കിയ സെൽറ്റോസ് സ്വന്തമാക്കിയ മലയാളി സിനിമ താരങ്ങൾ

കിയ മോട്ടോർസ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ പ്രശസ്തി നേടിയ ഒരു ബ്രാൻഡാണ്. ഇന്ത്യൻ വിപണിയിൽ കിയ അവതരിപ്പിച്ച ആദ്യത്തെ മോഡൽ സെൽറ്റോസ് മിഡ് സൈസ് എസ്‌യുവിയാണ്.

കിയ സെൽറ്റോസ് സ്വന്തമാക്കിയ മലയാളി സിനിമ താരങ്ങൾ

സെഗ്‌റ്റോസിലെ മറ്റ് കാറുകളൊന്നും കാണാത്ത ലുക്ക്സ്, സവിശേഷതകൾ, എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ സെൽറ്റോസ് ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമായി തീർന്നു.

കിയ സെൽറ്റോസ് സ്വന്തമാക്കിയ മലയാളി സിനിമ താരങ്ങൾ

സെൽറ്റോസ് സാധാരണക്കാർക്കിടയിൽ മാത്രമല്ല, സെലിബ്രിറ്റികളുടെ ഇടയിലും പ്രശസ്തി നേടുകയാണ്. അടുത്തിടെ കിയ സെൽറ്റോസ് എസ്‌യുവികൾ വാങ്ങിയ മലയാളി താരങ്ങളുടെ പട്ടിക ഇതാ.

കിയ സെൽറ്റോസ് സ്വന്തമാക്കിയ മലയാളി സിനിമ താരങ്ങൾ

ആന്റണി വർഗ്ഗീസ്

‘പെപ്പേ' എന്നറിയപ്പെടുന്ന ആന്റണി വർഗ്ഗീസ് 2017 ൽ ‘അംഗമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചു. അതിനുശേഷം അദ്ദേഹം മറ്റ് പല സിനിമകളിലും അഭിനയിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു മുഖ്യധാരാ നടനായി മാറുകയും ചെയ്തു.

കിയ സെൽറ്റോസ് സ്വന്തമാക്കിയ മലയാളി സിനിമ താരങ്ങൾ

അദ്ദേഹം അടുത്തിടെ ഒരു കിയ സെൽറ്റോസ് വാങ്ങിയിരുന്നു. വാഹനത്തിന്റെ ഡെലിവറി എടുക്കുന്നതിന്റെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കിട്ടിരുന്നു. ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനൊപ്പം വരുന്ന ബ്ലാക്ക് GT ലൈനാണ് പെപ്പേ എടുത്തത്.

കിയ സെൽറ്റോസ് സ്വന്തമാക്കിയ മലയാളി സിനിമ താരങ്ങൾ

ബിബിൻ ജോർജ്

മലയാള നടനും കഥാകൃത്തുമാണ് ബിബിൻ ജോർജ്. പ്രശസ്ത മലയാള ചലച്ചിത്രമായ ‘അമർ അക്ബർ ആന്റണി', ‘കട്ടപ്പനായലെ റിത്വിക് റോഷൻ' എന്നീ ചിത്രങ്ങളുടെ തിരക്കഥയിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. അദ്ദേഹവും ഇപ്പോൾ ഒരു പുതിയ കിയ സെൽറ്റോസും വാങ്ങിയിട്ടുണ്ട്.

കിയ സെൽറ്റോസ് സ്വന്തമാക്കിയ മലയാളി സിനിമ താരങ്ങൾ

പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകളും ഐസ് ക്യൂബ് ആകൃതിയിലുള്ള ഫോഗ് ലാമ്പുകളും വരുന്ന വാഹനത്തിന്റെ ഏറ്റവും ഉയർന്ന പതിപ്പാണ് അദ്ദേഹം തെരഞ്ഞെടുത്തത് എന്ന് ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാം.

കിയ സെൽറ്റോസ് സ്വന്തമാക്കിയ മലയാളി സിനിമ താരങ്ങൾ

കൈലാഷ്

2009 -ൽ നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് കൈലാഷ്. സെൽറ്റോസ് വാങ്ങിയ മലയാള ചലച്ചിത്രമേഖലയിലെ നടന്മാരിൽ കൈലാഷും ഉൾപ്പെടുന്നു.

കിയ സെൽറ്റോസ് സ്വന്തമാക്കിയ മലയാളി സിനിമ താരങ്ങൾ

ചിത്രങ്ങളിൽ നിന്ന് ഫോഗ് ലാമ്പും ഹെഡ്‌ലാമ്പ് രൂപകൽപ്പനയും ഉയർന്ന പതിപ്പുകളിൽ കാണപ്പെടുന്നതിൽ നിന്ന് വ്യത്യസ്‌തമായതിനാൽ, അദ്ദേഹം ഏറ്റവും ഉയർന്ന പതിപ്പിനായി പോയിട്ടില്ല എന്ന് മനസ്സിലാക്കാം.

കിയ സെൽറ്റോസ് സ്വന്തമാക്കിയ മലയാളി സിനിമ താരങ്ങൾ

എം എ നിഷാദ്

വീണ്ടും മലയാള ചലച്ചിത്ര മേഖലയിൽ നിന്നും കിയ സെൽറ്റോസ് കരസ്ഥമാക്കിയ മറ്റൊരു താരമാണ് എം എ നിഷാദ്. മലയാള സിനിമയ്ക്ക് ഒരുപിടി സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം.

കിയ സെൽറ്റോസ് സ്വന്തമാക്കിയ മലയാളി സിനിമ താരങ്ങൾ

2006 -ൽ പുറത്തിറങ്ങിയ പകൽ ആണ് നിഷാദ് സംവിധാനം ചെയ്ത ആദ്യ ചിത്രം. അദ്ദേഹവും സെൽറ്റോസിന്റെ ഡെലിവറി എടുക്കുന്ന ചിത്രങ്ങൾ ഇതിനകം തന്നെ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കിയ സെൽറ്റോസ് സ്വന്തമാക്കിയ മലയാളി സിനിമ താരങ്ങൾ

കിയ സെൽറ്റോസിലേക്ക് മടങ്ങിവരുമ്പോൾ, വാഹനം മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിലും നാല് ഗിയർബോക്സ് ഓപ്ഷനുകളിലും ലഭ്യമാണ്. മൂന്ന് എഞ്ചിനുകളിലും സ്റ്റാൻഡേർഡായി മാനുവൽ ഓപ്ഷൻ ലഭ്യമാണ്.

കിയ സെൽറ്റോസ് സ്വന്തമാക്കിയ മലയാളി സിനിമ താരങ്ങൾ

എഞ്ചിൻ ഓപ്ഷനുകളിൽ ഒന്നാമത്തേത് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ്, 113 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റിന് കഴിയും. ഇതിന് ഓപ്ഷനായി ഒരു മാനുവൽ അല്ലെങ്കിൽ CVT ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ലഭിക്കുന്നു.

കിയ സെൽറ്റോസ് സ്വന്തമാക്കിയ മലയാളി സിനിമ താരങ്ങൾ

115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് രണ്ടാമത്തേത്. ഇതിന് ഒരു മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കുന്നു.

കിയ സെൽറ്റോസ് സ്വന്തമാക്കിയ മലയാളി സിനിമ താരങ്ങൾ

മൂന്നാമത്തേത് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് 138 bhp കരുത്തും 242 Nm torque പുറപ്പെടുവിക്കുന്ന എഞ്ചിൻ മാനുവൽ അല്ലെങ്കിൽ DCT ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Malayali Film Stars who now owns KIA Seltos SUV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X