Just In
- 8 hrs ago രാജ്യത്തെ വാഹന കയറ്റുമതിയിൽ ഇടിവ്, കണക്കുകൾ പുറത്ത് വിട്ട് സിയാം
- 10 hrs ago ഇടംകൈയ്യനിൽ ഒതുങ്ങില്ല! ലോകത്തെ ആദ്യ റൈറ്റ് ഹാൻഡ് ഡ്രൈവ് ഹമ്മർ ഇവി ഇതാ
- 11 hrs ago സേഫ്റ്റിയേക്കാള് വലുതാണോ വില? സുരക്ഷ കുറവായിട്ടും ആളുകള്‍ ചോദിച്ച് വാങ്ങുന്ന 3 കാറുകള്‍
- 11 hrs ago മുഖംമിനുക്കി വരാൻ പണക്കാരുടെ ഥാർ എസ്യുവി, മഹീന്ദ്രയുടെ അപ്പൻ തമ്പുരാൻ രണ്ടുംകൽപ്പിച്ച് തന്നെ
Don't Miss
- Movies ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
- Sports IPL 2024: 36 ബോളില്‍ വേണ്ടത് 96! നാലു വിക്കറ്റ് മാത്രം, 'തോറ്റ' കളി റോയല്‍സ് ജയിച്ചതെങ്ങനെ? നോക്കാം
- News വിമാനത്താവള നഗരത്തെ ഇളക്കി മറിച്ച് സുധാകരന് വേണ്ടി ഡികെ ശിവകുമാറിന്റെ റോഡ് ഷോ
- Travel മൂകാംബികയിൽ തൊഴുത് തടാക ക്ഷേത്രവുംപറശ്ശിനിക്കടവും കണ്ടുവരാം.. തീർത്ഥാടന പാക്കേജ്
- Lifestyle ഓവര്‍തിങ്കിംഗ് ഉണ്ടോ? ദാമ്പത്യം തകരാന്‍ അതുമാത്രം മതി
- Technology ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഫ്ലിപ്പ്കാർട്ടിലും ആമസോണിലും കിട്ടുന്ന ഡിസ്കൗണ്ടുകൾ ഇതാ
- Finance ഓഹരി വില പറന്നത് 10ൽ നിന്നും 430 രൂപയിലേക്ക്, മൂന്ന് വർഷത്തെ വളർച്ച 3800%, കൂടെക്കൂട്ടുന്നോ...?
ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ
അഭിനയം പോലെ തന്നെ വാഹനങ്ങളോടും അടങ്ങാത്ത് കമ്പമുള്ള വ്യക്തിയാണ് മലയാളികളുടെ പ്രിയ നടന് ദുല്‍ഖര്‍ സല്മാന്. അച്ഛനും കാര്‍ കമ്പം വര്‍ഷങ്ങളായി ഉള്ളതിനാല്‍ മകനും അക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.
നിരവധി തവണ ഇതുസംബന്ധിച്ച് വാര്‍ത്തകളും നമ്മള് കണ്ടിരിക്കുന്നു. ഇപ്പോഴിതാ താരം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഇത്തവണ വാര്‍ത്തകളില്‍ നിറയുന്നത് ഒരു ട്രാഫിക് ലംഘനത്തിന്റെ പേരിലാണെന്ന് മാത്രം.
ഇത് സംബന്ധിച്ച് ഒരു ഇന്‍സ്റ്റഗ്രാം വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ദുല്‍ഖറിന്റെ വാഹനശേഖര കൂട്ടത്തില്‍ 2017-ല്‍ താരം സ്വന്തമാക്കിയ പോര്‍ഷ പനാമേരയാണ് വാര്‍ത്തകളില്‍ താരമായിരിക്കുന്നത്.
MOST READ: മെര്‍സിഡീസ് ബെന്‍സിന്റെ വലിയ ആരാധിക; C-ക്ലാസ് സ്വന്തമാക്കി നടി ഭാവന
മുഹമ്മദ് ജസീല്‍ എന്ന് പേരുള്ള വ്യക്തിയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നൈ രജിസ്ട്രേഷനുള്ള വാഹനം ഒരു ട്രാഫിക് ഐലന്‍ഡില്‍ എതിര് ദിശയിലേക്ക് കയറി പാര്‍ക്ക് ചെയ്ത നിലയിലാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
വീഡിയോ പിടിക്കുന്ന സംഘം കുഞ്ഞിക്ക എന്ന് വിളിക്കുമ്പോള്‍ ദുല്‍ഖര്‍ കൈ വീശുന്നതും വിഡിയോയില്‍ കാണാം. എങ്കിലും ദുല്‍ഖര്‍ സല്മാന് തന്നെയോ എന്ന് കാര്യത്തില്‍ വ്യക്തതയില്ലെന്ന് വേണം പറയാന്‍.
ട്രാഫിക് ലൈറ്റ് പച്ച തെളിഞ്ഞതോടെ മുന്നോട്ടെടുക്കാന്‍ പോയ കാറിന്റെ മുന്‍പിലേക്ക് പൊലീസ് ഉദ്യോഗസ്ഥന് എത്തി തടയുന്നതും കാണാം. തെറ്റായ ദിശയിലൂടെ കയറി വന്ന കാര്‍ റിവേഴ്സ് എടുക്കാന്‍ ആവശ്യപ്പെടുകയും, പിന്നീട് താരം തന്നെ കാര്‍ പിന്നിലേക്ക് എടുക്കുകയും, ശരിയായ ദിശയില്‍ കാര്‍ ഓടിച്ച് പോകുന്നതും വീഡിയോയില്‍ കാണാം.
പോയ വര്‍ഷം എം.സി റോഡിലൂടെ അമിത വേഗത്തില്‍ താരം പാഞ്ഞതും പിന്നീട് വിവാദമായിരുന്നു. ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജുമായിരുന്നു അന്ന് വിവാദത്തില്‍പ്പെട്ടത്. ആഡംബര വാഹനങ്ങളില്‍ താരങ്ങള്‍ പായുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
MOST READ: ശ്രേണിയില്‍ കരുത്ത് തെളിയിച്ച് റെനോ കൈഗര്‍; ആദ്യദിനം നിരത്തിലെത്തിയത് 1,100 യൂണിറ്റുകള്‍
പോര്‍ഷ പനാമേര, മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ്, മെര്‍സിഡീസ് ബെന്‍സ് SLS AMG, 997 പോര്‍ഷ 911 കരേര S, ടൊയോട്ട സുപ്ര, E46 ബിഎംഡബ്ള്യു M3 എന്നിങ്ങനെ പോകുന്നു ദുല്‍ഖറിന്റെ വാഹനശേഖരം.
4.0 ലിറ്റര്‍ V8 എഞ്ചിനാണ് പോര്‍ഷ പനാമേരയുടെ കരുത്ത്. ഈ എഞ്ചിന് 550 bhp കരുത്തും 770 Nm torque ഉം ഉത്പാദിപ്പിക്കും. 3.8 സെക്കന്‍ഡുകള്‍ മാത്രം മതി വാഹനത്തിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.