ആദ്യ ബിഎസ് VI ആൾട്യുറാസ് G4 രാഷ്ട്രപതിക്ക് സമ്മാനിച്ച് മഹീന്ദ്ര

ആഭ്യന്തര വാഹന നിർമാതാക്കളായ മഹീന്ദ്ര, ആൾട്യുറാസ് G4 എസ്‌യുവിയുടെ ആദ്യ ബിഎസ് VI പതിപ്പ് ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് കൈമാറി.

ആദ്യ ബിഎസ് VI ആൾട്യുറാസ് G4 രാഷ്ട്രപതിക്ക് സമ്മാനിച്ച് മഹീന്ദ്ര

രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി മഹീന്ദ്രയുടെ മുൻനിര എസ്‌യുവി സ്വീകരിച്ചു. രാഷ്ട്രത്തലവന് കൈമാറിയ വാഹനം ബ്ലാക്ക് നിറത്തിലുള്ളതാണ്.

ആദ്യ ബിഎസ് VI ആൾട്യുറാസ് G4 രാഷ്ട്രപതിക്ക് സമ്മാനിച്ച് മഹീന്ദ്ര

എന്നിരുന്നാലും, രാഷ്ട്രപതിക്ക് കൈമാറുന്നതിന് മുമ്പ് ആൾടുറാസിന് എന്തെങ്കിലും പ്രത്യേക കസ്റ്റമൈസേഷനുകൾ ലഭിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഈ വർഷം ആദ്യം നിർമാതാക്കൾ എസ്‌യുവിയുടെ ബിഎസ് VI ആവർത്തനം ഇന്ത്യയിൽ അവതരിപ്പിച്ചു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

MOST READ: ബ്ലൂ-ബ്ലാക്ക് മോട്ടോർസ്പോർട്സ് കളർ ഓപ്ഷനിൽ തിളങ്ങി പുതിയ അബാർത്ത് 595 മോൺസ്റ്റർ എഡിഷൻ

ആദ്യ ബിഎസ് VI ആൾട്യുറാസ് G4 രാഷ്ട്രപതിക്ക് സമ്മാനിച്ച് മഹീന്ദ്ര

ഈ വിവരം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്, മഹിന്ദ്ര ഗ്രൂപ്പിന്റെ മൊബിലിറ്റി സർവീസസ് പ്രസിഡന്റ് പാർത്ഥസാരഥി ഇത് സ്ഥിരീകരിച്ചു. നിലവിൽ രാഷ്ട്രപതി തന്റെ ഔദ്യോഗിക വാഹനമായി മെർസിഡീസ് ബെൻസ് S-ക്ലാസ് (S600) പുൾമാൻ ഗാർഡിനെ ഉപയോഗിക്കുന്നു.

ആദ്യ ബിഎസ് VI ആൾട്യുറാസ് G4 രാഷ്ട്രപതിക്ക് സമ്മാനിച്ച് മഹീന്ദ്ര

നിലവിൽ, ഈ എസ്‌യുവി രാഷ്ട്രപതി എങ്ങനെ ഉപയോഗിക്കും എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നുമില്ല. രാഷ്ട്രപതിയുടെ ഔദ്യോഗിക വാഹനമായി ആൾടുറാസിനെ നിയമിക്കുമോയെന്നത് കാണേണ്ടതുണ്ട്, പക്ഷേ ഇതിന് സാധ്യത വളരെ കുറവാണ്.

MOST READ: സിഎഫ് മോട്ടോയുമായി സഹകരിച്ച് പുതിയ 750 ശ്രേണി മോഡലുകൾ വികസിപ്പിക്കാൻ കെടിഎം

ആദ്യ ബിഎസ് VI ആൾട്യുറാസ് G4 രാഷ്ട്രപതിക്ക് സമ്മാനിച്ച് മഹീന്ദ്ര

മഹീന്ദ്ര ആൾടുറാസ് G4 അടിസ്ഥാനപരമായി സാങ്‌യോങ് റെക്ക്സ്റ്റണിന്റെ പുനർ‌നിർമ്മിച്ച പതിപ്പാണ്. ഇത് 2018 -ലാണ് ഇന്ത്യയിൽ ആദ്യമായി ലോഞ്ച് ചെയ്തത്. മഹീന്ദ്ര എസ്‌യുവിയെ ആൾടുറാസ് G4 4x2 AT, ആൾടുറാസ് G4 4x4 AT എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു.

ആദ്യ ബിഎസ് VI ആൾട്യുറാസ് G4 രാഷ്ട്രപതിക്ക് സമ്മാനിച്ച് മഹീന്ദ്ര

ഏഴ് സീറ്റർ എസ്‌യുവിയുടെ 2WD വേരിയന്റിന് ഇന്ത്യയിൽ 28.73 ലക്ഷം രൂപയും 4WD വേരിയന്റിന് 31.70 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വിലകൾ.

MOST READ: പുതിയ ബിഎംഡബ്ല്യു X5 സ്വന്തമാക്കി ബോളിവുഡ് താരം സുനിൽ ഷെട്ടി

ആദ്യ ബിഎസ് VI ആൾട്യുറാസ് G4 രാഷ്ട്രപതിക്ക് സമ്മാനിച്ച് മഹീന്ദ്ര

മെർസിഡീസ് ബെൻസ് സോർസ്ഡ് ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടറുമായി ജോടിയാക്കുന്ന ബിഎസ് VI-കംപ്ലയിന്റ് 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇത് പ്രവർത്തിക്കുന്നത്. 1600-2600 rpm -ൽ 420 Nm torque ഉം 4000 rpm -ൽ 178 bhp പരമാവധി കരുത്തും നിർമ്മിക്കാൻ മോട്ടോർ ട്യൂൺ ചെയ്യ്തിരിക്കുന്നു.

ആദ്യ ബിഎസ് VI ആൾട്യുറാസ് G4 രാഷ്ട്രപതിക്ക് സമ്മാനിച്ച് മഹീന്ദ്ര

ഡ്യുവൽ ഫംഗ്ഷൻ ഡി‌ആർ‌എല്ലുകളുള്ള HID ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, സിഗ്നേച്ചർ-സ്റ്റൈൽ ഗ്രില്ല്, വലിയ റൂഫ് റെയിലുകൾ, എൽഇഡി ടെയിൽലാമ്പുകൾ, സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഏഴ് സീറ്റർ എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: വില്‍പ്പന കുറവെങ്കിലും ഇഗ്നിസിന് ജനപ്രീതി വര്‍ധിക്കുന്നു; ഓഗസ്റ്റില്‍ 147 ശതമാനം വളർച്ച

ആദ്യ ബിഎസ് VI ആൾട്യുറാസ് G4 രാഷ്ട്രപതിക്ക് സമ്മാനിച്ച് മഹീന്ദ്ര

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും, 7.0 ഇഞ്ച് കളർ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്മാർട്ട് പവർഡ് ടെയിൽഗേറ്റ്, ഒമ്പത് എയർബാഗുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ആക്റ്റീവ് റോൾഓവർ പ്രൊട്ടക്ഷൻ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ISOFIX സീറ്റ് മൗണ്ടുകൾ, സീറ്റ് ബെൽറ്റ് വാർണിംഗ് എന്നിവയും വാഹനത്തിൽ വരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Delivered First BS6 Alturas G4 Flagship SUV To The President Of India. Read in Malayalam.
Story first published: Monday, September 7, 2020, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X