e-Alfa കാര്‍ഗോ ഇലക്ട്രിക് ത്രീ-വീലര്‍ അവതരിപ്പിച്ച് Mahindra; വില 1.44 ലക്ഷം രൂപ

ഇന്ത്യയില്‍ അതിന്റെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നത് തുടരുകയാണ് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി. ഇപ്പോഴിതാ പുതിയ ഇ-ആല്‍ഫ ഇലക്ട്രിക് ത്രീ-വീലര്‍ കാര്‍ഗോ ലോഞ്ച് ചെയ്തുകൊണ്ട് ഇ-കാര്‍ട്ട് സെഗ്മെന്റിലേക്ക് പ്രവേശിക്കുകയാണ് കമ്പനി.

e-Alfa കാര്‍ഗോ ഇലക്ട്രിക് ത്രീ-വീലര്‍ അവതരിപ്പിച്ച് Mahindra; വില 1.44 ലക്ഷം രൂപ

1.44 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം നിര്‍മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ലാസ്റ്റ് മൈല്‍ ഡെലിവറി സെഗ്മെന്റില്‍ സുസ്ഥിരമായ പരിഹാരം നല്‍കിക്കൊണ്ട്, പുതിയ മഹീന്ദ്ര ഇ-ആല്‍ഫ ഇലക്ട്രിക് ത്രീ-വീലര്‍ കാര്‍ഗോ ഒരു ഡീസല്‍ കാര്‍ഗോ ത്രീ-വീലറുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിവര്‍ഷം 60,000 രൂപ വരെ ഇന്ധനച്ചെലവില്‍ ലാഭിക്കുമെന്ന് പറയപ്പെടുന്നു.

e-Alfa കാര്‍ഗോ ഇലക്ട്രിക് ത്രീ-വീലര്‍ അവതരിപ്പിച്ച് Mahindra; വില 1.44 ലക്ഷം രൂപ

പുതിയ ഇ-ആല്‍ഫ ഇലക്ട്രിക് ത്രീ-വീലര്‍ കാര്‍ഗോ കമ്പനിയുടെ വളരുന്ന ഇലക്ട്രിക് പോര്‍ട്ട്ഫോളിയോയില്‍ താങ്ങാനാവുന്ന ഒരു ഉല്‍പ്പന്നമായിരിക്കുമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. അതില്‍ ഇതിനകം മൂന്ന് വേരിയന്റുകളില്‍ ലഭ്യമായ മഹീന്ദ്ര ട്രിയോ സോര്‍ ഇലക്ട്രിക് ത്രീ-വീലറും ഉള്‍പ്പെടുന്നു.

e-Alfa കാര്‍ഗോ ഇലക്ട്രിക് ത്രീ-വീലര്‍ അവതരിപ്പിച്ച് Mahindra; വില 1.44 ലക്ഷം രൂപ

''ഫോസില്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ത്രീ വീലറുകളെ അപേക്ഷിച്ച് കാര്യമായ പ്രവര്‍ത്തനച്ചെലവ് നേട്ടങ്ങള്‍ കാരണം ലാസ്റ്റ് മൈല്‍ ഡെലിവറി സെഗ്മെന്റ് ഇലക്ട്രിക് ത്രീ-വീലറുകള്‍ മികച്ച രീതിയില്‍ സ്വീകരിക്കുന്നതായി കാണുന്നുവെന്നാണ് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് സിഇഒ സുമന്‍ മിശ്ര അവതരണ വേളയില്‍ പറഞ്ഞത്.

e-Alfa കാര്‍ഗോ ഇലക്ട്രിക് ത്രീ-വീലര്‍ അവതരിപ്പിച്ച് Mahindra; വില 1.44 ലക്ഷം രൂപ

ഈ വിഭാഗത്തിലെ ഉപഭോക്തൃ ആവശ്യങ്ങള്‍ക്കനുസൃതമായി തങ്ങള്‍ ഇപ്പോള്‍ ഇ-ആല്‍ഫ കാര്‍ഗോ ഇ-കാര്‍ട്ട് അവതരിപ്പിക്കുന്നു. ഒരു ഡീസല്‍ കാര്‍ഗോ ത്രീ വീലറില്‍ 60,000 രൂപ ലാഭിക്കുന്നതിലൂടെ, കാര്‍ഗോ വിഭാഗത്തില്‍ സുസ്ഥിരവും മലിനീകരണ രഹിതവുമായ പരിഹാരം നല്‍കാന്‍ ഇ-ആല്‍ഫ കാര്‍ഗോ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

