Just In
- 42 min ago
കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി
- 1 hr ago
400 കിലോമീറ്റര്‍ റേഞ്ച് ഉറപ്പ്; Jeeto Plus സിഎന്‍ജി ചാര്‍സൗ വിപണിയില്‍ അവതരിപ്പിച്ച് Mahindra
- 3 hrs ago
RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം
- 5 hrs ago
യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം
Don't Miss
- Sports
CWG 2022: ടേബിള്‍ ടെന്നീസിലും ബാഡ്മിന്റണിലും സ്വര്‍ണം, സത്യനു വെങ്കലം
- Movies
രേഖമായിട്ടുള്ള ഐശ്വര്യ റായിയുടെ അടുപ്പം ഇഷ്ടപ്പെടാതെ അമ്മായിയമ്മ; ഭര്‍ത്താവിന്റെ മുൻകാമുകിയില്‍ അസ്വസ്ഥയായി ജയ
- News
വീണത് ഉദ്ധവ്, കൊണ്ടത് നിതീഷിന്, ബിജെപിയെ പേടിച്ച് ജെഡിയു, മുന്നണി മാറ്റത്തിന് പ്രേരണ ഇക്കാര്യം!!
- Finance
അതീവ സുരക്ഷിതം, മികച്ച വരുമാനം; ഇനി നിക്ഷേപം ട്രഷറി ബില്ലുകളില്‍; ഇടപാട് ആർബിഐയുമായി നേരിട്ട്
- Lifestyle
ദോഷഫലങ്ങളെ ഇല്ലാതാക്കും നീചഭംഗരാജയോഗം: പേരും പ്രശസ്തിയും പണവും ഫലം
- Technology
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- Travel
കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍
Porsche ഇലക്ട്രിക് കാർ ടെസ്റ്റ് ഡ്രൈവ് ചെയ്ത് മമ്മൂക്ക; 369 ഗരാജിലെ അടുത്ത അതിഥി Taycan 4S ഇവി ആയിരിക്കുമോ?
പുത്തൻ ട്രെൻഡുകൾക്ക് അനുസൃതമായി അപ്പ്ഡേറ്റഡായിരിക്കുന്ന പ്രമുഖ വ്യക്തികളിൽ ഒരാളാണ് നമ്മുടെ മമ്മൂക്ക. ഫാഷൻ, ലൈഫ്സ്റ്റൈൽ, ഗ്യാഡ്ജറ്റ്സ് എന്നിവയിൽ മാത്രമല്ല കാറുകളുടെ കാര്യത്തിലും താരം വളരെയധികം അപ്പ്ഡേറ്റഡാണ്.

മമ്മൂക്കയുടെ വാഹനപ്രേമം നമുക്ക് ഏവർക്കും അറിയാവുന്നതാണ്. ചെറു മിനി കൂപ്പർ മോഡൽ മുതൽ വമ്പൻ സ്പോർട്സ് കാറുകൾ വരെ മെഗാ സ്റ്റാറിന്റെ കളക്ഷനിൽ ഉൾപ്പെടപുന്നു.

കാറുകളുടെ 369 -എന്ന നമ്പർ കൊണ്ട് ഇതേ പേരിൽ അറിയപ്പെടുന്ന താരത്തിന്റെ ഗരാജിലേക്ക് ഒരു പുതിയ ഇലക്ട്രിക് അതിഥി എത്തുമോ എന്ന് കണ്ണും നട്ട് നോക്കിയിരിക്കുകയാണ് ആരാധകർ.

അടുത്തിടെ പോർഷയുടെ ടെയ്കാൻ ഇലക്ട്രിക് കാർ മമ്മൂക്ക ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തന്റെ പുത്തൻ സിനിമയായ പുഴുവിന്റെ പ്രസ് മീറ്റിനും താരം ഇതേ പോർഷ ഇവിയിലാണ് എത്തിയത്. അടുത്തതായി 369 ഗരാജിൽ ഈ ഇലക്ട്രിക് സ്പോർട്സ് കാർ ഇടം നേടുമോ എന്ന് കണ്ടറിയണം.

ചുവന്ന നിറത്തിലുള്ള TC രജിസ്ട്രേഷൻ പ്ലേറ്റുമായി വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഈ ടെയ്കാൻ 4S മോഡൽ കൊച്ചിയിലെ പോർഷ സെന്ററിലെ കാറാണ്. താരത്തിന് ടെസ്റ്റ് ഡ്രൈവിനായിട്ടാണ് ഇത് നൽകിയിരുന്നത്.

ടെയ്കാനെക്കുറിച്ച് പറയുകയാണെങ്കിൽ പോര്‍ഷയുടെ ആദ്യത്തെ ഇലക്ട്രിക് ഉല്‍പ്പന്നമാണ് ഈ സ്പോര്‍ട്സ് കാര്‍. 2021 നവംബറിലാണ് ജർമ്മൻ നിർമ്മാതാക്കൾ ഈ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ തെരഞ്ഞെടുത്ത ഏതാനും വിപണികളില്‍ ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.

