കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി

പലരുടേയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഒരു യാത്ര. എന്നാൽ അത് എപ്പോൾ നടക്കുമെന്നോ എങ്ങനെ നടക്കുമെന്നു അറിയില്ല. ഇത്തരക്കാർക്കുള്ള ഒരു ഉത്തരമാണ് ഇലക്‌ട്രിക് സ്‌കൂട്ടറിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്ര ചെയ്‌ത ഒരു മംഗലാപുരംകാരന്റെ കഥ.

കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരംകാരൻ

ഇന്ത്യൻ നിരത്തുകളിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പ്രത്യക്ഷപ്പെട്ടിട്ട് കുറച്ച് കാലമായെങ്കിലും ആരെങ്കിലും കന്യാകുമാരി മുതൽ കാശ്മീർ വരെ അതിൽ യാത്ര ചെയ്‌തതായി കേട്ടിട്ടുണ്ടോ നിങ്ങളിൽ ആരെങ്കിലും? വ്ലോഗറും മോട്ടോർസൈക്കിൾ പ്രേമിയുമായ ഗിരീഷ് ഷെട്ട് എന്ന യുവാവാണ് ഇപ്പോൾ ഈ നേട്ടം പൂർത്തിയാക്കിയിരിക്കുന്നത്. ഒരുപക്ഷേ ഇത് ഇന്ത്യയിലെ തന്നെ ആദ്യത്തെ റെക്കോർഡായിരിക്കും ഇത്.

കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരംകാരൻ

മംഗലാപുരം സ്വദേശിയായ ഗിരീഷ് ബൈക്ക് യാത്രകളെ അത്രത്തോളം പ്രണയിക്കുന്ന ഒരാളാണ്. 'വീക്കെൻഡ് ഓൺ വീൽസ്' എന്ന ടാഗിൽ അഞ്ച് വർഷം മുമ്പാണ് ഗിരീഷ് വ്ലോഗിംഗ് ആരംഭിച്ചത്. 'നെവർ ഔട്ട് ഓഫ് ഫാഷൻ' സീരീസിന് കീഴിൽ ക്ലാസിക് വാഹനങ്ങളെക്കുറിച്ച് സജീവമായി വ്ലോഗ് ചെയ്താണ് പ്രശസ്‌തിയാർജിക്കുന്നതും.

കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരംകാരൻ

ഈ സീരീസിൽ ബൈക്കിംഗ് യാത്രകളും ഹൈ എൻഡ് ബൈക്കുകളുടെ ആഴത്തിലുള്ള റിവ്യൂ വിശേഷങ്ങളുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നതും.എന്നാൽ 2021-ൽ ഹൃദയാഘാതത്തെ തുടർന്ന് ഏതാനും ആഴ്‌ചകളോളം ഗിരീഷിന് വ്ലോഗിംഗിൽ നിന്ന് വിട്ടുനിൽക്കേണ്ടതായിട്ടു വന്നു.

കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരംകാരൻ

എങ്കിലും 2021 ഡിസംബറിൽ ഇന്ത്യ ബൈക്ക് വീക്കിൽ (IBW) പങ്കെടുക്കുന്നതിനായി ഗിരീഷ് തന്റെ വ്ലോഗ് സീരീസ് 'റീക്ലെയിമിംഗ് മൈസെൽഫ് റൈഡ്' തുടരാൻ മുംബൈയിലെ ലോണാവാലയിലേക്ക് യാത്രയായി.

കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരംകാരൻ

ഗിരീഷ് എന്ന അഭിനിവേശം നിറഞ്ഞ മനുഷ്യൻ വെല്ലുവിളി നിറഞ്ഞ എന്തെങ്കിലും ചെയ്യാൻ കൊതിച്ചു നിന്ന ഈ സമയത്താണ് എന്തുകൊണ്ട് കന്യാകുമാരി യാത്ര ഇലക്‌ട്രിക് സ്‌കൂട്ടറിലായിക്കൂടാ എന്ന ചിന്ത മനസിലുദിച്ചത്. കന്യാകുമാരി മുതൽ ഖാർദുങ്-ലാ വരെയാണ് ഈ യാത്ര നീണ്ടുനിന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡുകളിലൊന്നാണ് ഖാർദുങ്-ലാ.

കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരംകാരൻ

ഇലക്‌ട്രിക് സ്‌കൂട്ടർ ഓടിക്കുന്നതിനും ബാറ്ററികൾ ചാർജ് ചെയ്യുന്നതിനും പുറമെ സ്‌കൂട്ടറിനൊപ്പം കടുത്ത കാലാവസ്ഥയെ നേരിടുക എന്നതായിരുന്നു ഈ യാത്രയിലെ പ്രധാന വെല്ലുവിളി. സ്വാപ്പബിൾ ബാറ്റിയുണ്ട് എന്ന കാരണംകൊണ്ട് ബൗൺസ് ഇൻഫിനിറ്റി E1 ഇ-സ്‌കൂട്ടറാണ് യാത്രക്കായി കൂടെകൂട്ടിയത്.

കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരംകാരൻ

റൂബി എന്നു പേരിട്ടിരിക്കുന്ന തന്റെ ഇൻഫിനിറ്റി E1 ഇലക്‌ട്രിക് സ്‌കൂട്ടറിനായി ബൗൺസ് അഞ്ച് അധിക സ്വാപ്പബിൾ ബാറ്ററികളും ഈ റൈഡിനായി വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെ മൊത്തം ആറ് ബാറ്ററികൾ ഒറ്റരാത്രികൊണ്ട് ചാർജ് ചെയ്യാൻ കഴിയും.

കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരംകാരൻ

ഈ ബാറ്ററികൾ ഓരോന്നും പവർ മോഡിൽ ഒറ്റ ചാർജിൽ ശരാശരി 70 കിലോമീറ്റർ നൽകിയെന്നാണ് ഗിരീഷ് പറയുന്നത്. അങ്ങനെ റൈഡിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് ഒരു ദിവസം ഏകദേശം 250 കിലോമീറ്റർ സഞ്ചരിക്കാനും സാധിച്ചു.

കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരംകാരൻ

കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഈ യാത്രയിൽ 11 സംസ്ഥാനങ്ങളിലൂടെ 4,340 കിലോമീറ്ററാണ് ഗിരീഷ് പിന്നിട്ടത്. 83 ബാറ്ററി സ്വാപ്പുകളോടെ യാത്ര പൂർത്തിയാക്കാൻ 19 ദിവസമെടുത്തു.

കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരംകാരൻ

താൻ ഓഫ്-റോഡിംഗ് ചെയ്തിട്ടുണ്ട്, പാറകളും മലകളും കയറി, പാറയും മണലും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിച്ചിട്ടും ബൗൺസ് ഇൻഫിനിറ്റി E1 ഇലക്‌ട്രിക് സ്‌കൂട്ടറിന് ഒരു തകരാറുപോലും സംഭവിച്ചില്ലെന്നാണ് ഗിരീഷ് ഷെട്ട് പറയുന്നത്

കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരംകാരൻ

കാർഗിലിൽ നിന്ന് ലേയിലേക്ക് പോകുമ്പോൾ ഒരു മണൽ കൊടുങ്കാറ്റിലൂടെ വരെ സഞ്ചരിച്ചപ്പോൾ ഇവിയുടെ നിർമാണ നിലവാരം മനസിലായെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ജീവിതം പലതരത്തിലാണ് മുന്നോട്ടുപോവുന്നത്. എന്നാൽ പ്രതിസന്ധികൾ മറികടന്ന് ശക്തമായി തിരിച്ചുവരാൻ സന്നദ്ധരാവണമെന്നും കന്യാകുമാരിയിൽ നിന്നും കശ്മീർ യാത്ര അവസാനിപ്പിച്ചതിനു ശേഷം ഗിരീഷ് ഷെട്ട് അഭിപ്രായപ്പെട്ടു.

കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരംകാരൻ

ഈ നേട്ടം കൈവരിച്ചതോടെ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്' ഹാൾ ഓഫ് ഫെയിമിൽ എത്താൻ കഴിയുമെന്നാണ് ഗിരീഷിന്റെ പ്രതീക്ഷ. വെരിഫിക്കേഷനായി അപേക്ഷിച്ചിട്ടുണ്ടെന്നും സ്ഥിരീകരണം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗിരീഷ് സൂചിപ്പിച്ചു.

Most Read Articles

Malayalam
English summary
Mangalorean vlogger achieves kanyakumari to kashmir ride on bounce electric scooter
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X