e-Alfa കാര്‍ഗോ ഇലക്ട്രിക് ത്രീ-വീലര്‍ അവതരിപ്പിച്ച് Mahindra; വില 1.44 ലക്ഷം രൂപ

പുതിയ മഹീന്ദ്ര ഇ-ആല്‍ഫ ഇലക്ട്രിക് ത്രീ-വീലര്‍ കാര്‍ഗോ ഡ്യുവല്‍ സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായിട്ടാണ് വരുന്നത്. ഉയര്‍ന്ന ടോര്‍ക്ക് ഗിയര്‍ ഉപയോഗിക്കുമ്പോള്‍ 1.5 കിലോവാട്ട് പീക്ക് പവര്‍ ഉത്പാദിപ്പിക്കുന്നു.

e-Alfa കാര്‍ഗോ ഇലക്ട്രിക് ത്രീ-വീലര്‍ അവതരിപ്പിച്ച് Mahindra; വില 1.44 ലക്ഷം രൂപ

കാര്‍ഗോ ട്രേയില്‍ 310 കിലോഗ്രാം ഭാരമുണ്ട്, ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. മഹീന്ദ്ര ഇ-ആല്‍ഫ ഇലക്ട്രിക് ത്രീ-വീലര്‍ കാര്‍ഗോയുടെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു, കൂടാതെ ഒരു ഓഫ്-ബോര്‍ഡ് 48 V/15 A ചാര്‍ജര്‍ വഴി അത് ചാര്‍ജ് ചെയ്യാനും സാധിക്കും.

e-Alfa കാര്‍ഗോ ഇലക്ട്രിക് ത്രീ-വീലര്‍ അവതരിപ്പിച്ച് Mahindra; വില 1.44 ലക്ഷം രൂപ

മത്രമല്ല, മഹീന്ദ്ര ഇ-ആല്‍ഫ ഇലക്ട്രിക് ത്രീ-വീലര്‍ കാര്‍ഗോയ്ക്ക് പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അത് അതിന്റെ റേഞ്ച്, വേഗത, ചാര്‍ജിന്റെ അവസ്ഥ (SoC) എന്നിവയെക്കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.

e-Alfa കാര്‍ഗോ ഇലക്ട്രിക് ത്രീ-വീലര്‍ അവതരിപ്പിച്ച് Mahindra; വില 1.44 ലക്ഷം രൂപ

2017-ല്‍ പുറത്തിറക്കിയ ഇ-ആല്‍ഫ മിനി ഇലക്ട്രിക് റിക്ഷയായും ഇ-ആല്‍ഫ മോണിക്കര്‍ ലഭ്യമാണ്, ഒറ്റ ചാര്‍ജില്‍ 85 കിലോമീറ്റര്‍ റേഞ്ചും ഉയര്‍ന്ന വേഗതയും ഉള്ള അവസാന മൈല്‍ കണക്റ്റിവിറ്റിയും ഇന്‍ട്രാ-സിറ്റി ആളുകളുടെ ചലനവും വാഗ്ദാനം ചെയ്യുന്നതിനായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

e-Alfa കാര്‍ഗോ ഇലക്ട്രിക് ത്രീ-വീലര്‍ അവതരിപ്പിച്ച് Mahindra; വില 1.44 ലക്ഷം രൂപ

25 കിലോമീറ്ററാണ് ഈ മോഡലിന്റെ പരമാവധി വേഗത. 120Ah ബാറ്ററി, ശക്തമായ 1000W മോട്ടോര്‍, കണ്‍ട്രോളര്‍ എന്നിവയാണ് ഇ-ആല്‍ഫ മിനിയുടെ കരുത്ത്. മഹീന്ദ്രയുടെ ഇലക്ട്രിക് കാര്‍ഗോ വെഹിക്കിള്‍ പോര്‍ട്ട്ഫോളിയോയില്‍ മഹീന്ദ്ര ഇ-സുപ്രോ പാസഞ്ചര്‍ പീപ്പിള്‍ മൂവറും മഹീന്ദ്ര ഇ-സുപ്രോ കാര്‍ഗോ ഗുഡ്സ് കാരിയറും ഉള്‍പ്പെടുന്നു.

