നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

ഇരുപത് വർഷത്തോളമായി വാഹന വിപണിയിലെ സജീവ സാന്നിധ്യമാണ് മഹീന്ദ്ര ബൊലേറോ. രാജ്യത്ത് ഏറ്റവുമധികം വിൽക്കുന്ന ബ്രാൻഡിന്റെ മൾട്ടി യൂട്ടിലിറ്റി വാഹനമായി ഇത് മാറിയതും നമ്മൾ സാക്ഷ്യംവഹിച്ചതാണ്.

നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

വർക്ക്‌ഹോഴ്‌സ് സ്വഭാവവും യാത്രക്കാരെ അനായാസം കൊണ്ടുപോകാനുള്ള കഴിവുമാണ് ബൊലേറോയിലേക്ക് ഉപഭോക്താക്കളെ ആകർഷിച്ചത്. പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച വാഹനത്തെ വിപണിയിൽ എത്തിച്ചതും അടുത്തിടെയാണ്.

നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

വാഹനത്തിന്റെ മുൻവശത്തെ നേരിയ നവീകരണങ്ങൾക്കു പുറമെ കർശനമായ കാൽ‌നട ക്രാഷ് ടെസ്റ്റ് റെഗുലേഷനുകളും ആന്തരിക പരിഷ്കാരങ്ങളും അനുസരിച്ച് ബൊലേറോയ്ക്ക് ഘടനാപരമായ മാറ്റങ്ങൾ‌ ലഭിച്ചു. പുറംമോടിയിൽ മെച്ചപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ഓപ്ഷനായി പോലും എം‌യുവി അലോയ് വീലുകൾ വാഗ്ദാനം ചെയ്യുന്നില്ല എന്നത് പോരായ്മയായി പലരും ചൂണ്ടികാണിക്കുന്നു.

MOST READ: അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

എം‌യു‌വിയുടെ മസ്ക്കുലർ നിലപാടിനെ ഒരു സ്റ്റീൽ വീലുകൾ ഉപയോഗിച്ച് തരംതാഴ്ത്തുന്നതിനാൽ പുത്തൻ വീലുകൾ ഘടിപ്പിക്കുന്നതിന് ഉടമകൾ അനന്തര വിപണിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ അവിടുന്നും വ്യത്യസ്തമാവുകയാണ് പഞ്ചാബിൽ നിന്നുള്ള ഒരു ബൊലേറോ.

നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

പഞ്ചാബിലെ ലുധിയാനയിലെ വെലോസിറ്റി ടയേഴ്സിൽ നിന്ന് 20 ഇഞ്ച് വലിപ്പമുള്ള മെർസിഡീസ് റെപ്ലിക്കാ അലോയ് വീലുകൾ ഘടിപ്പിച്ച 2020 മഹീന്ദ്ര ബൊലേറോ അടുത്തിടെ ഇന്റർനെറ്റിലൂടെ പ്രചാരം നേടിയിരുന്നു. ഇതിന്റെ മൾട്ടി-സ്‌പോക്ക് വീലുകളുടെ സ്റ്റൈലിംഗ് മെർസിഡീസ് ബെൻസ് എഎംജി ശ്രേണിയിൽ നിന്നാണ് പ്രചോദനം ഉൾക്കൊള്ളുന്നത്.

MOST READ: പുതുതലമുറ ബി‌എം‌ഡബ്ല്യു X6 ജൂൺ 11 -ന് ഇന്ത്യൻ വിപണിയിൽ എത്തും

നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

മഹീന്ദ്ര ബൊലേറോയുടെ നേരായ നിലപാട് മെർസിഡീസ് ബെൻസ് ജി-വാഗനുമായി യോജിക്കുന്നതായതിനാൽ ഈ അലോയ് വീൽ കൂടി കയറ്റിയപ്പോൾ വശങ്ങളിൽ നിന്ന് നോക്കുമ്പോൾ നല്ല അസൽ ജി-വാഗണായി ഒറ്റ നോട്ടത്തിൽ തോന്നിയേക്കാം.

നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

തായ്‌വാൻ ആസ്ഥാനമായുള്ള സോനാർ പെർഫോമൻസ് എന്ന കമ്പനിയിൽ നിന്ന് 295/45 / R20 വലിപ്പമുള്ള ടയറുകളാണ് കസ്റ്റമൈസ്ഡ് ബൊലേറോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഫ്രണ്ട് ആക്‌സിലിന് ബൊലേറോയിലെ പിൻഭാഗത്തേക്കാൾ വിശാലമായ ട്രാക്ക് ഉള്ളതിനാൽ സ്റ്റം സ്‌പെയ്‌സറുകൾ ഉപയോഗിച്ചിരിക്കുന്നു.

MOST READ: ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

ഇത്തരം വസ്തുക്കളുടെ ഉപയോഗം ആശങ്കകൾക്ക് വഴിവെക്കുമെങ്കിലും മികച്ചതായി നിർമിച്ച സ്‌പെയ്‌സർ ദീർഘകാലത്തേക്ക് കേടുപാടുകളൊന്നും ഉണ്ടാക്കുകയില്ല. മെർസിഡീസ് ബെൻസ് ലോഗോയ്‌ക്കൊപ്പമുള്ള പുതിയ റെപ്ലിക്കാ അലോയ് വീലുകൾ ചേർത്തിന് പുറമെ വിഷ്വൽ പരിഷ്‌ക്കരണങ്ങളോ മെക്കാനിക്കൽ മാറ്റങ്ങളോ ഈ ബൊലേറോയ്ക്ക് വരുത്തിയിട്ടില്ല എന്നതും സ്വാഗതാർഹമാണ്.

നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

ബൊലേറോ 1.5 ലിറ്റർ ത്രീ സിലിണ്ടർ ബിഎസ്-VI mHawk75 ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുന്നു. ഇത് 75 bhp കരുത്തിൽ 195 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാത്രമല്ല 16.7 കിലോമീറ്റർ ഇന്ധനക്ഷമത കൈവരിക്കാനും എംയുവിയ്ക്ക് സാധിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Mahindra Bolero Customised with 20-inch Mercedes-replica alloy wheels
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X