Just In
- 2 hrs ago
ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata
- 2 hrs ago
വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു
- 3 hrs ago
Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്സസറികളുമുണ്ടേ
- 4 hrs ago
Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ
Don't Miss
- News
വിവാഹ ചടങ്ങിനിടെ വരനും വധുവും പൊരിഞ്ഞ അടി; അമ്പരന്ന് ബന്ധുക്കൾ, വീഡിയോ വൈറൽ
- Technology
ജിയോ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ
- Lifestyle
മെറ്റബോളിസം കൂട്ടാനും ശരീരഭാരം കുറയ്ക്കാനും വേണ്ട മികച്ച വിറ്റാമിനുകള്‍
- Movies
മട്ടിലും ഭാവത്തിലും മാറി അഭയ ഹിരൺമയി, 'സ്കൂട്ടർ മാമ' വൈറൽ
- Sports
Asia Cup 2022: ഇന്ത്യ അവനെ എന്തിനു ടീമിലെടുത്തു? ഈ ചൂതാട്ടത്തിന് പണികിട്ടും!
- Travel
കയറുന്നതിനനുസരിച്ച് ചെറുതാകുന്ന താജ്മഹല്‍.. നിര്‍മ്മിതിയിലെ കണ്കെട്ടുവിദ്യ..പരിചയപ്പെടാം ഈ ഇടങ്ങളെ
- Finance
9,100% നേട്ടം സമ്മാനിച്ച സ്മോള്‍ കാപ് കമ്പനി ഓഹരി തിരികെ വാങ്ങുന്നു; വിശദാംശങ്ങള്‍ ഇതാ
ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ
പുതിയ തലമുറ മോഡലുകൾ, ഫെയ്സ്ലിഫ്റ്റുകൾ, കൂടാതെ ഓൾ ന്യൂ പ്രൊഡക്റ്റുകൾ ഉൾപ്പെടെ ഇന്ത്യയിലെ ചില പ്രധാന പുതിയ കാർ ലോഞ്ചുകൾ വരും മാസത്തിൽ പല നിർമ്മാതാക്കളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ഈ വർഷത്തെ ദീപാവലി സീസണിന് മുമ്പ് നിരത്തിലിറങ്ങാൻ പോകുന്ന മികച്ച പുതിയ കാറുകൾ ഞങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വരാനിരിക്കുന്ന മാരുതി കാറുകൾ:
• മാരുതി വിറ്റാര
• മാരുതി ബ്രെസ CNG
• മാരുതി ബലേനോ സിഎൻജി
• ന്യൂ-ജെൻ മാരുതി ആൾട്ടോ
ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കൾ തങ്ങളുടെ പുതിയ മിഡ് സൈസ് എസ്യുവി വരുന്ന ജൂലൈ 20 -ന് അനാച്ഛാദനം ചെയ്യും. അതിന് പിന്നാലെ വാഹനത്തിന്റെ ലോഞ്ച് 2022 ഓഗസ്റ്റിലോ സെപ്റ്റംബറിലോ നടക്കും.

മോഡലിന് മാരുതി വിറ്റാര എന്നായിരിക്കും പേര്. പുതുതായി പുറത്തിറക്കിയ മാരുതി ബ്രെസ, ബലേനോ ഹാച്ച്ബാക്ക് എന്നിവയ്ക്ക് ഉടൻ തന്നെ സിഎൻജി വേരിയന്റുകൾ ലഭിക്കും. ഈ ഉത്സവ സീസണിന് മുമ്പ് വളരെ ജനപ്രിയമായ ആൾട്ടോ ഹാച്ച്ബാക്കിന് കമ്പനി ഒരു തലമുറ മാറ്റവും നൽകും.

വരാനിരിക്കുന്ന ഹ്യുണ്ടായി കാറുകൾ:
• ന്യൂ-ജെൻ ഹ്യുണ്ടായി ട്യൂസോൺ
• ഹ്യുണ്ടായി വെന്യു N-ലൈൻ
• ഹ്യുണ്ടായി അയോണിക് 5
പുതിയ തലമുറ ഹ്യുണ്ടായി ട്യൂസോണിന്റെ വിലകൾ 2022 ജൂലൈ 13 -ന് ദക്ഷിണ കൊറിയൻ ഓട്ടോ മേജർ പ്രഖ്യാപിക്കും. അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾക്ക് എസ്യുവി സാക്ഷ്യം വഹിക്കും.

