രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

മഹീന്ദ്രയുടെ ഗെയിം ചേഞ്ചർ എസ്‌യുവിയായ സ്‌കോർപിയോ രണ്ട് പതിറ്റാണ്ടുകളായി ബ്രാൻഡിന്റെ ഏറ്റവും ജനപ്രിയ ഉൽപ്പന്നങ്ങളിലൊന്നാണ്. ന്യൂ-ജെൻ സ്കോർപിയോ-N ജൂൺ 27 -ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

മഹീന്ദ്രയുടെ ആഭ്യന്തര യൂട്ടിലിറ്റി വാഹനം മില്ലേനിയത്തിന്റെ തുടക്കത്തിൽ അതിന്റെ യാത്ര ആരംഭിച്ച കാലഘട്ടത്തിലേക്ക് നമുക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാലോ.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

അന്നേ കാലത്ത് തങ്ങളുടെ അന്നുവരെ നിലവിൽ ഉണ്ടായിരുന്ന ലൈനപ്പിൽ നിന്ന് യാതൊരു ക്യാരി ഓവർ പാർട്‌സുകളൊന്നുമില്ലാതെ, "21-ാം നൂറ്റാണ്ടിലെ പ്ലാറ്റ്‌ഫോമിൽ", ഒരു പുതിയ യൂട്ടിലിറ്റി വാഹനം നിർമ്മിക്കാനുള്ള മഹീന്ദ്രയുടെ ആദ്യത്തെ തദ്ദേശീയ ശ്രമമായിരുന്നു സ്കോർപിയോ.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

സ്കോർപിയോയുടെ വികസനത്തിനായി മഹീന്ദ്ര 600 കോടി രൂപ നിക്ഷേപിച്ചിരുന്നു എന്നത് ശ്രദ്ധേയണാണ്, നാസിക്കിൽ ഒരു വർഷം 50,000 യൂണിറ്റ് ഉൽപ്പാദനം ലക്ഷ്യമിട്ട് ഒരു പുതിയ പ്രൊഡക്ഷൻ ഫോസിലിറ്റിയും കമ്പനി ഇതിനു വേണ്ടി സ്ഥാപിച്ചു.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

അക്കാലത്ത് വിപണിയിൽ കത്തി നിന്നിരുന്ന ടൊയോട്ട ക്വാളിസിന്റെ എതിരാളിയായി സ്കോർപ്പിയോയെ മഹീന്ദ്ര വിശേഷിപ്പിച്ചു. സ്‌കോർപിയോയുടെ പരുക്കൻ സ്വഭാവവും മസ്കുലാർ സ്‌റ്റൈലിംഗും കോംപറ്റീഷൻ മോഡലുകൾക്ക് എതിരെ മികവ് പ്രകടിപ്പിക്കും എന്നതിൽ പ്രാദേശിക വാഹന നിർമ്മാതാക്കൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

ഫസ്റ്റ്-ജെൻ സ്കോർപിയോയുടെ ചില സ്റ്റൈലിംഗും എഞ്ചിനീയറിംഗും യുകെ ഡിസൈൻ ആൻഡ് എഞ്ചിനീയറിംഗ് കൺസൾട്ടന്റായ ഹവ്താൽ വൈറ്റിംഗാണ് നടത്തിയത്.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

സ്കോർപിയോയുടെ ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി കണ്ട ടെസ്റ്റ് മ്യൂളുകൾ അതിന്റെ വിശാലമായ നിലപാടും കിജാങ്ങിനെക്കാൾ (ക്വാളിസ്) വലിയ ബോഡി ഷെല്ലും ടാറ്റ സുമോയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ രൂപവും സ്ഥിരീകരിച്ചു.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

കൂടാതെ, വാഹനം ഗണ്യമായി വീതിയുള്ളതായിരുന്നു, ഇത് കിജാങ്, സുമോ അല്ലെങ്കിൽ മഹീന്ദ്രയുടെ സ്വന്തം അർമാഡ ഗ്രാൻഡ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച ക്യാബിൻ സ്പെയ്സിലേക്ക് വിവർത്തനം ചെയ്യും എന്നതും ഉറപ്പായിരുന്നു. ഇന്റീരിയർ സിസ്റ്റങ്ങളുടെയും സീറ്റുകളുടെയും ആഗോള വിതരണക്കാരായ ലിയർ ആണ് ഫസ്റ്റ്-ജെൻ സ്കോർപിയോയുടെ ഇന്റീരിയർ പാക്കേജ് ചെയ്തത്.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

സ്കോർപിയോയുടെ വികസനം നടന്നുകൊണ്ടിരിക്കുമ്പോൾ, മഹീന്ദ്ര-ഫോർഡ് കൂട്ടുകെട്ടിന്റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചിരുന്നു. എന്നിരുന്നാലും, ഫോർഡിന് അപ്പോഴും സ്കോർപിയോ പദ്ധതിയിൽ താൽപ്പര്യമുണ്ടായിരുന്നു, കാരണം ഏഷ്യൻ വിപണികളിൽ ടൊയോട്ട കിജാങ്ങിന് എതിരെ മത്സരിക്കാൻ അക്കാലത്ത് സ്വന്തം ചെലവ് കുറഞ്ഞ യൂട്ടിലിറ്റി വാഹനം (U216) അമേരിക്കൻ ഓട്ടോ മേജറിന്റെ പരിഗണനയിൽ ഉണ്ടായിരുന്നു.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

