മഹീന്ദ്ര ഥാറും മാരുതി ജിപ്സിയും ഏറ്റുമുട്ടിയപ്പോൾ — വീഡിയോ

ഓഫ് റോഡ് ഡ്രൈവിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത രണ്ട് എസ്‌യുവികളാണ് മഹീന്ദ്ര ഥാറും മാരുതി ജിപ്‌സിയും. ഇരുവാഹനങ്ങളും 4X4 പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും, ഇവയുടെ എഞ്ചിൻ വ്യത്യസ്തമാണ്.

മഹീന്ദ്ര ഥാറും മാരുതി ജിപ്സിയും ഏറ്റുമുട്ടിയപ്പോൾ — വീഡിയോ

മഹീന്ദ്ര ഥാറിനുള്ളത് ഡീസൽ എഞ്ചിനാണെങ്കിൽ മാരുതി സുസുക്കി ജിപ്‌സിയ്ക്കുള്ളത് പെട്രോൾ എഞ്ചിനാണ്. മഹീന്ദ്ര ഥാറിനും മാരുതി ജിപ്‌സിയ്ക്കും അവരവരുടേതായ സ്ഥാനങ്ങളും ആരാധകരും വിപണിയിലുണ്ട്.

മഹീന്ദ്ര ഥാറും മാരുതി ജിപ്സിയും ഏറ്റുമുട്ടിയപ്പോൾ — വീഡിയോ

ഇരുവാഹനങ്ങൾക്കും വ്യത്യസ്തമായ പ്രത്യേകതകളാണുള്ളത്. ഉയർന്ന ശേഷിയുള്ള പെട്രോൾ എഞ്ചിനും സ്വതവേ ഭാരം കുറഞ്ഞ ബോഡിയുമാണ് മാരുതി ജിപ്‌സിയുടെ സവിശേഷതയെങ്കിൽ വാഹനത്തിന്റെ രൂപകൽപ്പനയും ഉയർന്ന torque ഉം ആണ് മഹീന്ദ്ര ഥാറിന്റെ സവിശേഷത.

മഹീന്ദ്ര ഥാറും മാരുതി ജിപ്സിയും ഏറ്റുമുട്ടിയപ്പോൾ — വീഡിയോ

എന്നാൽ ഇവ രണ്ടും കൂടെയൊരു പന്തയം വെച്ചാൽ ആര് ജയിക്കും? നമുക്ക് നോക്കാം. വീഡിയോയുടെ ആദ്യഭാഗത്തിൽ കാണുന്ന പോലെ രണ്ട് മഹീന്ദ്ര ഥാറും ഒരു മാരുതി ജിപ്‌സിയുമാണ് പന്തയത്തിനൊരുങ്ങുന്നത്.

Most Read: പുതിയ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി ക്രെറ്റ

മഹീന്ദ്ര ഥാറും മാരുതി ജിപ്സിയും ഏറ്റുമുട്ടിയപ്പോൾ — വീഡിയോ

മെക്കാനിക്കലി ഒരു രൂപമാറ്റവും ചെയ്യാത്ത വാഹനങ്ങളാണ് റേസിനുള്ളവ. റേസ് തുടങ്ങിയ ഉടൻ തന്നെ സർവ്വശക്തിയുമെടുത്ത് മാരുതി ജിപ്സി കുതിച്ച് പായുകയാണ്. മഹീന്ദ്ര ഥാർ പിന്തുടരാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

മഹീന്ദ്ര ഥാറും മാരുതി ജിപ്സിയും ഏറ്റുമുട്ടിയപ്പോൾ — വീഡിയോ

എന്നാൽ അപ്പോഴേക്കും ജിപ്‌സി തന്റെ ലീഡ് വർധിപ്പിച്ച് ബഹുദൂരം മുന്നേറിക്കഴിഞ്ഞിരുന്നു. റേസിന്റെ അവസാനം മഹീന്ദ്ര ഥാർ മാരുതി ജിപ്‌സിയ്ക്കൊപ്പം എത്തുന്നുണ്ടെങ്കിലും ഇത് ജിപ്‌സി ഡ്രൈവർ സ്പീഡ് കുറച്ചത് കൊണ്ടാവാനാണ് സാധ്യത.