1.50 കോടി രൂപ പ്രാരംഭ എക്സ്ഷോറൂം വിലയ്ക്കാണ് കാറിനെ ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടകം ടെയ്കാന് ഇലക്ട്രിക് സ്പോര്‍ട്സ് കാറിന്റെ ഡെലിവറിയും പോര്‍ഷ ആരംഭിച്ചിരിക്കുകയാണ്.

ടെയ്കാന്, ടര്‍ബോ, ടര്‍ബോ S, 4S എന്നീ നാല് വകഭേദങ്ങളില്‍ മോഡൽ ലഭ്യമാണ്. ടെയ്കാന് ടര്‍ബോ വേരിയന്റില്‍ ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സംവിധാവമുണ്ട്, ഓരോ ആക്സലിലും ഒന്ന് വീതം വരുന്ന ഇവ 625 bhp പവറും 850 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

വാഹനത്തിന്റെ 93.4kWh ബാറ്ററിയില്‍ നിന്ന് 420 km ഡ്രൈവിംഗ് റേഞ്ച് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ഉടമകള്‍ക്ക് വീട്ടില്‍ സ്ഥാപിക്കാവുന്ന 11kW എസി സോക്കറ്റില്‍ ബാറ്ററി പൂർണ്ണമായി ചാര്‍ജ് ചെയ്യാന്‍ ഒമ്പത് മണിക്കൂര്‍ വരെ സമയം വേണ്ടി വരും.

എന്നാൽ അതിന് പകരം 50kW റാപ്പിഡ് ചാര്‍ജര്‍ ഉപയോഗിക്കുന്നത് ഏകദേശം ഒന്നര മണിക്കൂറിനുള്ളില്‍ ബാറ്ററികള്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാൻ കഴിയും. അതേസമയം 350kW അള്‍ട്രാ റാപ്പിഡ് ചാര്‍ജര്‍ ഉപയോഗിക്കുന്നതുവഴി ഈ ചാർജ്ജിംഗ് സമയം 20 മിനിറ്റായി കുറയ്ക്കാം.

പോര്‍ഷ ടെയ്കാന് ക്യാബിന് വളരെ പ്രീമിയമാണ്. വാഹനത്തിലെ സാങ്കേതികവിദ്യയുടെ കാര്യത്തില്‍, ടെയ്കാന് അതിന്റെ പ്രവര്‍ത്തനങ്ങളും ഇന്ഫോടെയിൻമെന്റും നിയന്ത്രിക്കുന്ന ഡ്യുവൽ സ്ക്രീനുകളാല്‍ സജ്ജമാക്കിയിരിക്കുന്നു, സ്ക്രീനുകളില്‍ നിന്നുള്ള ഹാപ്റ്റിക് ഫീഡ്ബാക്കും ബ്രാൻഡ് മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

366 ലിറ്ററാണ് പോര്‍ഷ ടെയ്കന്റെ ബൂട്ട് സ്പെയ്സ്, എന്നാല്‍ അതില്‍ ഭൂരിഭാഗവും ബാറ്ററികളാണ് ഇടം പിടിക്കുന്നത്. എന്നിരുന്നാലും, അധികമായി 84 ലിറ്റര്‍ ലഗേജ് സ്പെയ്സുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ മോഡലാണ് പോര്‍ഷ ടെയ്കാന് ടര്‍ബോ S. ഇതിന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 2.8 സെക്കന്റുകള്‍ കൊണ്ട് സാധിക്കും.

സ്ലോപ്പിംഗ് റൂഫ്, ഫ്രണ്ട് ബമ്പറില്‍ വിശാലമായ ബ്ലാക്ക് ഔട്ട് എയര്‍ ഡാം എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുന്നു. സുപരിചിതമായ ഫോര്‍-പോയിന്റഡ് ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ ഇൻവേർട്ടഡ് L ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകളാണ് ഇവിയിലെ ഏറ്റവും ആകര്‍ഷകമായ ഹൈലൈറ്റുകള്‍.
വശങ്ങളില് ബ്ലാക്ക്-ഔട്ട് B പില്ലറുകള്‍, കൂറ്റന്‍ ഫൈവ്-സ്പോക്ക് അലോയി വീലുകള്‍, ഡോര്‍ മൗണ്ടഡ് ORVM-കള്‍ എന്നിവയും നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. പിന്‍ഭാഗത്ത് സ്ലീക്ക് എല്‍ഇഡി ലൈറ്റ് ബാര്‍ ഫീച്ചര്‍ ചെയ്യുന്നു, ഇത് ഐതിഹാസിക മോഡലായ 911 -നെ അനുസ്മരിപ്പിക്കുന്നു. പോര്‍ഷ ടെയ്കാന്, നിഷെ സെഗ്മെന്റില്‍ ഔഡി ഇ-ട്രോണ്‍ GT പോലുള്ള മോഡലുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്.