കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

കൊറോണ വൈറസിന്റെ ഭീഷണി ദിവസം തോറും ഗുരുതരമാവുകയാണ്. ലോകാരോഗ്യ സംഘടന (WHO) ഇതിനകം തന്നെ ഈ രോഗത്തെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വൈറസ് ബാധയിൽ നിന്ന് രക്ഷനേടണമെങ്കിൽ വ്യക്തിഗത ശുചിത്വം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് നിങ്ങൾക്കറിയാം.

കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

സാമൂഹിക അകലം പാലിക്കുക, പതിവായി കൈ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നിവയാണ് ഈ വൈറസ് പടരുന്നത് തടയാൻ കഴിയുന്ന പ്രധാന രീതികൾ.

കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

നിങ്ങളുടെ വീടും ഓഫീസ് പരിസരവും സ്വന്തം നന്മയ്ക്കായി വൃത്തിയാക്കണം. അതോടൊപ്പം പലയിടങ്ങളിലും പോകാൻ നിങ്ങൾ ഉപയോഗിക്കുന്ന കാറും അണുവിമുക്തമാക്കണം. അടിസ്ഥാനപരമായി കാറിൽ നിങ്ങൾ ഏറ്റവും കൂടുതൽ സ്പർശിക്കുന്ന ഭാഗങ്ങൾ ശുചിത്വവൽക്കരിക്കുകയും അണുവിമുക്തമാക്കുകയും വേണം.

കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

നിരന്തരം അണുവിമുക്തമാക്കേണ്ട ഭാഗങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. നിങ്ങൾ ഡ്രൈവിൽ പോകുന്നതിനുമുമ്പ് അണുവിമുക്തമാക്കേണ്ട നിങ്ങളുടെ കാറിന്റെ 10 പ്രധാന ഭാഗങ്ങൾ ഏതെല്ലാം എന്ന് നോക്കാം.

കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

താക്കോലുകൾ

വാഹനത്തിന്റെ താക്കോലുകളാണ് നിങ്ങൾ ആദ്യം സ്പർശിക്കുക, അതിനാൽ നിങ്ങൾ വാഹനത്തിന് ഉള്ളിലേക്ക് കടക്കുന്നതിന് മുമ്പ് താക്കോലുകൾ സാനിറ്റൈസർ ഉപയോഗിച്ച് തുടയ്ക്കണം. സാധാരണയായി, നിങ്ങളുടെ താക്കോലുകൾ ദിവസം മുഴുവൻ മേശപ്പുറത്ത് തുടരുന്നതിനാൽ നിങ്ങൾ അവ എടുക്കുന്നതിന് മുമ്പ് ആദ്യം അണുവിമുക്തമാക്കുന്നതാണ് നല്ലത്.

കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

ഡോർ ഹാൻഡിലുകൾ

ഡോർ ഹാൻഡിലുകൾ ബാഹ്യ പരിസ്ഥിതിയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതിനാൽ അവ വൃത്തിഹീനമാകും, അതിനാൽ വാഹനത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് നിങ്ങൾ പുറത്തെ ഡോർ ഹാൻഡിലുകൾ തുടച്ചിരിക്കണം. നിങ്ങൾ കാറിന് പുറത്ത് ഇറങ്ങുന്നതിനുമുമ്പ് ഇന്റീരിയർ ഡോർ ഹാൻഡിലുകളും തുടയ്ക്കണം.

കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

റിയർ‌വ്യു മിററുകൾ

നിങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ റിയർവ്യൂ മിററുകൾ പ്രധാനമാണ്. വെളിയിലെ റിയർ‌വ്യു മിററുകൾ‌ ബാഹ്യ പരിസ്ഥിതിയുമായി സമ്പർക്കം പുലർത്തുന്നതിനാൽ‌ നിങ്ങൾ അവ‌ ക്രമീകരിക്കുന്നതിന്‌ മുമ്പ് തുടച്ചിരിക്കണം, കൂടാതെ നാം പലപ്പോഴും ഉപയോഗിക്കുന്ന ഇന്റീരിയർ‌ റിയർ‌വ്യു മിററും തുടച്ചു വൃത്തിയാക്കണം.

Most Read: കൊവിഡ്-19; വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടണും ഹാൻഡ് ബ്രേക്കും

നിങ്ങളുടെ കാർ ഒരു സ്റ്റാർട്ട് / സ്റ്റോപ്പ് പുഷ്-ബട്ടണുമായിട്ടാണ് വരുന്നതെങ്കിൽ, നിങ്ങൾ അത് അണുവിമുക്തമാക്കണം, കാരണം കാർ സ്റ്റാർട്ട് ചെയ്യുന്നതിനോ നിർത്തുന്നതിനോ ഇടയ്ക്കിടെ ഉപയോഗിക്കുന്ന ഒരു പ്രധാന ടച്ച് പോയിന്റാണിത്. കാർ ഉപയോഗത്തിലില്ലാത്തപ്പോൾ പൊടി അടിഞ്ഞു കൂടാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ ഹാൻഡ് ബ്രേക്കും അണുവിമുക്തമാക്കണം.