അടുത്തതായി വെന്യു N-ലൈൻ വേരിയന്റിനൊപ്പം പുതുക്കിയ വെന്യൂ മോഡൽ ലൈനപ്പ് കൂടുതൽ വിപുലീകരിക്കും. ഹ്യുണ്ടായിയുടെ അയോണിക് 5 ഇലക്ട്രിക് ക്രോസ്ഓവർ ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

വരാനിരിക്കുന്ന ടാറ്റ കാറുകൾ:
• ടാറ്റ നെക്സോൺ സിഎൻജി
• ടാറ്റ ആൾട്രോസ് ഇവി
നെക്സോണിന്റെ സിഎൻജി പതിപ്പും ആൾട്രോസ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് ആവർത്തനവും വരും മാസങ്ങളിൽ പുറത്തിറക്കാൻ ടാറ്റ മോട്ടോർസ് തയ്യാറാണ്. എന്നിരുന്നാലും, അവയുടെ ലോഞ്ച് തീയതികൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വരാനിരിക്കുന്ന മഹീന്ദ്ര കാറുകൾ:
• മഹീന്ദ്ര സ്കോർപ്പിയോ N
• മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്
പുതിയ സ്കോർപിയോ N മാനുവൽ വേരിയന്റുകളുടെ വില മഹീന്ദ്ര & മഹീന്ദ്ര ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വിലകൾ 2022 ജൂലൈ 21 -ന് വെളിപ്പെടുത്തും. ഉത്സവ സീസണിൽ പുതിയ മഹീന്ദ്ര സ്കോർപ്പിയോ N -ന്റെ ഡെലിവറി ആരംഭിക്കും. പുതിയ മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് അടുത്ത രണ്ട് മാസത്തിനുള്ളിൽ വിപണിയിലെത്തും.

വരാനിരിക്കുന്ന ടൊയോട്ട കാറുകൾ:
• ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ
• പുതിയ ടൊയോട്ട അർബൻ ക്രൂയിസർ
• ടൊയോട്ട ഗ്ലാൻസ സിഎൻജി
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തീർച്ചയായും ഈ വർഷത്തെ ഏറ്റവും വലിയ പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ്. മോഡൽ ഓഗസ്റ്റിൽ വിൽപ്പനയ്ക്കെത്തും, മിഡ് സൈസ് എസ്യുവി സ്പെയ്സിൽ ഇത് ഹ്യുണ്ടായി ക്രെറ്റയ്ക്ക് വെല്ലുവിളി ഉയർത്തും.

പുതിയ ബ്രെസയ്ക്ക് സമാനമായ അപ്ഡേറ്റുകൾ ലഭിക്കുന്ന അർബൻ ക്രൂയിസർ ഫെയ്സ്ലിഫ്റ്റും കാർ നിർമ്മാതാക്കൾ കൊണ്ടുവരും. ടൊയോട്ട ഗ്ലാൻസ ഹാച്ച്ബാക്ക് ഫാക്ടറിയിൽ ഫിറ്റഡ് സിഎൻജി കിറ്റുമായി ഉടൻ അവതരിപ്പിക്കും.

വരാനിരിക്കുന്ന സിട്രൺ കാറുകൾ:
• സിട്രൺ C3
• പുതിയ സിട്രൺ C5
ഇന്ത്യയിലെ ഫ്രഞ്ച് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള രണ്ടാമത്തെ ഓഫറായ സിട്രൺ C3, 2022 ജൂലൈ 20 -ന് ലോഞ്ച് ചെയ്യും. അതിനുമുമ്പ് സിട്രൺ C5 -ന് കമ്പനി ഒരു മിഡ്-ലൈഫ് അപ്ഡേറ്റും നൽകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.