കൊവിഡ്-19; 80,000 ഫേസ് ഷീല്‍ഡുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി മഹീന്ദ്ര

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വെന്റിലേറ്ററിനൊപ്പം ഫേസ് ഷീല്‍ഡും നിര്‍മ്മിച്ച് നല്‍കുമെന്ന് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു. 2020 മാര്‍ച്ച് 30 -നാണ് ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നത്.

കൊവിഡ്-19; 80,000 ഫേസ് ഷീല്‍ഡുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി മഹീന്ദ്ര

പുത്തന്‍ ഫേസ് ഷീല്‍ഡിന്റെ ചിത്രവും, ഇതുസംബന്ധിച്ച വാര്‍ത്തയും കമ്പനി മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക് തന്നെ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നു.

കൊവിഡ്-19; 80,000 ഫേസ് ഷീല്‍ഡുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി മഹീന്ദ്ര

ഇതുവരെ 80,000 ഫേസ് ഷീല്‍ഡുകള്‍ കമ്പനി ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറി എന്നാണ് റിപ്പോര്‍ട്ട്. പവന്‍ ഗോയങ്ക് തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ വ്യക്തമാക്കിയിരിക്കുന്നതും. നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയില്‍ നിന്നാണു മഹീന്ദ്ര ഈ മുഖാവരണത്തിന്റെ രൂപകല്‍പ്പന സ്വന്തമാക്കിത്.

MOST READ: ലോക്ക്ഡൗണ്‍: വാറണ്ടിയും സൗജന്യ സര്‍വീസും നീട്ടി നല്‍കുമെന്ന് നിസാന്‍

കൊവിഡ്-19; 80,000 ഫേസ് ഷീല്‍ഡുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി മഹീന്ദ്ര

മുംബൈയ്ക്കടുത്ത് കാന്‍ഡിവ്ലിയില്‍ മഹീന്ദ്രയ്ക്കായി യന്ത്രഘടകങ്ങള്‍ സപ്ലൈ ചെയ്യുന്ന കമ്പനിയാവും ഈ മുഖാവരണം നിര്‍മ്മിക്കുന്നത്. കൊറോണ വൈറസിനെതിരെ പേരാടാന്‍ നിരവധി സഹായങ്ങളുമായി കമ്പനി രംഗത്തുണ്ട്.

കൊവിഡ്-19; 80,000 ഫേസ് ഷീല്‍ഡുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി മഹീന്ദ്ര

വെന്റിലേറ്ററിനും, ഫേസ് ഷീല്‍ഡിനും പിന്നാലെ സാനിറ്റൈസറും നിര്‍മ്മിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ച പ്ലാന്റുകളിലാണ് വൈറസിന്റെ വ്യാപനം തടുക്കാന്‍ ആവശ്യമായ ഈ സാധനങ്ങള്‍ എല്ലാം കമ്പനി നിര്‍മ്മിക്കുന്നത്.

MOST READ: പദ്ധതിയിൽ മാറ്റമില്ലെന്ന് എംജി, ഗ്ലോസ്റ്റർ എസ്‌യുവി നവംബറിൽ എത്തും

കൊവിഡ്-19; 80,000 ഫേസ് ഷീല്‍ഡുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി മഹീന്ദ്ര

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.പി ശുക്ലയാണ് തങ്ങള്‍ നിര്‍മ്മിക്കുന്ന സാനിറ്റൈസറിന്റെ വിവരം പങ്കുവെച്ചിരിക്കുന്നത്. സാനിറ്റൈസര്‍ നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയ എന്റെ സഹപ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചത്.

കൊവിഡ്-19; 80,000 ഫേസ് ഷീല്‍ഡുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി മഹീന്ദ്ര

ടെസ്റ്റിങ്ങ് നടപടികള്‍ പൂര്‍ത്തിയായി ലൈസന്‍സ് ലഭിച്ചാല്‍ ഇത് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. സാനിറ്റൈസര്‍ നിര്‍മ്മിച്ച മഹീന്ദ്രയുടെ ടീമിനെയും നേതൃത്വം നല്‍കിയ ചെയര്‍മാനേയും അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്രയും രംഗത്തെത്തുകയും ചെയ്തു.

MOST READ: മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

കൊവിഡ്-19; 80,000 ഫേസ് ഷീല്‍ഡുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി മഹീന്ദ്ര

താങ്കളുടെ ടീമിനെ ഞാനും അഭിനന്ദിക്കുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന് നിങ്ങള്‍ കാണിച്ചുതന്നിരിക്കുന്നെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. മഹീന്ദ്ര ഗ്രൂപ്പിന് കീഴിലെ അഗ്രി കെമിക്കല്‍ പ്ലാന്റ് ആണ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്.

കൊവിഡ്-19; 80,000 ഫേസ് ഷീല്‍ഡുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി മഹീന്ദ്ര

അതേസമയം കൊറോണ വൈറസിനെതിരെ പേരാടാന്‍ വെന്റിലേറ്റര്‍ വികസിപ്പിക്കാനുള്ള നടപടികളും മഹീന്ദ്ര നേരത്തെ ആരംഭിച്ചിരുന്നു. വില കുറവുള്ള വെന്റിലേറ്ററിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.

MOST READ: വിലയിൽ മാറ്റമില്ല; എര്‍ട്ടിഗയിലും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവുമായി മാരുതി

കൊവിഡ്-19; 80,000 ഫേസ് ഷീല്‍ഡുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി മഹീന്ദ്ര

എയര്‍100 (AIR100) എന്ന് പേരിട്ടിരിക്കുന്ന മഹീന്ദ്രയുടെ വിലക്കുറവുള്ള വെന്റിലേറ്റര്‍ തങ്ങളുടെ ജീവനക്കാരുടെ രാപകലില്ലാതെ 18 ദിവസത്തിന്റെ പ്രയത്നത്തിന്റെ ഫലം ആണെന്ന് പവന്‍ ഗോയങ്ക പറഞ്ഞു.

കൊവിഡ്-19; 80,000 ഫേസ് ഷീല്‍ഡുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി മഹീന്ദ്ര

എയര്‍100-ന്റെ 20 യൂണിറ്റുകള്‍ ഇപ്പോള്‍ മഹീന്ദ്ര പ്ലാന്റില്‍ അന്തിമ പരീക്ഷണത്തില്‍ ആണ്. സാധാരണ ഗതിയില്‍ ഒരു ആധുനിക വെന്റിലേറ്ററിന് 5 ലക്ഷത്തിന് മുകളില്‍ വില വരുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള വെന്റിലേറ്റര്‍ ഏകദേശം 7,500 രൂപയ്ക്കു നിര്‍മ്മിക്കാനാണ് മഹീന്ദ്രയുടെ ശ്രമം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Supplies 80,000 Face Shields To Medical Staff All Over India. Read in Malayalam.
Story first published: Saturday, April 18, 2020, 18:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X