Most Read: കോവിഡ് -19; ആരോഗ്യ പ്രവർത്തകർക്ക് ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് ഫോർഡ്

കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

സ്റ്റിയറിംഗ് വീൽ

കാറിന്റെ ഡ്രൈവിംഗ് സമയത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഗമാണ് സ്റ്റിയറിംഗ് വീൽ. കാർ ഉപയോഗിക്കുന്നതിന് മുമ്പ് സ്റ്റിയറിംഗ് വീൽ അണുവിമുക്തമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Most Read: കൊവിഡ്-19 ആശങ്ക; ഈ കാലയളവിൽ പ്രമുഖ വാഹന നിർമ്മാതാക്കൾ പറയാനുള്ളത് എന്താണ്? വീഡിയോ

കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

ഗിയർ ഷിഫ്റ്റർ

സ്റ്റിയറിംഗ് വീലിനുശേഷം, ഗിയർ ഷിഫ്റ്ററാണ് ഒരു വാഹനത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഘടകം. ഗിയർ ഷിഫ്റ്റർ അണുവിമുക്തമാക്കണം, കാരണം ഇത് നിങ്ങളുടെ മുഴുവൻ ഡ്രൈവിനും തുടർച്ചയായി നിങ്ങളുമായി സമ്പർകം പുലർത്തുന്നതാണ്.

കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

ഇൻഫോടെയ്ൻമെന്റ് യൂണിറ്റുകൾ

ഡ്രൈവിംഗ് അനുഭവത്തിന്റെ ഒരു പ്രധാന ഭാഗമായി ഇൻഫോടെയ്ൻമെന്റ് യൂണിറ്റുകൾ മാറിയിട്ടുണ്ട്, ഇന്ന് ഡ്രൈവിംഗ് സമയത്ത് ധാരാളം ആളുകൾ ഇവ ഉപയോഗിക്കുന്നു. ബട്ടണുകളും പ്രത്യേകിച്ചും ഇൻഫോടെയ്ൻമെന്റ് യൂണിറ്റുകളുടെ ടച്ച്സ്ക്രീനുകളും തുടച്ച് അണുവിമുക്തമാക്കണം.

കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

എസി കൺട്രോളുകൾ

ഇപ്പോൾ മിക്കവാറും എല്ലാവരും എസി ഉപയോഗിച്ചാണഅ ഡ്രൈവ് ചെയ്യുന്നത്, പുറത്തെ ചൂടിൽ നിന്നും മറ്റ് ശബ്ദങ്ങളിൽ നിന്നും രക്ഷനേടാനാണ് ആളുകൾ ഇവ കൂടുതലായും ഉപയോഗിക്കുന്നത്. വാഹനത്തിനുള്ളിൽ ഈ എസി കൺട്രോളുകൾ ഉപയോഗിക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കണം.

കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

ബൂട്ട് ലിഡ് ഹാൻഡിൽ

നിങ്ങളുടെ വാഹനത്തിന്റെ ഡിക്കി/ ബൂട്ടിൽ എന്തെങ്കിലും സംഭരിക്കുന്നതിന് ബൂട്ട് ലിഡ് തുറക്കേണ്ടതുണ്ടെങ്കിൽ, നിങ്ങൾ അത് അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ, നിങ്ങൾ റോഡിൽ കാർ ഓടിക്കുമ്പോൾ പൊടിയും അണുക്കളും ശേഖരിക്കാനിടയുള്ളതിനാൽ നിങ്ങൾ ഉള്ളിൽ വച്ച സാധനങ്ങൾ പുറത്തെടുക്കാൻ ബൂട്ട് തുറക്കുന്നതിനു മുമ്പും ഇവ തുടയ്ക്കുക.

കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

എളുപ്പവഴി

എല്ലാം തുടച്ച് വൃത്തിയാക്കുന്നതിനുപകരം, കാറിനുള്ളിൽ കയറി ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് ഡിസ്പോസിബിൾ ഗ്ലൗസുകൾ ഉപയോഗിക്കുക എന്നതാണ് ഒരു എളുപ്പ മാർഗമാണ്. അതിനുശേഷം നിങ്ങൾ അവ ശ്രദ്ധാപൂർവ്വം വിനിയോഗിക്കേണ്ടതുണ്ട്. എന്നാൽ, ഇടയ്ക്കിടെ നിങ്ങളുടെ മുഴുവൻ കാറും അണുവിമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നതും വളരെ നല്ലതാണ്.

Most Read Articles

Malayalam
English summary
Major parts of a Car to be cleaned during Corona virus outbreak. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X