Tiago, Tigor CNG വേരിയന്റുകളെ നോർമൽ വേരിയന്റുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്ത്?

ടിയാഗോ, ടിഗോർ എന്നീ മോഡലുകളിൽ ഫാക്ടറി ഫിറ്റഡ് CNG കിറ്റുകൾ വാഗ്ദാനം ചെയ്യുന്നതിനുള്ള യാത്ര ടാറ്റ ആരംഭിച്ചു. രണ്ട് കാറുകൾക്കും ക്ലീനർ ഫ്യുവൽ ഓപ്ഷൻ മാത്രമല്ല, 2022 -ലെ മോഡൽ ഇയർ അപ്‌ഡേറ്റും ലഭിച്ചു.

Tiago, Tigor CNG വേരിയന്റുകളെ നോർമൽ വേരിയന്റുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്ത്?

പുതിയ CNG പതിപ്പുകൾ അവയുടെ സ്റ്റാൻഡേർഡ് പതിപ്പുകളിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണെന്ന് നോക്കാം:

Tiago, Tigor CNG വേരിയന്റുകളെ നോർമൽ വേരിയന്റുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്ത്?

1. ഫാക്ടറി ഫിറ്റഡ് CNG കിറ്റ്

ഇതുവരെ, ടാറ്റയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കും സെഡാൻ ഓഫറുകളും ഒരൊറ്റ 86 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. രണ്ട് മോഡലുകളിലും CNG പവർട്രെയിൻ അവതരിപ്പിച്ചതിനാൽ ഒരു ചോയിസ് കൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.

Tiago, Tigor CNG വേരിയന്റുകളെ നോർമൽ വേരിയന്റുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്ത്?

CNG ഓപ്ഷൻ 73 bhp കരുത്തും 95 Nm torque ഉം പുറപ്പെടുവിക്കുന്നു. രണ്ട് ടാറ്റ മോഡലുകളുടെയും പെട്രോൾ പതിപ്പുകൾ ഒരു സ്റ്റാൻഡേർഡ് അഞ്ച് സ്പീഡ് മാനുവൽ, ഒരു ഓപ്ഷണൽ അഞ്ച് സ്പീഡ് AMT എന്നിവയിൽ ലഭിക്കുമെങ്കിലും, CNG ട്രിമ്മുകൾക്ക് മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭിക്കൂ.

Tiago, Tigor CNG വേരിയന്റുകളെ നോർമൽ വേരിയന്റുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്ത്?

2022 ടിയാഗോയുടെയും ടിഗോറിന്റെയും CNG ട്രിമ്മുകൾ ഒരു CNG മോഡോടെയാണ് വരുന്നത്, ഇത് CNG പവറിൽ നേരിട്ട് കാർ സ്റ്റാർട്ട് ചെയ്യാൻ ഉടമകളെ അനുവദിക്കുന്നു, ഇത് ഒരു സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറാണെന്ന് ടാറ്റ പറയുന്നു.

Tiago, Tigor CNG വേരിയന്റുകളെ നോർമൽ വേരിയന്റുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്ത്?

2. ഡിസൈൻ മെച്ചപ്പെടുത്തലുകൾ

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ടിയാഗോയും ടിഗോറും വിൽപ്പനയ്‌ക്കെത്തിയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂവെങ്കിലും, ടാറ്റ ഇരു മോഡലുകൾക്കും ചെറിയ സൗന്ദര്യവർദ്ധക നവീകരണം നൽകി. 2022 മോഡൽ ഇയർ അപ്‌ഡേറ്റിനൊപ്പം, നിലവിലുള്ള കളർ ഓപ്ഷനുകൾക്ക് പുറമേ ടിയാഗോയ്ക്ക് ഇപ്പോൾ ഒരു പുതിയ മിഡ്‌നൈറ്റ് പ്ലം ഷേഡ് ലഭിക്കുന്നു.

Tiago, Tigor CNG വേരിയന്റുകളെ നോർമൽ വേരിയന്റുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്ത്?

ഗ്രില്ല്, ഡോർ ഹാൻഡിലുകൾ, ബൂട്ട് ലിഡ് എന്നിവയ്ക്കുള്ള ക്രോം ഫിനിഷും ഹാച്ചിന്റെ സവിശേഷതയാണ്. സ്റ്റാൻഡേർഡ് ടിയാഗോ -ക്ക് 170 mm ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളപ്പോൾ CNG -ക്ക് 168 mm ഗ്രൗണ്ട് ക്ലിയറൻസാണ് ലഭിക്കുന്നത്.

Tiago, Tigor CNG വേരിയന്റുകളെ നോർമൽ വേരിയന്റുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്ത്?