ഈ പദ്ധതി പിന്നീട് കോസ്റ്റ് കട്ടിംഗ് കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ടു. മറു വശത്ത്, സ്കോർപിയോയുടെ ഉയർന്ന വേരിയന്റുകളിൽ ഫോർഡിന്റെ യോർക്ക് ഫാമിലി എഞ്ചിനുകൾ ഉപയോഗിക്കുന്നതിനുള്ള ചർച്ചകൾ നടന്നിരുന്നു എന്നതും ശ്രദ്ധേയമാണ്.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

ഏകദേശം മൂന്ന് വർഷത്തെ പരീക്ഷണങ്ങൾക്ക് ശേഷം മഹീന്ദ്ര സ്കോർപിയോയെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തി. അന്നേ വർഷം പുറത്തിറക്കിയ ഏറ്റവും പ്രധാനപ്പെട്ട വാഹനമായിരുന്നു ഇത്.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

പ്രത്യേകിച്ചും ഒരു ഇന്ത്യൻ നിർമ്മാതാക്കളുടെ പൂർണ്ണമായും തദ്ദേശീയ ഉൽപ്പന്നമായതിനാൽ മോഡൽ വളരെയധികം ജനശ്രദ്ധ നേടി. മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം എതിരാളികളെ നേരിടാനുള്ള ആയുധമായിരുന്നു സ്കോർപിയോ.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

പ്രീമിയം പാസഞ്ചർ കാർ നിർമ്മാതാക്കളായി മാറുന്നതിനുള്ള ബ്രാൻഡിന്റെ ഒരു പ്രധാന പരിവർത്തന ഉൽപ്പന്നമായതിനാൽ, ലോഞ്ച് ചെയ്യുന്ന സമയത്ത്, മഹീന്ദ്ര തങ്ങളുടെ പ്രസ്സ് കമ്മ്യൂണിക്കേഷനിൽ, സ്കോർപിയോയെ ഒരിക്കലും ഒരു 'എസ്‌യുവി' എന്ന് വിളിച്ചിട്ടില്ല, മറിച്ച് ഒരു 'കാർ' എന്നാണ് വിശേഷിപ്പിച്ചത്.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

5.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ, സ്കോർപിയോ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് അവതരിപ്പിച്ചത്. 109 bhp പവർ പുറപ്പെടുവിക്കുന്ന 2.6 ലിറ്റർ ഡയറക്റ്റ്-ഇഞ്ചക്ഷൻ ടർബോ-ഡീസൽ, റെനോയിൽ നിന്നുള്ള 116 bhp പവർ സൃഷ്ടിക്കുന്ന 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റുമായിരുന്നു മഹീന്ദ്ര വാഗ്ദാനം ചെയ്തത്.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

2002 ജൂണിൽ സ്കോർപിയോ, പ്രത്യേകിച്ചും ചെലവ് കുറഞ്ഞ എസ്‌യുവിക്കായി വാഹന വിപണി മുറവിളി കൂട്ടുന്ന സമയത്ത് വാഗ്ദാനം ചെയ്ത സവിശേഷതകൾ ജനങ്ങളെ ആകർഷിച്ചു. സ്കോർപിയോ അതിന്റെ പ്രധാന എതിരാളികളായ സുമോ, ക്വാളിസ് എന്നിവയേക്കാൾ നന്നായി വിപണിയുടെ ഈ ആവശ്യം നിറവേറ്റി.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

പ്രകടനത്തിന്റെ കാര്യത്തിൽ, വാഹനത്തിന് അതിന്റെ യൂട്ടിലിറ്റേറിയൻ എതിരാളികളുടെ അളവുകളും ഉണ്ടായിരുന്നു. പരിശോധനകളിൽ, 2.6 -ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-ഡീസൽ ന്യായമായ രീതിയിൽ റിഫൈൻ ചെയ്തതും, അക്കാലത്തെ ഏറ്റവും വേഗതയേറിയ ഡീസൽ എസ്‌യുവികളിൽ ഒന്നാക്കാൻ ആവശ്യമായ കരുത്ത് പുറപ്പെടുവിക്കുന്ന ഒന്നാണെന്നും കണ്ടെത്തിയിരുന്നു.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

5.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ പോലും, സ്കോർപിയോ അക്കാലത്ത് വിൽപ്പനയിലുണ്ടായിരുന്ന ഒരേയൊരു ഇന്ത്യൻ എസ്‌യുവിയായ, അല്പം കൂടുതൽ വിലയേറിയ ടാറ്റ സഫാരിയുടെ നേരിട്ടുള്ള എതിരാളിയായി കാണപ്പെട്ടു.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

ലോഞ്ച് സമയത്ത് സ്കോർപിയോ ഒരു മികച്ച വാല്യൂ ഫോർ മണി ഓഫറായിരുന്നുവെങ്കിലും, വാഹനം പൂർണ്ണമായി കുറ്റരഹിതമല്ലെന്നും ചില മേഖലകളിൽ, പ്രത്യേകിച്ച് അതിന്റെ ഹാൻഡ്‌ലിംഗ് മെച്ചപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിരുന്നു.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

എന്നിരുന്നാലും, മോഡൽ അതിന്റെ തുടക്കം മുതൽ നിരവധി നവീകരണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഈ പരിഷ്കരണങ്ങൾ വാഹനത്തെ വളരെയധികം മെച്ചപ്പെടുത്താനും സഹായിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra scorpio suv orgin and lifecycle in detail
Story first published: Friday, May 27, 2022, 13:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X