ഉണ്ണിയുടെ പുത്തന്‍ ജാവയിലേറി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

വാഹനങ്ങളോട് അതിരറ്റ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ് മിക്ക സിനിമ താരങ്ങളും. തെന്നിന്ത്യന്‍ സിനിമ രംഗത്തെ പ്രമുഖരില്‍ ഒരുപിടി മികച്ച വാഹനങ്ങളുടെ ശേഖരമുള്ള താരമാണ് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി. മാത്രമല്ല, അദ്ദേഹത്തിന്റെ മകനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാനും വാഹനപ്രേമത്തില്‍ ഒട്ടും പുറകിലല്ല. തന്റെ പ്രിയ വാഹനങ്ങള്‍ക്കെല്ലാം '369' എന്ന നമ്പറാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്.

ഉണ്ണിയുടെ പുത്തന്‍ ജാവയിലേറി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

ജാഗ്വാര്‍ XJ L, മെര്‍സിഡീസ് ബെന്‍സ് S ക്ലാസ്, പോര്‍ഷ കയെന്‍ S ഡീസല്‍, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ഔഡി A7 സ്‌പോര്‍ട്ബാക്ക്, E46 ബിഎംഡബ്ല്യു M3, മിനി കൂപ്പര്‍ S തുടങ്ങി ഒട്ടനവധി ആഢംബര കാറുകളാണ് മമ്മൂട്ടിയുടെ ഗരാജിലുള്ളത്.

ഉണ്ണിയുടെ പുത്തന്‍ ജാവയിലേറി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

എന്നാല്‍, ആഢംബര കാറുകള്‍ മാത്രമല്ല ബൈക്കുകളും മമ്മൂട്ടിയ്ക്ക് പ്രിയങ്കരമാണ്. ജാവ ബൈക്കിലിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഉണ്ണിയുടെ പുത്തന്‍ ജാവയിലേറി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

പുതിയ ജാവ ബൈക്ക് വാങ്ങാനുള്ള ശ്രമത്തിലാണോ മെഗാസ്റ്റാറെന്നത് വ്യക്തമല്ല. കൂടാതെ താരത്തിനൊപ്പം യുവനടനായ ഉണ്ണി മുകുന്ദനുമുണ്ടായിരുന്നു. ഫോട്ടോഷൂട്ടിനായി താരങ്ങള്‍ ജാവ ഡീലര്‍ഷിപ്പിലെത്തിയതാവാനാണ് സൂചന.

ഉണ്ണിയുടെ പുത്തന്‍ ജാവയിലേറി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

ബൈക്കില്‍ മമ്മൂട്ടിയോടൊപ്പം ഇരിയ്ക്കുന്ന ചിത്രങ്ങള്‍ പങ്കു വച്ചത് ഉണ്ണി മുകുന്ദനാണ്. ഡീലര്‍ഷിപ്പില്‍ നിന്ന് ജാവ ക്ലാസിക്ക് ബൈക്ക് ഉണ്ണി മുകുന്ദന്‍ മുമ്പ് സ്വന്തമാക്കിയിരുന്നു.

ഉണ്ണിയുടെ പുത്തന്‍ ജാവയിലേറി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

ഏതായാലും ഉണ്ണി പങ്കുവച്ച ചിത്രങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജാവയുടെ ക്ലാസിക്ക് ബൈക്കാണ് ചിത്രത്തിലുള്ളത്.

Most Read: റോഡരികിൽ കാർ ഉപേക്ഷിച്ചാൽ പിഴ 36,000 രൂപ

ഉണ്ണിയുടെ പുത്തന്‍ ജാവയിലേറി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

293 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ എയര്‍കൂളിംഗ് എഞ്ചിനാണ് ബൈക്കില്‍ തുടിക്കുന്നത്. 27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കഴിവുള്ളതാണീ എഞ്ചിന്‍. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read: ലോകകപ്പ് ആവേശത്തിൽ പങ്കുചേരാൻ ഫോക്സ്‌വാഗണ്‍, വരുന്നൂ സ്പെഷ്യൽ എഡിഷൻ കാറുകൾ

ഉണ്ണിയുടെ പുത്തന്‍ ജാവയിലേറി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

ലിറ്ററിന് 37.5 കിലോമീറ്റര്‍ മൈലാജാവും ബൈക്ക് കുറിക്കുക. ദില്ലി എക്‌സ്‌ഷോറൂം കണക്ക് പ്രകാരം ജാവ ക്ലാസിക്കിന്റെ ഒറ്റ ചാനല്‍ എബിഎസ് മോഡലിന് 1.64 ലക്ഷം രൂപയാണ് വില.

Most Read: ഓട്ടോറിക്ഷയായി ബജാജ് ക്യൂട്ട്

ഉണ്ണിയുടെ പുത്തന്‍ ജാവയിലേറി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

ജാവ ക്ലാസിക്കിനെ കൂടാതെ ഫോര്‍ടി ടു എന്ന മറ്റൊരു മോഡലും വില്‍പ്പനയ്ക്കുണ്ട്. ക്ലാസിക്കിന് സമാനമായ മെക്കാനിക്കല്‍ വിശേഷങ്ങളാണ് ജാവ ഫോര്‍ടി ടുവിലുള്ളതെങ്കിലും ഡിസൈനില്‍ ബൈക്കുകള്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്.

ഉണ്ണിയുടെ പുത്തന്‍ ജാവയിലേറി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

ക്ലാസിക്ക് മോഡല്‍ കൂടുതലും പഴയ ഐതിഹാസിക ജാവ ബൈക്കുകളെ അനുസ്മരിപ്പിക്കുമ്പോള്‍, മോഡേണ്‍ അനുഭൂതിയുണര്‍ത്തുന്ന രീതിയിലാണ് ഫോര്‍ടി ടുവിന്റെ രൂപകല്‍പ്പന.

Source: Unni Mukundan

Most Read Articles

Malayalam
English summary
Malayalam Film star Mammootty On New Jawa Classic Bike. Read In malayalam
Story first published: Wednesday, May 29, 2019, 18:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X