സംസ്ഥാനത്ത് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ കേരളത്തിൽ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര ഇലക്ട്രിക്ക്. സംസ്ഥാനത്ത് കമ്പനിയുടെ പ്രവർത്തനം വിപുലീകരിക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം മഹീന്ദ്ര കൈക്കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

2020-2021 ഓടെ രണ്ട് ലക്ഷം ഇരുചക്രവാഹനങ്ങളും 50,000 മുചക്രവാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റാനാണ് കമ്പനി പദ്ധതിയിടുന്നത്. ഗവേഷണ-വികസന, പ്രാദേശികവൽക്കരണം, ഉൽ‌പന്ന വികസനം, സസ്യ ശേഷി എന്നിവയ്ക്കായി അടുത്ത മൂന്ന് വർഷത്തേക്ക് 100 കോടി രൂപയുടെ നിക്ഷേപം മഹീന്ദ്ര നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾക്ക് 30,000 രൂപ സബ്സിഡി നൽകാമെന്ന് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് മഹീന്ദ്രയുടെ ഈ നീക്കം. ഇത് സംസ്ഥാനത്തെ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരും. അതിനാൽ, ട്രിയോ ശ്രേണിക്ക് 30,000 രൂപ കമ്പനി കുറക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

സബ്സിഡിക്ക് ശേഷം ട്രിയോ, ട്രിയോ യാരി എന്നിവയ്ക്ക് യഥാക്രമം 2.43 ലക്ഷം, 1.62 ലക്ഷം രൂപയായി കുറഞ്ഞു. നേരത്തെ ഈ മോഡലുകളുടെ വില 2.73 ലക്ഷവും 1.92 ലക്ഷം രൂപയുമായിരുന്നു.

സംസ്ഥാനത്ത് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നയങ്ങള്‍ വ്യക്തമാക്കി ഇതിനകം തന്നെ ഇന്ത്യയിലെ ഇലക്ട്രിക്ക് മൊബിലിറ്റിയിൽ മുൻ‌തൂക്കം നേടിയിട്ടുള്ള സംസ്ഥാനമാണ് കേരളം. ഓൾ-ഇലക്ട്രിക്ക് ത്രീ വീലറുകളുടെ ട്രിയോ ശ്രേണി ആരംഭിക്കുന്നതോടെ അടുത്ത തലമുറയെ സ്വീകരിക്കാൻ കേരളം ഒരുങ്ങിയെന്നും മഹീന്ദ്ര ഇലക്ട്രിക് CEO മഹേഷ് ബാബു പറഞ്ഞു.

സംസ്ഥാനത്ത് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

ട്രിയോയും ട്രിയോ യാരിയും സംസ്ഥാനത്തിന്റെ മൊബിലിറ്റി ആവശ്യങ്ങൾക്ക് അനുയോജ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ചാർജിംഗ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് മഹീന്ദ്ര ഇലക്ട്രിക്ക് പങ്കാളിത്തം വഹിക്കും.

സംസ്ഥാനത്ത് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

കേരളത്തിലെ മൂന്നാർ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും വലിയ നഗരങ്ങളിലെ ടെക് പാർക്കുകളും കേന്ദ്രീകരിച്ച് ഇലക്ട്രിക്ക് മൊബിലിറ്റിയെ വികസിപ്പിക്കാൻ വലിയ സാധ്യതകളുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

Most Read: വാഹന വ്യവസായ മാന്ദ്യം: വാഹനങ്ങളുടെ നികുതി കുറയ്ക്കില്ലെന്ന് GST കൗൺസിൽ

സംസ്ഥാനത്ത് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

2022-ഓടെ കേരളത്തിലെ റോഡുകളിൽ ഒരു ദശലക്ഷം ഇലക്ട്രിക്ക് വാഹനങ്ങൾ ലക്ഷ്യമിടുന്നതാണ് സംസ്ഥാനത്തിന്റെ EV നയം. 2020 -ൽ രണ്ട് ലക്ഷം ഇരുചക്രവാഹനങ്ങൾ, 50,000 മുച്ചക്രവാഹനങ്ങൾ, 1000 ഗുഡ്സ് കാരിയർ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവ ഉപയോഗിച്ച് പദ്ധതി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് ട്രക്ക് വിപണിയിൽ

സംസ്ഥാനത്ത് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

മഹീന്ദ്ര ഇലക്ട്രിക്കിന്റെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷയാണ് ട്രിയോ മോഡലുകൾ. കഴിഞ്ഞ വർഷം നടന്ന ഡൽഹി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലുമാണ് ഈ മോഡലുകളെ കമ്പനി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ചെലവാകുകയുള്ളൂ എന്നാണ് കമ്പനിയുടെ അവകാശവാദം.

Most Read: ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

സംസ്ഥാനത്ത് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

സ്‌പേസ് ഫ്രെയിം ചാസിയിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും മഹീന്ദ്ര ട്രിയോയ്ക്കുണ്ട്. ട്രിയോയില്‍ 7.37kWh ലിഥിയം അയണ്‍ ബാറ്ററിയും ട്രിയോ യാരിയില്‍ 3.69kWh ലിഥിയം അയണ്‍ ബാറ്ററിയുമാണ് പ്രവർത്തിക്കുന്നത്.

സംസ്ഥാനത്ത് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

ട്രിയോ പൂർണ്ണമായി ചാര്‍ജ് ചെയ്യാന്‍ മൂന്ന് മണിക്കൂര്‍ 50 മിനിറ്റ് ആവശ്യമാണ്. എന്നാൽ ട്രിയോ യാരിക്ക് രണ്ടര മണിക്കൂര്‍ സമയം മാത്രം മതിയാകും. ട്രിയോയില്‍ ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകുമ്പോൾ ട്രിയോ യാരിയില്‍ 120 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Mahindra Electric launches Treo range in Kerala. Read more Malayalam
Story first published: Wednesday, September 25, 2019, 18:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X