Just In
- 10 hrs ago ടിക്കറ്റില്ലാത്തവര്‍ റിസര്‍വ്ഡ് സീറ്റ് കൈയ്യേറിയോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് റെയില്‍വേ
- 11 hrs ago വിദേശത്തുണ്ട് ഇന്ത്യയിലേയ്ക്ക് എത്തില്ല, പുത്തൻ സ്വിഫ്റ്റിൽ ഒഴിവാക്കാൻ സാധ്യതയുളള ഫീച്ചറുകൾ ഇവയൊക്കെ
- 11 hrs ago അതെന്നാ അങ്ങനെ? എഞ്ചിൻ കപ്പാസിറ്റി ഒന്നാണെങ്കിലും സ്കൂട്ടറിലും ബൈക്കിലും മൈലേജ് വ്യത്യാസം എന്തുകൊണ്ട്?
- 12 hrs ago ടാറ്റ ഇവികള്‍ ഇനി ധൈര്യമായി വാങ്ങാം! ചാര്‍ജിംഗ് ടെന്‍ഷന്‍ അകറ്റാന്‍ പയറ്റിയ തന്ത്രം കണ്ടോ..
Don't Miss
- Movies കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
- News സമ്മര്‍ ബംപര്‍ അടിച്ചില്ലേ? നിരാശപ്പെടേണ്ട, വിഷു ബംപര്‍ ഇതാ എത്തി; സമ്മാനത്തുക എത്രയെന്നറിയുമോ?
- Sports IPL 2024: 12 ഓവറില്‍ എസ്ആര്‍എച്ച് 3ന് 173, മുംബൈ 3ന് 165! കളി മാറിയതെങ്ങനെ? വില്ലനാര്
- Lifestyle ഈ ബ്രേക്ക്ഫാസ്റ്റുകള്‍ ഒരു കാരണവശാലും വേണ്ട
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
- Finance മൾട്ടിബാഗർ പെന്നി ഓഹരി, ഇന്ന് കൂടിയത് 1.30 രൂപ, കുതിപ്പ് വരും ദിവസങ്ങളിലും തുടരും, കൂടെക്കൂട്ടുന്നോ...
- Technology ആധാർ അപ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി; സൗജന്യമായി എന്തൊക്കെ അപ്ഡേറ്റ് ചെയ്യാമെന്ന് ഇതാ
ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ
ഡൽഹിക്കും മീററ്റിനുമിടയിൽ പുതിയ എക്സ്പ്രസ്സ് ഹൈവേ വന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. മുമ്പ് എടുത്തിരുന്ന മണിക്കൂറുകൾക്ക് പകരം ആളുകൾക്ക് വെറും 45 മിനിറ്റിനുള്ളിൽ ഇരു നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ കഴിയും.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 മെയ് മാസത്തിൽ ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്ത് മൂന്ന് വർഷത്തിന് ശേഷം 2021 ഏപ്രിൽ 1 -നാണ് സ്മാർട്ട് ഹൈവേ പൊതുജനങ്ങൾക്കായി തുറന്നത്.
ദേശീയപാതയുടെ ഡിജിറ്റൽ ഉദ്ഘാടനത്തിന് ശേഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പദ്ധതിയുടെ ഒരു വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
ഈ എക്സ്പ്രസ് ഹൈവേയുടെ പത്ത് പ്രധാന സവിശേഷതകൾ ഇതാ.
1. 82 കിലോമീറ്റർ നീളമുള്ള ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേയിൽ 60 കിലോമീറ്റർ എക്സ്പ്രസ് ഹൈവേയും 22 കിലോമീറ്റർ ദേശീയപാതയും ഉൾപ്പെടും. 8,346 കോടി രൂപ ചെലവിലാണ് പദ്ധതി വികസിപ്പിച്ചെടുത്തത്.
2. ചെറുതും വലുതുമായ 24 പാലങ്ങൾ, കുറഞ്ഞത് 10 ഫ്ലൈ ഓവറുകൾ, മൂന്ന് റെയിൽവേ പാലങ്ങൾ, 95 അണ്ടർപാസുകൾ, നിരവധി പെഡസ്ട്രിയൻ പാലങ്ങൾ എന്നിവ എക്സ്പ്രസ് ഹൈവേയിൽ ഉണ്ടാകും.
3. ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേ നാല് വ്യത്യസ്ത ഘട്ടങ്ങളിലായാണ് നിർമ്മിച്ചിരിക്കുന്നത്. ഒന്നാം ഘട്ടം നിസാമുദ്ദീൻ ബ്രിഡ്ജ് മുതൽ യുപി ബോർഡർ വരെയും രണ്ടാം ഘട്ടം യുപി ബോർഡറിനും ദാസ്നയ്ക്കും ഇടയിലും, മൂന്നാം ഘട്ടം ദസ്നയ്ക്കും ഹാപൂറിനും ഇടയിലും, അവസാന ഘട്ടം ഹാപൂറിനും മീററ്റിനും ഇടയിലുമാണ്.
4. ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേയിലെ വാഹനങ്ങൾക്ക് ഹൈവേയുടെ വിവിധ ഭാഗങ്ങളിൽ 80 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ വേഗത പരിധി ഉണ്ടായിരിക്കും. കടന്നുപോകുന്ന ഓരോ വാഹനങ്ങളുടെയും വേഗത കാണിക്കുന്നതിന് ഓരോ 10 കിലോമീറ്ററിലും ഡിസ്പ്ലേ സ്ക്രീനുകൾ സ്ഥാപിക്കും.
5. സുരക്ഷാ ആവശ്യങ്ങൾക്കായി, ദസ്ന മുതൽ മീററ്റ് വരെയുള്ള എക്സ്പ്രസ് ഹൈവേയുടെ നാലാം ഘട്ടത്തിൽ 72 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി മുഴുവൻ റോഡിലും 4,500 -ലധികം ലൈറ്റുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
6. ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേയിൽ സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വേണ്ടിയുള്ള വ്യവസ്ഥകൾ ഉണ്ടായിരിക്കും. എക്സ്പ്രസ് ഹൈവേയുടെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും റോഡുകൾക്കൊപ്പം 2.5 മീറ്ററിലധികം സൈക്കിൾ കോറിഡോറും 2.0 മീറ്റർ വീതിയുള്ള ഫുട്പാത്തുമുണ്ട്.
7. രാത്രി യാത്ര സുഖകരമാക്കുന്നതിന്, എക്സ്പ്രസ് ഹൈവേയിൽ വർണ്ണാഭമായ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. നടപ്പാതയിലും സൈക്കിൾ ട്രാക്കിലും പ്രത്യേക ലൈറ്റിംഗ് നൽകിയിട്ടുണ്ട്.
8. ഡൽഹി-മീററ്റ് എക്സ്പ്രസ് വേ ആദ്യമായി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) കം ഫാസ്റ്റ് ടാഗ് അടിസ്ഥാനമാക്കിയുള്ള മൾട്ടി ലെയിൻ ഫ്രീ ഫ്ലോ ടോളിംഗ് സംവിധാനം അവതരിപ്പിക്കും. ടോൾ ഗേറ്റുകളിൽ വാഹനങ്ങൾ നിർത്താതെ ഹൈവേയ്ക്കുള്ള ഉപയോക്തൃ ഫീസ് ഈടാക്കാൻ ഇത് സഹായിക്കും.
9. സുഗമമായ കണക്റ്റിവിറ്റിക്കായി ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേയിൽ നിരവധി എൻട്രി, എക്സിറ്റ് പോയിൻറുകൾ ഉണ്ട്. അക്ഷർദാം, ദുണ്ടഹേര, സരായ് കാലെ ഖാൻ, ദസ്ന, ഇന്ദ്രപുരം, നോയിഡ എന്നിവിടങ്ങളിലാണ് ഈ പോയിന്റുകൾ.
10. റോഡ് ഉപയോക്താക്കൾക്ക് അടിയന്തിര സമയത്ത് സമയബന്ധിതമായി സമീപിക്കുന്നതിന് പ്രത്യേക എമർജൻസി കോൾ ബോക്സ് (ESB) വ്യവസ്ഥ ഉണ്ടായിരിക്കും. ആംബുലൻസ്, ക്രെയിൻ, പെട്രോൾ പമ്പ്, റെസ്റ്റോറന്റുകൾ, വാഹനങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങിയ സൗകര്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.