e-Alfa കാര്‍ഗോ ഇലക്ട്രിക് ത്രീ-വീലര്‍ അവതരിപ്പിച്ച് Mahindra; വില 1.44 ലക്ഷം രൂപ

ഇലക്ട്രിക് ത്രീ-വീലറുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സേവന ശൃംഖലയാണ് മഹീന്ദ്ര ഇലക്ട്രിക്കിനുള്ളതെന്ന് വേണം പറയാന്‍. മഹീന്ദ്ര ഇലക്ട്രിക്ക് ഇന്ത്യയിലുടനീളം 300 ഓളം സര്‍വീസ് ഔട്ട്ലെറ്റുകള്‍ ഉണ്ട്. ഇതോടൊപ്പം, കമ്പനി 1 വര്‍ഷം അല്ലെങ്കില്‍ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയും നല്‍കുന്നു.

e-Alfa കാര്‍ഗോ ഇലക്ട്രിക് ത്രീ-വീലര്‍ അവതരിപ്പിച്ച് Mahindra; വില 1.44 ലക്ഷം രൂപ

വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കാരണം മഹീന്ദ്ര ഇലക്ട്രിക് അതിന്റെ ഉല്‍പ്പാദന ശേഷി ഇരട്ടിയാക്കാന്‍ പോകുന്നുവെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം കമ്പനി 6 പുതിയ മോഡലുകള്‍ കൊണ്ടുവരാനും അണിയറയില്‍ പദ്ധതികള്‍ ഒരുക്കുന്നുണ്ട്. മഹീന്ദ്ര ഇലക്ട്രിക്കിന്റെ പുതിയ മോഡലുകളില്‍ ഇലക്ട്രിക് ത്രീ-വീലര്‍, ഫോര്‍ വീലര്‍ മോഡലുകള്‍ ഉള്‍പ്പെടുന്നു.

e-Alfa കാര്‍ഗോ ഇലക്ട്രിക് ത്രീ-വീലര്‍ അവതരിപ്പിച്ച് Mahindra; വില 1.44 ലക്ഷം രൂപ

ഇതോടൊപ്പം, ലാസ്റ്റ് മൈല്‍ മൊബിലിറ്റിയില്‍ കമ്പനി 300 കോടി രൂപ നിക്ഷേപിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു. മഹീന്ദ്ര ഇലക്ട്രിക് വാഹന വിഭാഗത്തില്‍ 3000 കോടി രൂപയും അതിന്റെ 10 ശതമാനം ലാസ്റ്റ് മൈല്‍ മൊബിലിറ്റി വിഭാഗത്തിലുമാണ് നിക്ഷേപിക്കാന്‍ പോകുന്നത്.

e-Alfa കാര്‍ഗോ ഇലക്ട്രിക് ത്രീ-വീലര്‍ അവതരിപ്പിച്ച് Mahindra; വില 1.44 ലക്ഷം രൂപ

2022 സാമ്പത്തിക വര്‍ഷത്തില്‍ 14,000 മുതല്‍ 15,000 വരെ ഇവി വില്‍പ്പന നടത്തുമെന്ന് കമ്പനി പ്രവചിക്കുന്നു, 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഇരട്ടിയാക്കും, കാരണം സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമം അപ്പോള്‍ ഒരു പ്രശ്‌നമാകില്ല. കമ്പനിയുടെ ബെംഗളൂരു ഫാക്ടറിയില്‍ 30,000 യൂണിറ്റുകള്‍ വരെ ഉത്പാദിപ്പിക്കാനും സാധിക്കും.

e-Alfa കാര്‍ഗോ ഇലക്ട്രിക് ത്രീ-വീലര്‍ അവതരിപ്പിച്ച് Mahindra; വില 1.44 ലക്ഷം രൂപ

ഇതോടെ 2024-2025 ആകുമ്പോഴേക്കും കമ്പനിക്ക് ഒരു ലക്ഷം ത്രീ വീലര്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ സാധിക്കും. അതനുസരിച്ച് വെണ്ടര്‍മാരുമായി സഹകരിക്കാനും പദ്ധതിയിടുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു.

Most Read Articles

Malayalam
English summary
Mahindra launched e alfa cargo electric three wheeler in india
Story first published: Thursday, January 27, 2022, 17:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X