ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ സ്വദേശത്ത് എത്തിക്കാൻ സഹായവുമായി മഹീന്ദ്ര

കൊറോണ വൈറസ് മഹാമാരിയാൽ ബാധിച്ച പലരുടെയും ദുരിതം കുറയ്ക്കാൻ സഹായിക്കുന്ന പദ്ധതികളുമായി വാഹന ഭീമൻ മഹീന്ദ്ര & മഹീന്ദ്ര വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ സ്വദേശത്ത് എത്തിക്കാൻ സഹായവുമായി മഹീന്ദ്ര

വെന്റിലേറ്ററുകൾ, എയറോസോൾ ബോക്സുകൾ, ഫെയ്സ് ഷീൽഡുകൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ കമ്പനി ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ സ്വദേശത്ത് എത്തിക്കാൻ സഹായവുമായി മഹീന്ദ്ര

എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മടങ്ങുന്ന ആളുകളെ സഹായിക്കുന്നതിനായി നിർമ്മാതാക്കൾ ശ്രദ്ധ തിരിക്കുകയാണ്.

MOST READ: ഡീസൽ എഞ്ചിനിലേക്ക് മടക്കമില്ലെന്ന സൂചനയുമായി മാരുതി

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ സ്വദേശത്ത് എത്തിക്കാൻ സഹായവുമായി മഹീന്ദ്ര

പകർച്ചവ്യാധിയുടെ സമയത്ത് വീട്ടിലേക്ക് മടങ്ങിവരുന്ന ആളുകൾക്ക് പിന്തുണ നൽകുന്നതിന് ഓട്ടോമോട്ടീവ്, ട്രാക്ടർ ഡീലർ പങ്കാളികളിലൂടെ പ്രവർത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ഉത്തർപ്രദേശ്, ബീഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ നിർമ്മാതാക്കൾ സഹായങ്ങൾ ചെയ്യും.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ സ്വദേശത്ത് എത്തിക്കാൻ സഹായവുമായി മഹീന്ദ്ര

മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിലെ ഓട്ടോ, ഫാം സെക്ടറുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജൂരിക്കർ വിവരങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു. മുകളിൽ പറഞ്ഞ സംസ്ഥാനങ്ങളിലെ 139 ജില്ലാ മജിസ്‌ട്രേറ്റുകളുമായി കമ്പനി സഹകരിക്കുമെന്നും അറിയിച്ചു. ഇക്കാര്യത്തിൽ പങ്കാളിയാകാൻ വാഗ്ദാനം ചെയ്തതിന് ഡീലർ പങ്കാളികൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

MOST READ: മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടൈഗൺ ഈ വർഷം എത്തില്ല

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ സ്വദേശത്ത് എത്തിക്കാൻ സഹായവുമായി മഹീന്ദ്ര

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും അഭിനന്ദനം അറിയിക്കുകയും കമ്പനിയുടെ തീരുമാനത്തോട് സഹകരിച്ചതിന് സഹപ്രവർത്തകർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ സ്വദേശത്ത് എത്തിക്കാൻ സഹായവുമായി മഹീന്ദ്ര

തങ്ങൾ ദീർഘകാല സംരംഭങ്ങളും പരിശോധിക്കും, പക്ഷേ വീടുകലിലേക്ക് മടങ്ങുന്നവരുടെ ഉടനടി പരിഹരിക്കേണ്ട പ്രശ്നങ്ങളുണ്ട്, അതിനായി തങ്ങളുടെ ഡീലർ സമൂഹത്തിനൊപ്പം ചേർന്ന് അവസാന മൈൽ ഗതാഗത പ്രശ്‌നങ്ങളിൽ കമ്പനിക്ക് എങ്ങനെ സഹായിക്കാനാകുമെന്ന് നോക്കാനുള്ള ശ്രമിക്കുകയാണ് എന്ന് അവരെ അഭിസംബോധന ചെയ്തുകൊണ്ട് ആനന്ദ് മഹീന്ദ്ര പറഞ്ഞു.

MOST READ: സാമൂഹിക അകലം പാലിച്ച് നിർമ്മിച്ച ആദ്യ റേഞ്ച് റോവർ സോളിഹൾ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങി

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ സ്വദേശത്ത് എത്തിക്കാൻ സഹായവുമായി മഹീന്ദ്ര

രാജ്യവ്യാപകമായുള്ള ലോക്ക്ഡൗൺ കാരണം അതിഥി തൊഴിലാളികൾ അവരുടെ ജന്മദേശങ്ങളിലേക്ക് തിരികെ എത്താനുള്ള പരിശ്രമത്തിലാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ സ്വദേശത്ത് എത്തിക്കാൻ സഹായവുമായി മഹീന്ദ്ര

പല സന്ദർഭങ്ങളിലും വാഹന മാർഗങ്ങൾ ഒന്നും കിട്ടാതെ പലരും ആയിര കണക്കിന് കിലോമീറ്ററുകൾ നടക്കാനായി ഇറങ്ങി തിരിച്ചിരുന്നു.

MOST READ: കൊവിഡ് പ്രതിസന്ധി; വിറ്റുപോകാത്ത 125 കോടി രൂപയുടെ ബിഎസ് IV കാറുകൾ എഴുതി തള്ളി മാരുതി

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ സ്വദേശത്ത് എത്തിക്കാൻ സഹായവുമായി മഹീന്ദ്ര

ഇവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സുഗമമായ പ്രക്രിയയ്ക്ക് മഹീന്ദ്രയുടെയും തങ്ങളുടെ ഡീലർ പങ്കാളികളുടെയും ഈ സംരംഭം സഹായിക്കും. തീർച്ചയായും ഇത് ആളുകളുടെ ദുരിതം കുറയ്ക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra will help migrant labourers to reach home. Read in Malayalam.
Story first published: Thursday, May 21, 2020, 19:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X