വൈറസിനെതിരെ പേരാടാന്‍ നിരവധി സഹായങ്ങളുമായി കമ്പനി രംഗത്തുണ്ട്.

കൊവിഡ്-19; 2,50,000 ഫേസ് ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് മഹീന്ദ്ര

വെന്റിലേറ്ററിനും, ഫേസ് ഷീല്‍ഡിനും പിന്നാലെ സാനിറ്റൈസറും നിര്‍മ്മിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ച പ്ലാന്റുകളിലാണ് വൈറസിന്റെ വ്യാപനം തടുക്കാന്‍ ആവശ്യമായ ഈ സാധനങ്ങള്‍ എല്ലാം കമ്പനി നിര്‍മ്മിക്കുന്നത്.

MOST READ: പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

കൊവിഡ്-19; 2,50,000 ഫേസ് ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് മഹീന്ദ്ര

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.പി ശുക്ലയാണ് തങ്ങള്‍ നിര്‍മ്മിക്കുന്ന സാനിറ്റൈസറിന്റെ വിവരം പങ്കുവെച്ചിരിക്കുന്നത്. ടെസ്റ്റിങ്ങ് നടപടികള്‍ പൂര്‍ത്തിയായി ലൈസന്‍സ് ലഭിച്ചാല്‍ ഇത് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ്-19; 2,50,000 ഫേസ് ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് മഹീന്ദ്ര

മഹീന്ദ്ര ഗ്രൂപ്പിന് കീഴിലെ അഗ്രി കെമിക്കല്‍ പ്ലാന്റ് ആണ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്. എയര്‍100 (AIR100) എന്ന് പേരിട്ടിരിക്കുന്ന മഹീന്ദ്രയുടെ വിലക്കുറവുള്ള വെന്റിലേറ്റര്‍ തങ്ങളുടെ ജീവനക്കാരുടെ രാപകലില്ലാതെ 18 ദിവസത്തിന്റെ പ്രയത്‌നത്തിന്റെ ഫലം ആണെന്ന് അദ്ദേഹം പറഞ്ഞു.

MOST READ: ഇലക്ട്രിക്ക് നിര വിപുലീകരിക്കാന്‍ ടാറ്റ; HBX ഇലക്ട്രിക്ക് പരിവേഷത്തില്‍ എത്തിയേക്കും

കൊവിഡ്-19; 2,50,000 ഫേസ് ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് മഹീന്ദ്ര

എയര്‍100-ന്റെ 20 യൂണിറ്റുകള്‍ ഇപ്പോള്‍ മഹീന്ദ്ര പ്ലാന്റില്‍ അന്തിമ പരീക്ഷണത്തില്‍ ആണ്. സാധാരണ ഗതിയില്‍ ഒരു ആധുനിക വെന്റിലേറ്ററിന് 5 ലക്ഷത്തിന് മുകളില്‍ വില വരുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള വെന്റിലേറ്റര്‍ ഏകദേശം 7,500 രൂപയ്ക്ക് സാധാരണക്കാരനും ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Assembles 2,50,000 Face Shields To Fight Coronavirus Pandemic. Read in Malayalam.
Story first published: Tuesday, May 12, 2020, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X