35,760 രൂപ പിഴ കുടിശ്ശികയുമായൊരു മഹീന്ദ്ര XUV500, പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

സാങ്കേതികത വളര്‍ന്ന് കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരുപാട് കാര്യങ്ങള്‍ക്ക് മാറ്റം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം നമ്മുടെ പൊലീസും പൊലീസ് സംവിധാനങ്ങളും മാറി. വാഹനം തടഞ്ഞ് പെറ്റിയടിച്ച് രസീത് എഴുതിത്തരുന്ന കാലമൊക്കെ കടന്ന് പോയി. പകരം ഇലക്ട്രോണിക്ക് ചലാനുകളാണ് ഇപ്പോള്‍ പൊലീസുകാരുടെ പക്കലുള്ളത്.

35,760 രൂപ പിഴ കുടിശ്ശികയുമായൊരു മഹീന്ദ്ര XUV500, പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

ഇപ്പോള്‍ പിഴ ചുമത്തുന്നത് ഓണ്‍ലൈന്‍ ആയത് കൊണ്ട് തന്നെ തങ്ങളുടെ വാഹനത്തിന് മേല്‍ ചുമത്തിയ പിഴയൊടുക്കന്‍ വിട്ട് പോയിട്ടുണ്ടോ എന്ന് മിക്ക ഉടമസ്ഥരും പരിശോധിക്കാറ് പോലുമുണ്ടാവില്ല. എന്നാല്‍ ഇത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് സൈബരാബാദില്‍.

35,760 രൂപ പിഴ കുടിശ്ശികയുമായൊരു മഹീന്ദ്ര XUV500, പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

ഭീമമായൊരു തുക പിഴ ഇനത്തില്‍ ബാക്കിയുള്ള മഹീന്ദ്ര XUV500 എസ്‌യുവിയെ കണ്ടെത്തിയിരിക്കുകയാണ് സൈബരാബാദ് ട്രാഫിക്ക് പൊലീസ്. എസ്‌യുവിയുടെ മുന്നില്‍ നിന്നൊരു ട്രാഫിക്ക് പൊലീസുകാരന്‍ എടുത്ത സെല്‍ഫി, സൈബരാബാദ് ട്രാഫിക്ക് പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്ക് വയ്ക്കുകയായിരുന്നു.

35,760 രൂപ പിഴ കുടിശ്ശികയുമായൊരു മഹീന്ദ്ര XUV500, പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

ഉടമസ്ഥന്റെ സ്വകാര്യതയെ മാനിച്ച് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് പൊലീസ് മറച്ചിട്ടുണ്ട്. തെറ്റായ ദിശയിലൂടെ വരികയായിരുന്ന മഹീന്ദ്ര XUV500 -യെ തടയുകയായിരുന്നുവെന്നാണ് പൊലീസിന്റെ പക്ഷം.

Most Read:മോഡിഫിക്കേഷനെ അനുകൂലിച്ച് ന്യൂജെന്‍ പ്രതിഷേധം, പിന്നാലെയെത്തി പൊലീസ്

35,760 രൂപ പിഴ കുടിശ്ശികയുമായൊരു മഹീന്ദ്ര XUV500, പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

ശേഷം വാഹനത്തിന് മേല്‍ മുമ്പ് ഏതെങ്കിലും തരത്തിലുള്ള കേസുകളോ പിഴയോ ചുമത്തിയിട്ടുണ്ടോയെന്നറിയാന്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് കാര്യം പിടി കിട്ടിയത്. 35,760 രൂപയെന്ന ഭീമമായ പിഴയാണ് എസ്‌യുവിയുടെ മേലുണ്ടായിരുന്നത്.

35,760 രൂപ പിഴ കുടിശ്ശികയുമായൊരു മഹീന്ദ്ര XUV500, പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

മറ്റേതെങ്കിലും തരത്തിലുള്ള കേസ് എസ്‌യുവിയുടെ മേല്‍ ഉണ്ടായിരുന്നോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കൃത്യമായ രീതിയില്‍ നിയമം നടപ്പാക്കാനായി മിക്ക പൊലീസ് സേനകളുമിപ്പോള്‍ ഇലക്ട്രോണിക്ക് ചലാനാണ് ഉപയോഗിക്കുന്നത്.

35,760 രൂപ പിഴ കുടിശ്ശികയുമായൊരു മഹീന്ദ്ര XUV500, പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

സിസിടിവി ദൃശ്യങ്ങളിലൂടെയും മറ്റും കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ വാഹന നമ്പര്‍ പരിശോധിച്ച് ഉടമസ്ഥനെതിരെ ചലാനിലൂടെയാണിപ്പോള്‍ പൊലീസ് പിഴ ചുമത്തുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കൃത്യമായ നടപടിയെടുക്കന്‍ പൊലീസിനെ സഹായിക്കുന്നു.

35,760 രൂപ പിഴ കുടിശ്ശികയുമായൊരു മഹീന്ദ്ര XUV500, പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

ഓവര്‍സ്പീഡ്, തെറ്റായ ദിശയിലൂടെയുള്ള ഡ്രൈവ് എന്നിവയെല്ലാം സൂഷ്മമായി പരിശോധിച്ചായിരിക്കും ഇത്തരത്തിലുള്ള ചലാനുകള്‍ പുറപ്പെടുവിക്കുക. തങ്ങളുടെ വാഹനങ്ങള്‍ക്ക് മേല്‍ ഏതെങ്കിലും തരത്തിലുള്ള പിഴ ചുമത്തിയിട്ടുണ്ടോ എന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് വിവിധ ട്രാഫിക്ക് പൊലീസ് വെബ്‌സൈറ്റുകളില്‍ സൗകര്യമുണ്ട്.

Most Read:റേഞ്ച് റോവര്‍ വെലാറിനെ പ്രാദേശികമായി പുറത്തിറക്കാന്‍ ലാന്‍ഡ് റോവര്‍, ബുക്കിങ് തുടങ്ങി

35,760 രൂപ പിഴ കുടിശ്ശികയുമായൊരു മഹീന്ദ്ര XUV500, പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങളുപയോഗിച്ച് ഓണ്‍ലൈനായി തന്നെ ഇവ പരിശോധിക്കാവുന്നതാണ്. ഇന്ത്യയില്‍ ഇതാദ്യമായല്ല ഭീമമായ തുക പിഴയിനത്തിലുള്ള വാഹനങ്ങള്‍ പൊലീസ് പിടികൂടുന്നത്.

35,760 രൂപ പിഴ കുടിശ്ശികയുമായൊരു മഹീന്ദ്ര XUV500, പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

16,565 രൂപ പിഴ കുടിശ്ശികയുള്ള ഫോര്‍ഡ് ആസ്പയര്‍ ക്യാബ് ഡ്രൈവറെ മുമ്പ് തെലുങ്കാനയില്‍ പിടികൂടിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് 120 -ഓളം ചലാനുകളില്‍ പിഴയടയ്ക്കാതിരുന്ന ബൈക്ക് റൈഡര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തതും.

Source: Cyberabad Traffic Police

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
police found mahindra xuv500 suv with pending fine rs.35,760: read in malayalam
Story first published: Wednesday, April 10, 2019, 11:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X