മഹീന്ദ്ര ഥാറും മാരുതി ജിപ്സിയും ഏറ്റുമുട്ടിയപ്പോൾ — വീഡിയോ

ഏതായാലും ആരാണ് കേമൻ എന്നതിന് ഉത്തരം മഹീന്ദ്ര ഥാർ എന്ന് തന്നെ പറയാം. കാരണം ജിപ്‌സിയ്ക്ക് ഭാരം കുറവായത് കൊണ്ട് ആദ്യം കുറച്ച് വേഗം ലഭിക്കുമെങ്കിലും ദീർഘദൂരത്തേക്ക് ഇത് പ്രതീക്ഷിക്കേണ്ട.

മഹീന്ദ്ര ഥാറും മാരുതി ജിപ്സിയും ഏറ്റുമുട്ടിയപ്പോൾ — വീഡിയോ

മാരുതി ജിപ്‌സിയുടെ 1.3 ലിറ്റർ പെട്രോൾ എഞ്ചിൻ, പരമാവധി 80 Bhp കരുത്തും 104 Nm torque ഉം നൽകും.

മഹീന്ദ്ര ഥാറും മാരുതി ജിപ്സിയും ഏറ്റുമുട്ടിയപ്പോൾ — വീഡിയോ

വീഡിയോ ദൃശ്യങ്ങളിലുള്ള മഹീന്ദ്ര ഥാറിന്റെ 2.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ പരമാവധി 105 കരുത്തും 247 Nm torque ഉം നൽകുന്നതാണ്. ഭാരത്തിന്റെ കാര്യത്തിലും ഥാർ തന്നെയാണ് മുന്നിൽ.

മഹീന്ദ്ര ഥാറും മാരുതി ജിപ്സിയും ഏറ്റുമുട്ടിയപ്പോൾ — വീഡിയോ

1750 കിലോയാണ് ഥാറിന്റെ ഭാരം. മാരുതി ജിപ്‌സിയ്ക്ക് 985 കിലോ ഭാരം മാത്രമാണ് ഭാരമുള്ളത്. ഇതാണ് ഹ്രസ്വദൂരത്തിലേക്ക് കുതിക്കാൻ ജിപ്‌സിയെ സഹായിക്കുന്നത്.

മഹീന്ദ്ര ഥാറും മാരുതി ജിപ്സിയും ഏറ്റുമുട്ടിയപ്പോൾ — വീഡിയോ

പക്ഷേ മഹീന്ദ്ര ഥാറിന്റെ കരുത്താർന്ന സവിശേഷതകൾ ദീർഘദൂര യാത്രയക്ക് മുതൽക്കൂട്ടായവയാണ്. ഇന്ത്യൻ ആർമിയിൽ സ്ഥിരമായി ഉപയോഗിക്കുന്നവയാണ് ജിപ്‌സി.

Most Read: പുതിയ വകഭേദങ്ങളും കൂടുതല്‍ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി എലൈറ്റ് i20

മഹീന്ദ്ര ഥാറും മാരുതി ജിപ്സിയും ഏറ്റുമുട്ടിയപ്പോൾ — വീഡിയോ

ലളിതമായ ഭാരമാണ് ആർമിയിൽ ജിപ്‌സിയെ പ്രിയങ്കരമാക്കിയത്. എന്നിരുന്നാലും കഴിഞ്ഞ വർഷം ടാറ്റ സഫാരി സ്റ്റോം എത്തിയത് മാരുതി ജിപ്‌സിയ്ക്ക് കനത്ത തിരിച്ചടിയാവുകയാണ്.

വൈകാതെ തന്നെ ഇന്ത്യൻ ആർമി ഉപയോഗിക്കുന്ന എല്ലാ ജിപ്‌സികളും ഡികമ്മിഷൻ ചെയ്യും. ജിപ്‌സിയ്ക്ക് പകരം പുത്തൻ ജിമ്‌നിയെയാണ് മാരുതി രംഗത്തിറക്കാൻ പോവുന്നത്.

Most Read Articles

Malayalam
English summary
mahindra thar vs maruti gypsy trails: read in malayalam
Story first published: Sunday, January 13, 2019, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X