കുത്തനെ ഇറങ്ങാന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍ — ആകാംക്ഷ; ഉദ്വേഗഭരിതം

ഓഫ് റോഡ് ഡ്രൈവുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയൊരു വാഹനമാണ് മഹീന്ദ്ര ഥാര്‍. കീശ കാലിയാക്കാത്ത പ്രൈസ് ടാഗും ദൃഢമാര്‍ന്ന രൂപകല്‍പ്പനയും മറ്റ് ഓഫ് റോഡറുകളില്‍ നിന്ന് മഹീന്ദ്ര ഥാറിനെ വ്യത്യസ്തമാക്കുന്നു. ഓഫ് റോഡ് സാഹസങ്ങളിലേര്‍പ്പെട്ടിരിക്കുന്ന മഹീന്ദ്ര ഥാറിന്റെ വീഡിയോകള്‍ മുമ്പ് പല തവണ നമ്മള്‍ കണ്ടിട്ടുണ്ട്. ഇതാ അത്തരത്തിലുള്ള വീഡിയോയാണ് താഴെ നല്‍കുന്നത്.

കുത്തനെ ഇറങ്ങാന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍ — ആകാംക്ഷ; ഉദ്വേഗഭരിതം

ഉയര്‍ന്ന ശേഷി വാഹനമായത് കൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ മോഡിഫൈ ചെയ്യപ്പെടുന്ന ഓഫ് റോഡറുകളിലൊന്ന് കൂടിയാണ് മഹീന്ദ്ര ഥാര്‍. ഒരു ഓഫ് റോഡറിന്റെ എല്ലാ കരുത്തും ഥാര്‍ തെളിയിക്കുന്ന കാഴ്ചകളാണ് വീഡിയോയിലുള്ളത്.

കുത്തനെ ഇറങ്ങാന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍ — ആകാംക്ഷ; ഉദ്വേഗഭരിതം

ഓഫ് റോഡ് ഡ്രൈവിനിടയില്‍ ചെങ്കുത്തായ ഇറക്കമിറങ്ങുന്ന മഹീന്ദ്ര ഥാറിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

അത്യാവശ്യം ഉയര്‍ന്നൊരു പ്രദേശത്ത് നിന്ന് കുത്തനെ താഴേക്കിറങ്ങാനാണ് വീഡിയോയില്‍ ഥാര്‍ ശ്രമിക്കുന്നത്.

Most Read:ജാവ ബൈക്കുകളുടെ മൈലേജ് വിവരങ്ങള്‍ പുറത്ത്

ഥാര്‍ ഡ്രൈവറുടെ താഴേക്കുള്ള കാഴ്ച വ്യക്തമാവാത്തതിനാല്‍ പുറമെ നില്‍ക്കുന്നവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ഡ്രൈവറുടെ ശ്രദ്ധയൊന്ന് തെറ്റിയാല്‍ താഴേക്ക് കൂപ്പുകുത്തിയേക്കാവുന്ന അവസ്ഥയിലാണ് ഥാര്‍ നിന്നിരുന്നത്.

കൂടുതല്‍ ശക്തിയില്‍ ബ്രേക്ക് ചെയ്യരുതെന്ന് കണ്ട് നിന്നവര്‍ പറയുന്നതും വീഡിയോയില്‍ കാണാം. ഇത് കൊണ്ട് തന്നെ ഡ്രൈവര്‍ വളരെ പതിയെയാണ് മുന്‍ ടയറുകള്‍ ചലിപ്പിച്ചിരുന്നത്. കൂടുതല്‍ ബലത്തില്‍ ബ്രേക്ക് ചെയ്താല്‍ വാഹനം മുന്നോട്ട് മറിയാനുള്ള സാധ്യതയുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്യരുതെന്ന് കാഴ്ചക്കാര്‍ പറഞ്ഞത്.

കുത്തനെ ഇറങ്ങാന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍ — ആകാംക്ഷ; ഉദ്വേഗഭരിതം

മഹീന്ദ്ര ഥാര്‍ താഴോട്ടിറങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും താഴ്ഭാഗം നിലത്ത് തട്ടുന്നുണ്ടായിരുന്നു. ശേഷം പതിയെ താഴോട്ടിറങ്ങിയെങ്കിലും വാഹനത്തിന്റെ മുന്‍വശം നിലത്ത് തട്ടി നിന്നു.

Most Read:ആൾട്ടോ 800 ഉത്പാദനം മാരുതി നിർത്തി, കാരണമിതാണ്

കുത്തനെ ഇറങ്ങാന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍ — ആകാംക്ഷ; ഉദ്വേഗഭരിതം

ആദ്യ വീഡിയോയിലെ ദൃശ്യങ്ങള്‍ ഇത്ര മാത്രമാണെങ്കില്‍, രണ്ടാമത്തെ വീഡിയോയില്‍ മഹീന്ദ്ര ഥാര്‍ ഈ കടമ്പ കടക്കുന്നതാണ് കാണിച്ചിരിക്കുന്നത്. ഫ്രണ്ട് ബമ്പര്‍ നിലത്ത് പതിഞ്ഞ രീതിയില്‍ നിലനിന്നിരുന്ന ഥാറിന്റെ വിലുകള്‍ക്ക് താഴെ ചിലര്‍ ട്രാക്ഷന്‍ മാറ്റുകള്‍ വച്ചു. ശേഷം മറ്റൊരു രീതിയിലുള്ള സഹായവും കൂടാതെ മഹീന്ദ്ര ഥാര്‍ കടന്ന് പോവുന്നതും വീഡിയോയില്‍ കാണാം.

Source: Kashmir Off Road

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
mahindra thar trying for a vertical drop in off road drive: read in malayalam
Story first published: Friday, April 5, 2019, 18:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X