ടിഗോറിനെ സംബന്ധിച്ചിടത്തോളം, ടാറ്റ അതിന്റെ ഡീപ്പ് റെഡ് ഷേഡിന് പകരം പുതിയ മാഗ്നറ്റിക് റെഡ് (ഓപ്ഷണൽ ബ്ലാക്ക് റൂഫ് കൂടി) ഓപ്ഷൻ നൽകുന്നു. മുമ്പ് ഡ്യുവൽ ടോൺ ആയിരുന്ന സബ് ഫോർ മീറ്റർ സെഡാന്റെ അലോയി വീലുകൾക്ക് ഇപ്പോൾ സിൽവർ ഫിനിഷ് മാത്രമേ ലഭിക്കൂ. സ്റ്റാൻഡേർഡ് മോഡലിന്റെ 170 mm ആയി താരതമ്യപ്പെടുത്തുമ്പോൾ ടിഗോർ CNG -യുടെ ഗ്രൗണ്ട് ക്ലിയറൻസ് 165 mm ആണ്.

രണ്ട് കാറുകളുടെയും CNG വേരിയന്റുകൾക്ക് അവയുടെ ബൂട്ട് ലിഡിൽ 'i-CNG' ബാഡ്ജ് ലഭിക്കും.

Tiago, Tigor CNG വേരിയന്റുകളെ നോർമൽ വേരിയന്റുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്ത്?

3. ഒരു പുതുക്കിയ ക്യാബിൻ ലേയൗട്ടും എക്യുപ്മെന്റ് ലിസ്റ്റും

2022 ടിയാഗോയും ടിഗോറും അവരുടെ ടോപ്പ്-സ്പെക്ക് XZ+, XZA+ ട്രിമ്മുകൾക്കായി ബ്ലാക്ക്, ബീജ് ഡാഷ്‌ബോർഡ് ലേയൗട്ടിലാണ് വരുന്നത്. പുതിയ സീറ്റ് അപ്‌ഹോൾസ്റ്ററിയും ടാറ്റ ഇവയ്ക്ക് നൽകിയിട്ടുണ്ട്.

Tiago, Tigor CNG വേരിയന്റുകളെ നോർമൽ വേരിയന്റുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്ത്?

ടാറ്റ രണ്ട് മോഡലുകൾക്കും ചില പുതിയ ഫീച്ചറുകളും നൽകി. ഹാച്ച്ബാക്കിനായി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും എൽഇഡി ഡിആർഎല്ലുകളും നൽകിയപ്പോൾ ടിഗോറിന് ഓട്ടോ-ഹെഡ്‌ലൈറ്റുകളും റെയിൻ സെൻസിംഗ് വൈപ്പറുകളും ലഭിക്കുന്നു.

Tiago, Tigor CNG വേരിയന്റുകളെ നോർമൽ വേരിയന്റുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്ത്?

4. പരിഷ്കരിച്ച വേരിയന്റ് ലൈനപ്പ്

കാറുകളുടെ ലോവർ മുതൽ മിഡ്-സ്‌പെക്ക് ട്രിമ്മുകളിൽ CNG കിറ്റ് വാഗ്ദാനം ചെയ്യുന്നതായിരുന്ന മാർക്കറ്റ് പ്രവണത എങ്കിലും, ടാറ്റ ഇതിനെ മൊത്തത്തിൽ മാറ്റി. XE, XM, XT, XZ+ എന്നീ എല്ലാ ട്രിമ്മുകളും തെരഞ്ഞെടുത്ത് ഹാച്ച്ബാക്കിന്റെ ശ്രേണിയിലുടനീളം ബ്രാൻഡ് ക്ലീനർ ഫ്യുവൽ ഓപ്ഷൻ നൽകിയിട്ടുണ്ട്. ഈ അപ്‌ഡേറ്റിനൊപ്പം, XM ട്രിമ്മും (പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിൽ ലഭ്യമായിരുന്ന) തിരികെ കൊണ്ടുവന്നു.

Tiago, Tigor CNG വേരിയന്റുകളെ നോർമൽ വേരിയന്റുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്ത്?

മറുവശത്ത്, ടിഗോർ CNG XZ, XZ+ എന്നീ രണ്ട് വകഭേദങ്ങളിൽ മാത്രമേ ലഭ്യമാവൂ. വരാൻ പോകുന്ന CNG വാങ്ങുന്നവർക്ക് തങ്ങളുടെ ടിയാഗോ, ടിഗോർ എന്നിവയ്ക്കായി ഒരു ഡ്യുവൽ-ടോൺ ഫിനിഷും തെരഞ്ഞെടുക്കാം.

Tiago, Tigor CNG വേരിയന്റുകളെ നോർമൽ വേരിയന്റുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്ത്?

5. കൂടുതൽ വിലയ്ക്ക് അനുസൃതമായ അപ്‌ഗ്രേഡുകൾ

CNG കിറ്റോടുകൂടിയ 2022 ടിയാഗോ, ടിഗോർ എന്നിവയ്ക്ക് അതത് പെട്രോൾ സഹോദരങ്ങളേക്കാൾ 90,000 രൂപ അധികമാണ്. ഈ വിലയ്ക്ക് ന്യായമായ അപ്പ്ഗ്രേഡ് മോഡലുകൾക്ക് ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Major changes between tata tiago tigor cng and normal variants
Story first published: Friday, January 21, 2022, 18:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X