കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വിജയ് ബാബു

പോയ വര്‍ഷം ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവതരണങ്ങളില്‍ ഒന്നായിരുന്നു മഹീന്ദ്ര ഥാറിന്റേത്. പ്രതീക്ഷയുടെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ലെന്നുവേണം പറയാന്‍.

കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തേഷം പങ്കുവെച്ച് വിജയ് ബാബു

2020 ഒക്ടോബര്‍ 2-നാണ് പുതുതലമുറ ഥാറിനെ മഹീന്ദ്ര വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. മുന്‍ തലമുറ മോഡലിനെപ്പോലെ പുത്തന്‍ ഥാറിനും ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തേഷം പങ്കുവെച്ച് വിജയ് ബാബു

ഇപ്പോഴിതാ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവും പുതുതലമുറ ഥാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. താരം തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

MOST READ: ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തേഷം പങ്കുവെച്ച് വിജയ് ബാബു

'കുടുംബത്തിലെ പുതിയ അതിഥി, ഒരേ ഒരു ഥാര്‍' എന്ന അടിക്കുറിപ്പോടെയാണ് താരം വാഹനത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഥാറിന്റെ പെട്രോള്‍ ഓട്ടമാറ്റിക്ക് പതിപ്പാണ് വിജയ് ബാബു സ്വന്തമാക്കിയത്.

കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തേഷം പങ്കുവെച്ച് വിജയ് ബാബു

നേരത്തെ സംവിധായകന്‍ ഒമര്‍ ലുലുവും, അനു സിത്താരയും, ഗോകുല്‍ സുരേഷുമെല്ലാം പുതുതലമുറ ഥാര്‍ സ്വന്തമാക്കിയിരുന്നു. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകളിലാണ് ഥാര്‍ നിരത്തുകളില്‍ എത്തിയിരിക്കുന്നത്.

MOST READ: ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ തുടരും

കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തേഷം പങ്കുവെച്ച് വിജയ് ബാബു

പ്രാരംഭ പതിപ്പിന് 9.80 ലക്ഷം മുതല്‍ ഉയര്‍ന്ന പതിപ്പിന് 12.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അതേസമയം അധികം വൈകാതെ തന്നെ മോഡലുകളുടെ വില മഹീന്ദ്ര വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.

കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തേഷം പങ്കുവെച്ച് വിജയ് ബാബു

നിരവധി മാറ്റങ്ങളോടെയാണ് പുതുതലമുറ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 എംഹോക്ക് ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്തേകുന്നത്.

MOST READ: നെക്സോൺ ഇവിക്ക് വെല്ലുവിളിയായി ഇലക്ട്രിക് കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി എംജി

കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തേഷം പങ്കുവെച്ച് വിജയ് ബാബു

2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 150 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 132 bhp കരുത്തും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളും ഇടംപിടിക്കുന്നു.

കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തേഷം പങ്കുവെച്ച് വിജയ് ബാബു

അടുത്തിടെ പുറത്തുവന്ന ക്രാഷ് ടെസ്റ്റ് വിവരങ്ങളും വാഹനത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. വാഹനങ്ങളുടെ സുരക്ഷ നിര്‍ണയിക്കുന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗാണ് ഥാര്‍ നേടിയത്.

MOST READ: ഇപ്പോള്‍ വാങ്ങാം! ഓഫറുകളും ആനുകൂല്യങ്ങളുമായി റോനോ

കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തേഷം പങ്കുവെച്ച് വിജയ് ബാബു

ഇതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനം എന്ന അംഗീകാരവും മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിലാണ് ഥാര്‍ 4 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയത്.

കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തേഷം പങ്കുവെച്ച് വിജയ് ബാബു

മുതിര്‍ന്നവരുടെ സുരക്ഷയ്ക്കായി പുതിയ മഹീന്ദ്ര ഥാര്‍ 17-ല്‍ 12.52 പോയിന്റ് നേടി. കുട്ടികളുടെ സംരക്ഷണത്തിനായി 49-ല്‍ 41.11 പോയിന്റുകള്‍ നേടാനും കഴിഞ്ഞു. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയിലാണ് എസ്‌യുവി ക്രാഷ് ടെസ്റ്റിന് വിധേയമായത്.

Most Read Articles

Malayalam
English summary
Malayalam Actor Vijay Babu Bought Mahindra Thar. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X