കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി

കൊവിഡ് -19 -ന്റെ രണ്ടാം തരംഗം മുമ്പത്തേതിലും നാശം വിതയ്ക്കുമ്പോഴും പല ആളുകളുടെയും മികച്ച സഹാനുഭൂതി നിറഞ്ഞ വശങ്ങളെ പുറത്തു കൊണ്ടുവന്നു എന്ന് തന്നെ പറയണം.

കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി

കഷ്ടപ്പെടുന്ന സഹജീവികൾക്കായി തങ്ങളാൽ കഴിയുന്ന എല്ലാം ചെയ്യാൻ സ്വയം സന്നധരായി നിരവധിപേരാണ് രംഗത്ത് വന്നിട്ടുള്ളത്. അത്തരത്തിലെ ഒരു വ്യക്തിയുടെ കഥയാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്.

കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി

പയ്യന്നൂരിനടുത്തുള്ള വെല്ലൂരിൽ നിന്നുള്ള 51 കാരനായ ഓട്ടോറിക്ഷ ഡ്രൈവർ പ്രേമചന്ദ്രനാണ് കൊവിഡ് പ്രതിസന്ധിയിൽ വലയുന്നവർക്ക് താങ്ങായി രംഗത്ത് വന്നിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി

മിനി ആംബുലൻസായി മാറിയ തന്റെ എളിയ ഓട്ടോറിക്ഷയുടെ സഹായത്തോടെ, കൊവിഡ് -19 ലക്ഷണങ്ങളുള്ള 500 ഓളം പേരെ ഇദ്ദേഹം വൈദ്യ സഹായം നേടാൻ സഹായിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി

ആശുപത്രിയിലേക്കുള്ള ഓരോ യാത്രയ്ക്കും ശേഷം, ഓട്ടോ ഡ്രൈവർ തന്റെ വാഹനം പൂർണ്ണമായും ശുദ്ധീകരിച്ച് അടുത്ത യാത്രയ്ക്ക് തയ്യാറാക്കും. കൊവിഡ് ക്യാരിയർ രോഗിയിൽ നിന്ന് സമീപത്തുള്ള ആരും ബാധിതരാക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി അദ്ദേഹത്തിന്റെ ഓട്ടോയുടെ മൂന്ന് വശത്തും പ്ലെക്സിഗ്ലാസ് ബാരിയറുകൾ സ്ഥാപിച്ചിരിക്കുന്നു. ഷീറ്റ് ബാരിയർ വൈറസ് ബാധിക്കുന്നതിൽ നിന്ന് ഡ്രൈവറേയും സുരക്ഷിതമായി സൂക്ഷിക്കുന്നു.

കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി

ഈ ആളുകളെ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ സഹായിക്കാൻ പലരും മുന്നോട്ട് വരാത്ത ഒരു സമയത്ത്, കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രേമചന്ദ്രൻ ഇവരെ സഹായിച്ചു.

കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി

ഗർഭിണിയായ ഒരു സ്ത്രീയെയും കൊവിഡ് -19 ലക്ഷണങ്ങളുമായി ഗൾഫിൽ മടങ്ങിയെത്തിയയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് ഇത്തരത്തിലൊരു സേവനം ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു.

കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി

ഇതിനുശേഷം, കേസുകൾ വർധിക്കാൻ തുടങ്ങിയപ്പോൾ, ലോക്ക്ഡൗണിൽ ദുരിതമനുഭവിക്കുന്ന പലരേയും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പ്രാദേശിക സാമൂഹ്യ പ്രവർത്തകരും പ്രാദേശിക അധികാരികളും അദ്ദേഹത്തിന്റെ പിന്തുണ ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി

കൊവിഡ്-19 ലക്ഷണങ്ങളുമായി ഗൾഫിൽ നിന്ന് തിരികെ എത്തിയ ആൾക്ക് താൻ സവാരി വാഗ്ദാനം ചെയ്ത ശേഷം പലരും തന്നെ വിളിക്കാൻ തുടങ്ങി എന്ന് പ്രേമചന്ദ്രൻ പറയുന്നു.

കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി

ആശാ തൊഴിലാളികളും പ്രാദേശിക അധികാരികളിൽ നിന്നുള്ളവരും തനിക്ക് ലോക്ക്ഡൗൺ സമയത്ത് ആശുപത്രികളിൽ പോകേണ്ടവരുടെ സവാരികൾ നൽകി. പലർക്കും കൊവിഡ്-19 ലക്ഷണങ്ങളുണ്ടായിരുന്നു, മറ്റുള്ളവർ അവ എടുക്കാൻ വിമുഖത കാണിക്കുന്നു എന്നും ANI -യുടെ റിപ്പോർട്ടിൽ അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി

30 വർഷമായി ഓട്ടോറിക്ഷാ ഓടിക്കുന്ന തനിക്ക് ഈ പ്രതിസന്ധിയിൽ ജനങ്ങളെ സേവിക്കാനുള്ള വഴിയാണ് ഈ യാത്രകളെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. കുടുംബത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണയിലും അദ്ദേഹം അഭിമാനിക്കുന്നു.

കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി

ഇത്തരത്തിൽ പ്രേമചന്ദ്രനെ പോലെ രാജ്യത്തിന്റെ പലഭാഗത്തും ആളുകൾ തങ്ങളുടെ വാഹനങ്ങളും മറ്റ് സേവനങ്ങളും വാഗ്ദാനം ചെയ്ത് ഈ പ്രതിസന്ധിയിൽ കൈതാങ്ങാവുന്നു.

Most Read Articles

Malayalam
English summary
Malayali Auto Driver From Payyannur Coverts His Autorikshaw Into Mini Ambulance For Covid Patients. Read in Malayalam.
Story first published: Monday, May 24, 2021, 19:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X