ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

പുതിയ തലമുറ മോഡലുകൾ, ഫെയ്‌സ്‌ലിഫ്റ്റുകൾ, കൂടാതെ ഓൾ ന്യൂ പ്രൊഡക്റ്റുകൾ ഉൾപ്പെടെ ഇന്ത്യയിലെ ചില പ്രധാന പുതിയ കാർ ലോഞ്ചുകൾ വരും മാസത്തിൽ പല നിർമ്മാതാക്കളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

ഈ വർഷത്തെ ദീപാവലി സീസണിന് മുമ്പ് നിരത്തിലിറങ്ങാൻ പോകുന്ന മികച്ച പുതിയ കാറുകൾ ഞങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

വരാനിരിക്കുന്ന മാരുതി കാറുകൾ:

• മാരുതി വിറ്റാര

• മാരുതി ബ്രെസ CNG

• മാരുതി ബലേനോ സിഎൻജി

• ന്യൂ-ജെൻ മാരുതി ആൾട്ടോ

ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കൾ തങ്ങളുടെ പുതിയ മിഡ് സൈസ് എസ്‌യുവി വരുന്ന ജൂലൈ 20 -ന് അനാച്ഛാദനം ചെയ്യും. അതിന് പിന്നാലെ വാഹനത്തിന്റെ ലോഞ്ച് 2022 ഓഗസ്റ്റിലോ സെപ്റ്റംബറിലോ നടക്കും.

ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

മോഡലിന് മാരുതി വിറ്റാര എന്നായിരിക്കും പേര്. പുതുതായി പുറത്തിറക്കിയ മാരുതി ബ്രെസ, ബലേനോ ഹാച്ച്ബാക്ക് എന്നിവയ്ക്ക് ഉടൻ തന്നെ സിഎൻജി വേരിയന്റുകൾ ലഭിക്കും. ഈ ഉത്സവ സീസണിന് മുമ്പ് വളരെ ജനപ്രിയമായ ആൾട്ടോ ഹാച്ച്ബാക്കിന് കമ്പനി ഒരു തലമുറ മാറ്റവും നൽകും.

ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

വരാനിരിക്കുന്ന ഹ്യുണ്ടായി കാറുകൾ:

• ന്യൂ-ജെൻ ഹ്യുണ്ടായി ട്യൂസോൺ

• ഹ്യുണ്ടായി വെന്യു N-ലൈൻ

• ഹ്യുണ്ടായി അയോണിക് 5

പുതിയ തലമുറ ഹ്യുണ്ടായി ട്യൂസോണിന്റെ വിലകൾ 2022 ജൂലൈ 13 -ന് ദക്ഷിണ കൊറിയൻ ഓട്ടോ മേജർ പ്രഖ്യാപിക്കും. അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾക്ക് എസ്‌യുവി സാക്ഷ്യം വഹിക്കും.

ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

അടുത്തതായി വെന്യു N-ലൈൻ വേരിയന്റിനൊപ്പം പുതുക്കിയ വെന്യൂ മോഡൽ ലൈനപ്പ് കൂടുതൽ വിപുലീകരിക്കും. ഹ്യുണ്ടായിയുടെ അയോണിക് 5 ഇലക്ട്രിക് ക്രോസ്ഓവർ ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

വരാനിരിക്കുന്ന ടാറ്റ കാറുകൾ:

• ടാറ്റ നെക്സോൺ സിഎൻജി

• ടാറ്റ ആൾട്രോസ് ഇവി

നെക്‌സോണിന്റെ സിഎൻജി പതിപ്പും ആൾട്രോസ് ​​ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് ആവർത്തനവും വരും മാസങ്ങളിൽ പുറത്തിറക്കാൻ ടാറ്റ മോട്ടോർസ് തയ്യാറാണ്. എന്നിരുന്നാലും, അവയുടെ ലോഞ്ച് തീയതികൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

വരാനിരിക്കുന്ന മഹീന്ദ്ര കാറുകൾ:

• മഹീന്ദ്ര സ്കോർപ്പിയോ N

• മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്

പുതിയ സ്കോർപിയോ N മാനുവൽ വേരിയന്റുകളുടെ വില മഹീന്ദ്ര & മഹീന്ദ്ര ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വിലകൾ 2022 ജൂലൈ 21 -ന് വെളിപ്പെടുത്തും. ഉത്സവ സീസണിൽ പുതിയ മഹീന്ദ്ര സ്‌കോർപ്പിയോ N -ന്റെ ഡെലിവറി ആരംഭിക്കും. പുതിയ മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് അടുത്ത രണ്ട് മാസത്തിനുള്ളിൽ വിപണിയിലെത്തും.

ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

വരാനിരിക്കുന്ന ടൊയോട്ട കാറുകൾ:

• ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ

• പുതിയ ടൊയോട്ട അർബൻ ക്രൂയിസർ

• ടൊയോട്ട ഗ്ലാൻസ സിഎൻജി

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തീർച്ചയായും ഈ വർഷത്തെ ഏറ്റവും വലിയ പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ്. മോഡൽ ഓഗസ്റ്റിൽ വിൽപ്പനയ്‌ക്കെത്തും, മിഡ് സൈസ് എസ്‌യുവി സ്പെയ്സിൽ ഇത് ഹ്യുണ്ടായി ക്രെറ്റയ്ക്ക് വെല്ലുവിളി ഉയർത്തും.

ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

പുതിയ ബ്രെസയ്ക്ക് സമാനമായ അപ്‌ഡേറ്റുകൾ ലഭിക്കുന്ന അർബൻ ക്രൂയിസർ ഫെയ്‌സ്‌ലിഫ്റ്റും കാർ നിർമ്മാതാക്കൾ കൊണ്ടുവരും. ടൊയോട്ട ഗ്ലാൻസ ഹാച്ച്ബാക്ക് ഫാക്ടറിയിൽ ഫിറ്റഡ് സിഎൻജി കിറ്റുമായി ഉടൻ അവതരിപ്പിക്കും.

ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

വരാനിരിക്കുന്ന സിട്രൺ കാറുകൾ:

• സിട്രൺ C3

• പുതിയ സിട്രൺ C5

ഇന്ത്യയിലെ ഫ്രഞ്ച് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള രണ്ടാമത്തെ ഓഫറായ സിട്രൺ C3, 2022 ജൂലൈ 20 -ന് ലോഞ്ച് ചെയ്യും. അതിനുമുമ്പ് സിട്രൺ C5 -ന് കമ്പനി ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റും നൽകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
Major car launches to take place before diwali season in india in 2022
Story first published: Tuesday, July 5, 2022, 20:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X