ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

ഇന്ത്യൻ വിപണിയിൽ വളരെക്കാലമായി പ്രചാരത്തിലുള്ള എസ്‌യുവികളിൽ ഒന്നാണ് മഹീന്ദ്ര സ്കോർപിയോ. പരിഷ്കാരങ്ങളും മോഡിഫിക്കേഷനുകളും ഇന്ത്യയിൽ കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, ഭൗതികമായി പരിഷ്കരിച്ച നിരവധി വാഹനങ്ങൾ ഇപ്പോഴും രാജ്യത്തുണ്ട്.

ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

ഇന്ത്യയിൽ കാറുകളിൽ ചെയ്യുന്ന അപൂർവ പരിഷ്കരണങ്ങളിലൊന്നാണ് സാധാരണ വാഹനങ്ങൾ ലിമോസിനുകളായി മാറ്റുന്നത്. മുമ്പ്, ലിമോസിനുകളായി രൂപാന്തരപ്പെട്ട കുറച്ച് വാഹനങ്ങൾ നാം കണ്ടിട്ടുണ്ട്. അത്തരത്തിൽ ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപിയോയാണ് ഇവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

മാഗ്നെറ്റോ 11 ആണ് ഈ മോഡിഫിക്കേഷന് പിന്നിൽ, അവർ മുമ്പും നിരവധി വാഹന പരിവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഗാരേജിന്റെ ആദ്യത്തെ ലിമോസിൻ പരിവർത്തനമാണിത്.

ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

ഈ മഹീന്ദ്ര സ്കോർപിയോയുടെ നീളം വർദ്ധിപ്പിച്ച് ഒരു ആഢംബര എസ്‌യുവിയായി മാറ്റിയിരിക്കുന്നു. അഞ്ച് ഡോറുകളുടെ സജ്ജീകരണം വാഹനം നിലനിർത്തുന്നു. നടുക്ക് നീട്ടിയ ഭാഗത്തിന് കറുത്ത വിൻഡോകൾ ലഭിക്കും.

ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

ലിമോസിൻ പരിവർത്തനത്തിന് പുറമെ, വാഹനത്തിന്റെ മുൻഭാഗവും പിൻഭാഗവും സാധാരണ സ്കോർപ്പിയോ പോലെ മാറ്റമില്ലാത്ത തരത്തിൽ കാണപ്പെടുന്നു. അതോടൊപ്പം വാഹനത്തിന് പുതിയ 17 ഇഞ്ച് ക്രോം അലോയി വീലുകളും ലഭിക്കുന്നു.

ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

വലിച്ചുനീട്ടിയ മഹീന്ദ്ര സ്കോർപിയോയുടെ ക്യാബിൻ പൂർണ്ണമായും രൂപാന്തരപ്പെട്ടു. വാഹനത്തിന് സ്ട്രോബ് ലൈറ്റുകൾ ലഭിക്കുന്നു, ഒരു ബാർ പോലെ പ്രവർത്തിക്കുന്ന ഒരു നീണ്ട ടേബിൾ, ഫ്ലോറിംഗിന് പുതിയ സോഫ്റ്റ്-ടച്ച് കാർപ്പറ്റ് എന്നിവ ഒരുക്കിയിരിക്കുന്നു.

ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

വലിയ വിൻഡോകളും കർട്ടണുകളും സോഫയും ഉള്ളിൽ നിന്ന് ക്യാബിൻ വളരെ ആകർഷണീയമാക്കി തീർക്കുന്നു. സഞ്ചരിക്കുന്നതിന് ഇടയിൽ വിനോദത്തിനായി ഉപയോഗിക്കാവുന്ന ഡിവിഡി പ്ലെയറുള്ള 32 ഇഞ്ച് എൽസിഡി സ്‌ക്രീനും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

ആംബിയന്റ് ലൈറ്റ് സിസ്റ്റവും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു, ഇത് അകത്തളത്തിന്റെ മുഴുവൻ രൂപവും മാറ്റുന്നു. ക്യാബിൻ ഒരു കാറിന്റേതാണെന്ന് നമുക്ക് തോന്നുകയില്ല.

ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

പിന്നിലെ പ്രധാന ക്യാബിൻ ഡ്രൈവറുടെ ക്യാബിനിൽ നിന്ന് വേർതിരിച്ചിരിക്കുന്നു, പക്ഷേ അവ ഒരു ഇന്റർകോം വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. എല്ലായ്പ്പോഴും ഓണായിരിക്കുന്നതും ഒരു ORVM ആയി പ്രവർത്തിക്കുന്നതുമായ ക്യാമറയിലൂടെ ഡ്രൈവർക്ക് വാഹനത്തിന്റെ പിൻഭാഗം കാണാൻ കഴിയും.

വീഡിയോയിൽ സ്കോർപിയോ എത്രത്തോളം നീളമുണ്ടെന്ന് പറയുന്നില്ല. എന്നാൽ ഇത് യഥാർത്ഥ വാഹനത്തിന്റെ ഇരട്ടി നീളത്തിലേക്ക് നീട്ടിയതായി തോന്നുന്നു.

ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

മഹീന്ദ്ര സ്കോർപിയോ ഒരു ലാഡർ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഇത്തരം പരിഷ്‌ക്കരണങ്ങൾ സാധ്യമാക്കും. XUV500 പോലുള്ള മോണോകോക്ക് ചേസിസ് ഉള്ള വാഹനത്തിൽ ഈ വിധത്തിലുള്ള പരിവർത്തനങ്ങൾ വളരെ ബുദ്ധിമുട്ടാണ്.

ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

എന്നിരുന്നാലും, ഇതുപോലെയുള്ള മോഡിഫിക്കേഷനുകൾ ഇന്ത്യയിൽ നിയമവിരുദ്ധമാണ്, കാരണം അവ അപകടകരവും തകർന്നു വീഴാവുന്നതുമാണ്.

ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

അത്തരം പരിഷ്കാരങ്ങൾ വാഹനത്തിന്റെ സമഗ്രതയെയും ശക്തിയെയും ദുർബലപ്പെടുത്തുന്നു, മാത്രമല്ല ഇത് ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയ ചട്ടങ്ങൾക്ക് അനുസൃതമായിട്ടുള്ളവയല്ല.

ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

മുൻകാലങ്ങളിൽ ഇത്തരം പരിഷ്കരിച്ച വാഹനങ്ങൾ പൊലീസുകാർ പിടിച്ചെടുത്തിട്ടുണ്ട്. മഹീന്ദ്ര സ്കോർപിയോയെ അടിസ്ഥാനമാക്കിയുള്ള വളരെ പ്രചാരത്തിലുള്ള ഇത്തരം പരിഷ്കാരങ്ങൾ നിയമങ്ങൾ ലംഘിച്ചതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുംബൈ പോലീസും ആർടിഒയും പിടിച്ചെടുത്തിരുന്നു.

ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

ഇത്തരം പരിഷ്കരിച്ച വാഹനങ്ങൾ നിയമപരമായ മാർഗങ്ങളിൽ വലിയ അളവിൽ നികുതി അടച്ചുകൊണ്ട് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ കഴിയും.

ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

ഇന്ത്യയിൽ നിയമപരമായി പ്രവർത്തിക്കുന്നതും ഇറക്കുമതി ചെയ്തതുമായ ഒരു ക്രൈസ്ലർ 300 C ലിമോസിൻ ഉണ്ട്. അതോടൊപ്പം നിരവധി മെർസിഡീസ് സെഡാനുകളും ഇറക്കുമതി ചെയ്തിട്ടുണ്ട്, ഇവ പ്രത്യേക അവസരങ്ങളിൽ വാടകയ്ക്ക് ലഭ്യമാണ്.

Most Read Articles

Malayalam
English summary
Mahindra Scorpio modified into Limousine video. Read in Malayalam.
Story first published: Wednesday, April 8, 2020, 12:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X