ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ

അഭിനയം പോലെ തന്നെ വാഹനങ്ങളോടും അടങ്ങാത്ത് കമ്പമുള്ള വ്യക്തിയാണ് മലയാളികളുടെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അച്ഛനും കാര്‍ കമ്പം വര്‍ഷങ്ങളായി ഉള്ളതിനാല്‍ മകനും അക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ

നിരവധി തവണ ഇതുസംബന്ധിച്ച് വാര്‍ത്തകളും നമ്മള്‍ കണ്ടിരിക്കുന്നു. ഇപ്പോഴിതാ താരം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഇത്തവണ വാര്‍ത്തകളില്‍ നിറയുന്നത് ഒരു ട്രാഫിക് ലംഘനത്തിന്റെ പേരിലാണെന്ന് മാത്രം.

ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ

ഇത് സംബന്ധിച്ച് ഒരു ഇന്‍സ്റ്റഗ്രാം വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ദുല്‍ഖറിന്റെ വാഹനശേഖര കൂട്ടത്തില്‍ 2017-ല്‍ താരം സ്വന്തമാക്കിയ പോര്‍ഷ പനാമേരയാണ് വാര്‍ത്തകളില്‍ താരമായിരിക്കുന്നത്.

MOST READ: മെര്‍സിഡീസ് ബെന്‍സിന്റെ വലിയ ആരാധിക; C-ക്ലാസ് സ്വന്തമാക്കി നടി ഭാവന

ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ

മുഹമ്മദ് ജസീല്‍ എന്ന് പേരുള്ള വ്യക്തിയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നൈ രജിസ്ട്രേഷനുള്ള വാഹനം ഒരു ട്രാഫിക് ഐലന്‍ഡില്‍ എതിര്‍ ദിശയിലേക്ക് കയറി പാര്‍ക്ക് ചെയ്ത നിലയിലാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ

വീഡിയോ പിടിക്കുന്ന സംഘം കുഞ്ഞിക്ക എന്ന് വിളിക്കുമ്പോള്‍ ദുല്‍ഖര്‍ കൈ വീശുന്നതും വിഡിയോയില്‍ കാണാം. എങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ തന്നെയോ എന്ന് കാര്യത്തില്‍ വ്യക്തതയില്ലെന്ന് വേണം പറയാന്‍.

MOST READ: ആദ്യമാസം തന്നെ എതിരാളികളെ പിന്നിലാക്കി സഫാരിയുടെ കുതിപ്പ്; നിരത്തിലെത്തിയത് 1700 യൂണിറ്റുകൾ

ട്രാഫിക് ലൈറ്റ് പച്ച തെളിഞ്ഞതോടെ മുന്നോട്ടെടുക്കാന്‍ പോയ കാറിന്റെ മുന്‍പിലേക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ എത്തി തടയുന്നതും കാണാം. തെറ്റായ ദിശയിലൂടെ കയറി വന്ന കാര്‍ റിവേഴ്സ് എടുക്കാന്‍ ആവശ്യപ്പെടുകയും, പിന്നീട് താരം തന്നെ കാര്‍ പിന്നിലേക്ക് എടുക്കുകയും, ശരിയായ ദിശയില്‍ കാര്‍ ഓടിച്ച് പോകുന്നതും വീഡിയോയില്‍ കാണാം.

ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ

പോയ വര്‍ഷം എം.സി റോഡിലൂടെ അമിത വേഗത്തില്‍ താരം പാഞ്ഞതും പിന്നീട് വിവാദമായിരുന്നു. ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജുമായിരുന്നു അന്ന് വിവാദത്തില്‍പ്പെട്ടത്. ആഡംബര വാഹനങ്ങളില്‍ താരങ്ങള്‍ പായുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

MOST READ: ശ്രേണിയില്‍ കരുത്ത് തെളിയിച്ച് റെനോ കൈഗര്‍; ആദ്യദിനം നിരത്തിലെത്തിയത് 1,100 യൂണിറ്റുകള്‍

ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ

പോര്‍ഷ പനാമേര, മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ്, മെര്‍സിഡീസ് ബെന്‍സ് SLS AMG, 997 പോര്‍ഷ 911 കരേര S, ടൊയോട്ട സുപ്ര, E46 ബിഎംഡബ്‌ള്യു M3 എന്നിങ്ങനെ പോകുന്നു ദുല്‍ഖറിന്റെ വാഹനശേഖരം.

ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ

4.0 ലിറ്റര്‍ V8 എഞ്ചിനാണ് പോര്‍ഷ പനാമേരയുടെ കരുത്ത്. ഈ എഞ്ചിന്‍ 550 bhp കരുത്തും 770 Nm torque ഉം ഉത്പാദിപ്പിക്കും. 3.8 സെക്കന്‍ഡുകള്‍ മാത്രം മതി വാഹനത്തിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Malayalam Actor Dulquer Salmaan’s Porsche Panamera Made To Go Back For Wrong Side driving, Video Viral. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X