ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

മലായാളികള്‍ക്ക് ഉണ്ണിമുകുന്ദനോടുള്ള ഇഷ്ടം ഒന്നു വേറെ തന്നെയാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ഇടയിലെ താരമാണ് ഉണ്ണിമുകുന്ദന്‍. അതിനെല്ലാം തന്നെ പലപ്പോഴും പല കാരണങ്ങള്‍ ഉണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയ വഴിയും താരം ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്താറുണ്ട്.

ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

ആരാധകര്‍ക്ക് നല്‍കുന്ന ചില മറുപടികള്‍ ഒക്കെ ചിലപ്പോള്‍ വാര്‍ത്തയില്‍ ഇടം പിടിക്കാറുമുണ്ട്. അടുത്തിടെ വാര്‍ത്തകളില്‍ നിറയുകയും താരം കൈയ്യടി നേടുകയും ചെയ്‌തൊരു സംഭവമുണ്ട്. താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു.

ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

എന്നാല്‍ മിക്കവരുടെയും മനസ്സില്‍ പതിഞ്ഞത് താരം വെച്ചിരുന്ന കൂളിങ് ഗ്ലാസയിരുന്നു. കൂളിങ് ഗ്ലാസ് ഒരുപാട് ഇഷ്ടപ്പെട്ട ആരാധകന്‍ പോസ്റ്റിന് കമന്റിട്ടത് 'ഉണ്ണിയേട്ട ആ ഗ്ലാസ് എനിക്ക് തരുമോ' എന്നുമാത്രമാണ്. പിന്നാലെ ഉണ്ണിയുടെ റിപ്ലേയും എത്തി.

ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

വീട്ടിലെ അഡ്രസ് നേരിട്ട് മെസേജ് അയ്ക്കു എന്ന് മാത്രമായിരുന്നു ആ മറുപടി. അധികം വൈകിയില്ല ആ ആരാധകന്‍ അതേ കൂളിങ് ഗ്ലാസ് കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഫോട്ടോസാണ് പിന്നീട് കണ്ടത്. സോഷ്യല്‍ മീഡിയായില്‍ താരം ഒരുപാട് കൈയ്യടി നേടുകയും ചെയ്തിരുന്നു.

ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ താരം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നതും. ആരാധകരുടെ കൈയ്യടി നേടിയിരിക്കുന്നതും. ഉണ്ണിമുകുന്ദന് വാഹനങ്ങളോട് പ്രത്യേകിച്ച് ബൈക്കുകളോട് ഇഷ്ടം ഒന്നു വേറെ തന്നെയാണ്. സംഭവം മറ്റൊന്നുമല്ല.

ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

തന്റെ ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹയുടെ R15 V3എന്ന ബൈക്ക് നല്‍കിയാണ് ഉണ്ണിമുകുന്ദന്‍ സമൂഹമാധ്യമങ്ങളില്‍ ഇത്തവണ കൈയടി നേടിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 1.5 ലക്ഷം രൂപയാണ് ബൈക്കിന്റെ വില.

ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഇതിന്റെ വീഡിയോയും തരം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബൈക്ക് ഇഷ്ടപ്പെടുമോയെന്ന് ഉറപ്പില്ലായിരുന്നു. ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതില്‍ സന്തോഷം.

ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

മാമാങ്കം എന്ന സിനിമയ്ക്ക് മുന്നോടിയായി ഒരു സഹോദരന്റെ സ്ഥാനത്തു നിന്നാണ് നിങ്ങള്‍ എനിക്ക് ആവശ്യമായി പരിശീലനങ്ങള്‍ നല്‍കിയത്. ആ അധ്വാനിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സമ്മാനം ഒന്നുമല്ലെന്നായിരുന്നു ഉണ്ണി മുകുന്ദന്‍ ഫെസ്ബുക്കില്‍ കുറിച്ചത്.

ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

പ്രതീക്ഷിക്കാതെ ലഭിച്ച സമ്മാനമെന്നായിരുന്നു ജോണ്‍സന്റെ പ്രതികരണം. ബൈക്ക് വളരെ അധികം ഇഷ്ടപ്പെട്ടെന്നും, വളരെ അധികം സന്തോഷമുണ്ടെന്നും ജോണ്‍സണ്‍ ഫെസ്ബുക്കില്‍ മറുപടിയായി കുറിച്ചു. യമഹയുടെ പെര്‍ഫോമെന്‍സ് ബൈക്കുകളില്‍ പ്രധാനപ്പെട്ട മോഡലാണ് R15 V3.

ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

ഇന്ത്യയില്‍ ഈ ബൈക്കിന്റെ മൂന്നാം തലമുറ മോഡലാണ് ഇപ്പോഴുള്ളത്. യമഹ YZF-R1, YZF-R6 എന്നീ മോഡലുകളെ അടിസ്ഥാനപ്പെടുത്തിയാണ് യമഹ R15 V3 മോട്ടോര്‍ സൈക്കിളിന്റെ രൂപകല്‍പന. അഗ്രസീവ് ഹെഡ്ലാമ്പ്, സ്പോര്‍ടി ടെയില്‍ലാമ്പ് എന്നിവ പുതിയ R15 -ന്റെ ഡിസൈന്‍ സവിശേഷതകളാണ്.

ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

ബൈക്കിന് സ്‌പോര്‍ടി ലുക്കിന് പിന്തുണ നല്‍കുന്നത് പുതിയ മഫ്‌ളര്‍ ഡിസൈനാണ്. ഏറ്റവും പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് യമഹ R15 -ല്‍ ഒരുങ്ങുന്നത്. ഗിയര്‍ പൊസിഷനുകള്‍ ഇന്‍ഡിക്കേറ്റര്‍ ഉള്‍പ്പടെയുള്ള ഒരുപിടി വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ലഭ്യമാകും.

ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

155 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന്റെ കരുത്ത്. 19 bhp പവറും 15 Nm torque ഉം ആണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. സുഗമമായ് ഗിയര്‍ഷിഫ്റ്റിനായി സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്‍തുണയും കമ്പനി നല്‍കിയിരിക്കുന്നു. ഇരട്ട ചാനല്‍ എബിഎസാണ് ഈ വാഹനത്തിന് സുരക്ഷ ഒരുക്കുന്നത്.

Image Courtesy: Unni Mukundan/Facebook

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Malayalam movie star Unni Mukundan gifts his gym trainer a Yamaha R15 V3. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X