ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N

ഇന്ത്യൻ വിപണിയിൽ വളരെ ജനപ്രിയമായ തങ്ങളുടെ സ്കോർപ്പിയോ എസ്‌യുവിക്ക് മഹീന്ദ്ര, സ്‌കോർപിയോ-N എന്ന പേരിൽ ഒരു അപ്പ്ഡേറ്റഡ് അവതരിപ്പിച്ചിരിക്കുകയാണ്.

ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N

വാഹനത്തിന്റെ മാനുവൽ വേരിയന്റുകൾക്ക് നിലവിൽ 11.99 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. എസ്‌യുവിയുടെ ഓട്ടോമാറ്റിക് & 4WD വേരിയന്റുകളുടെ വില ഉടൻ നിർമ്മാതാക്കൾ പ്രഖ്യാപിക്കും.

ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N

ഈ വിലകളിൽ, പുതിയ മിഡ് സൈസ് എസ്‌യുവി, കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ സഫാരി, എം‌ജി ഹെക്ടർ എന്നിവ പോലുള്ള മറ്റ് മോണോകോക്ക് മോഡലുകളുമായി നേരിട്ട് മത്സരിക്കുന്നു. പുതിയ സ്കോർപിയോയും അതിന്റെ എതിരാളികളും തമ്മിലുള്ള അഞ്ച് പ്രധാന വ്യത്യാസങ്ങൾ ഇതാ:

ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N

റഗ്ഗഡ് ബോഡി-ഓൺ-ഫ്രെയിം പ്ലാറ്റ്ഫോം

ഈ വിലനിലവാരത്തിലുള്ള ഒരേയൊരു ബോഡി-ഓൺ-ഫ്രെയിം മൂന്ന് നിര എസ്‌യുവിയാണ് മഹീന്ദ്ര സ്‌കോർപിയോ-N. ഈ റഗ്ഗഡ് ബിൾഡിന് നമ്മുടെ കുഴികൾ നിറഞ്ഞ റോഡുകൾ അനായാസം തരണം ചെയ്യാൻ കഴിയും.

ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N

തീർച്ചയായും, ഒരു ലാഡർ ഫ്രെയിം മോഡലിനേക്കാൾ മികച്ച ഹാൻഡ്‌ലിംഗ് നൽകുന്നവയാണ് മോണോകോക്ക് മോഡലുകൾ എന്നതാണ് വസ്തുത. എന്നാൽ എസ്‌യുവിയെ കൂടുതൽ റോഡ് ഫ്രണ്ട്ലിയാക്കാൻ മഹീന്ദ്ര ശ്രമിച്ചിട്ടുണ്ട്, വാഹനത്തിന് നൽകിയിരിക്കുന്ന സ്റ്റിഫ് ഷാസിയും മെച്ചപ്പെട്ട സസ്‌പെൻഷനും അതിനെ കൂടുതൽ മികച്ചതാക്കുന്നു.

ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N

കൂടുതൽ ഓഫ്-റോഡ് കഴിവുകൾ

ബോഡി-ഓൺ-ഫ്രെയിം വാഹനങ്ങൾക്ക് മോണോകോക്ക് വാഹനങ്ങളെ അപേക്ഷിച്ച് കൂടുതൽ ഓഫ്-റോഡ് കഴിവുകൾ എന്നൊരു പ്രധാന നേട്ടമുണ്ട്.

ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N

സ്‌കോർപിയോ-N -ന്റെ ബോഡി-ഓൺ-ഫ്രെയിം ബിൽഡ് ശരിക്കും കഠിനമായ ഭൂപ്രദേശങ്ങളിൽ/ ടഫ് ടെറൈനുകളിൽ അതിന്റെ മോണോകോക്ക് എതിരാളിയേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കും എന്നാണ് അർത്ഥമാക്കുന്നത്. വാഹനം വളരെ മികച്ച വീൽ ആർട്ടിക്യുലേഷനും ഒപ്പം ഫോർ-വീൽ ഡ്രൈവ് ഹാർഡ്‌വെയറും വാഗ്ദാനം ചെയ്യുന്നു.

ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N

ലോ റേഞ്ച് ട്രാൻസ്ഫർ, ഓഫ്-റോഡ് മോഡുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, മെക്കാനിക്കൽ ലോക്കിംഗ് റിയർ ഡിഫറൻഷ്യൽ, ESP അധിഷ്ഠിത ബ്രേക്ക് ലോക്കിംഗ് ഫ്രണ്ട് ഡിഫറൻഷ്യൽ എന്നിവ വാഹനത്തിന്റെ 4x4 ഡ്രൈവ്ട്രെയിനിന്റെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. ഇവയെല്ലാം സമാനമായ വിലയുള്ള മോണോകോക്ക് എസ്‌യുവികളിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്.

ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N

ഡ്രൈവ്, ട്രാക്ഷൻ മോഡുകൾ, ഹിൽ ഡിസെന്റ് കൺട്രോൾ എന്നിവയാണ് ഇതിന്റെ മോണോകോക്ക് എതിരാളികൾക്ക് സാധാരണയായി ലഭിക്കുന്നത്. ടൊയോട്ടയുടെയും സുസുക്കിയുടെയും ഈ വില ശ്രേണിയിൽ വരാനിരിക്കുന്ന എസ്‌യുവികൾക്കും മഹീന്ദ്ര XUV700 -നും ഓൾ-വീൽ ഡ്രൈവ്ട്രെയിൻ ലഭിക്കുന്നു, എന്നാൽ ഇത് ഫുൾ ഔട്ട് ഓഫ്-റോഡിംഗിന് പകരം ഓൺ-റോഡ്, മൈൽഡ് ഓഫ്-റോഡിംഗ് ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്.

ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N

വലിയ എഞ്ചിനുകൾ -- കൂടുതൽ കരുത്ത് എന്നാൽ കുറഞ്ഞ മൈലേജ്

ഈ വില പരിധിയിലെ ഏറ്റവും വലിയ എഞ്ചിനുകളിൽ ഒന്നാണ് സ്‌കോർപിയോ-N -ൽ വരുന്നത്. ഇതിൽ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് യൂണിറ്റുകളാണ് ഉള്ളത്.

ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N

ഈ എഞ്ചിനുകൾ വാഹനത്തിന്റെ ടോപ്പ്-സ്പെക്ക് അവതാറുകളിൽ സെഗ്മെന്റ് ലീഡിംഗ് നമ്പറുകൾ നൽകുകയും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും ഓപ്ഷണൽ ഫോർ-വീൽ ഡ്രൈവ് നേടുകയും ചെയ്യുന്നു. മറ്റൊരു സവിശേഷമായ കാര്യം, സ്‌കോർപിയോ-N പ്രാഥമികമായി റിയർ വീൽ ഡ്രൈവ് ആണ്, മറ്റ് മോണോകോക്ക് മോഡലുകൾ ഫ്രണ്ട് വീൽ ഡ്രൈവുമായിട്ടാണ് വരുന്നത്.

ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N
Diesel Low Variants Diesel High Variants Petrol
Engine 2.2-litre 2.2-litre 2-litre Turbo
Power 132PS 175PS 203PS
Torque 300Nm 370Nm / 400Nm 370Nm / 380Nm
Transmission 6-speed MT 6-speed MT / 6-speed AT 6-speed MT / 6-speed AT
Drivetrain RWD RWD / 4WD RWD
ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N
Kia Seltos Turbo-Petrol Tata Safari Diesel
Engine 1.4-litre turbo-petrol 2-litre Diesel
Power 140PS 170PS
Torque 242Nm 350Nm
Transmission 6-speed MT / 7-speed DCT 6-speed MT / 6-speed AT
Drivetrain FWD FWD

എന്നിരുന്നാലും, ഇതിനൊരു മറുവശമുണ്ട്. അവിശ്വസനീയമായ പവർ കണക്കുകൾ കാരണം, സ്‌കോർപിയോ-N അതിന്റെ പ്രധാന എതിരാളികളെപ്പോലെ അത്ര ഇന്ധനക്ഷമതയുള്ളതല്ല. അത്തരത്തിലുള്ള രണ്ട് നെഗറ്റീവുകൾ കൂടി താഴെ പരാമർശിക്കുന്നു.

ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N

വാഹനത്തിന്റെ വലിപ്പം സിറ്റികളിൽ അല്പം പ്രയാസമായേക്കാം

ചെറിയ വലിപ്പമുള്ള മോണോകോക്ക് കോംപാക്ട് എസ്‌യുവികൾക്ക് പീക്ക് ട്രാഫിക്കിനെ മറികടക്കാൻ വളരെ എളുപ്പമാണ്. എന്നാൽ സ്‌കോർപിയോ-N, 4662 mm നീളവും 1917 mm വീതിയും 1857 mm ഉയരവുമായാണ് വരുന്നത്, സമാനമായ വിലയുള്ള കോംപാക്ട് എസ്‌യുവികളേക്കാൾ വലിപ്പം കൂടുതലാണ് ഇതിന്.

ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N

അതിനാൽ, നിങ്ങൾ ആദ്യമായാണ് ഇത്രയും വലിയ വാഹനം ഓടിക്കുന്നതെങ്കിൽ, അത് സുഖകരമാകുന്നതിന്നതിനായി ടൈറ്റ് ലെയിനുകളോ ട്രാഫിക്കോ ക്ലോസ്‌ട്രോഫോബിക് പാർക്കിംഗ് സ്പെയ്സുകളോ ഉപയോഗിച്ച് ഒരു പ്രാക്ടീസ് സെക്ഷൻ എടുക്കുന്നത് നന്നായിരിക്കും.

ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N
Dimension Mahindra Scorpio-N Kia Seltos Tata Safari
Length 4662mm 4315mm 4661mm
Width 1917mm 1800mm 1894mm
Height 1857mm 1620mm 1786mm
Wheelbase 2750mm 2610mm 2741mm
ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N

ഫീച്ചറുകളുടെ അഭാവം

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഡ്രൈവർ സീറ്റ്, വയർലെസ് ഫോൺ ചാർജർ, സിംഗിൾ-പേൻ സൺറൂഫ്, ഫ്രണ്ട് & റിയർ ക്യാമറകൾ, കണക്‌റ്റഡ് കാർ ടെക്‌നോളജി എന്നിവ സ്‌കോർപിയോ-N -ന് ലഭിക്കുന്നു. ബിൽറ്റ്-ഇൻ അലക്സ, 12-സ്പീക്കർ സോണി 3D സൗണ്ട് സിസ്റ്റം, ഒരു എയർ പ്യൂരിഫയർ, ആറ് എയർബാഗുകൾ എന്നിവയും ഓഫറിലുണ്ട്.

ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N

ആറ് എയർബാഗുകൾ, ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ എന്നിവയാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന ഫീച്ചറുകൾ.

ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N

ഇവയെല്ലാം കൊള്ളാം; എന്നാൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വലിയ പനോരമിക് സൺറൂഫ്, പിൻ സൺബ്ലൈൻഡുകൾ, അല്ലെങ്കിൽ ADAS കിറ്റിന്റെ ചില ബിറ്റുകൾ എന്നിവ പോലുള്ള സവിശേഷവും മനോഹരവുമായ ഫീച്ചറുകൾ ഒന്നും ഇത് വാഗ്ദാനം ചെയ്യുന്നില്ല. ഈ ചെറിയ കാര്യങ്ങൾ എസ്‌യുവിയെ കൂടുതൽ സവിശേഷവും ആകർഷകവുമാക്കുമായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Major differences of mahindra scorpio n against monocoque models in the same price range
Story first published: Thursday, July 7, 2022, 15:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X