ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്

ഇന്ത്യയിലെ നിരവധി കുടുംബങ്ങളുടെ ആദ്യത്തെ കാറാണ് മാരുതി 800. അക്കാലത്ത് ലഭ്യമായ ബാക്കി കാറുകളേക്കാൾ 800 താങ്ങാനാകുന്നതിന്റെ ഒരു കാരണം, ഇത് ഇന്ത്യയുടെ ആദ്യത്തെ ഫ്രണ്ട്-വീൽ ഡ്രൈവ് കാറായിരുന്നു എന്നതാണ്.

ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്

ഇത് വിപണിയെ എന്നെന്നേക്കുമായി മാറ്റി. അതിനുശേഷം ഇതുവരെ നമുക്ക് കൂടുതലും ലഭിക്കുന്നത് ഫ്രണ്ട്-വീൽ ഡ്രൈവ് കാറുകൾ മാത്രമാണ്. ചെറിയ ഹാച്ച്ബാക്ക് 1983 -ൽ ആദ്യമായി ഉൽ‌പാദനം ആരംഭിച്ചു. 2014 -ലാണ് 800 ഹാച്ചിനെ മാരുതി നിർത്തലാക്കിയത്.

ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്

800 -ന് പകരക്കാരനായി വിപണിയിൽ എത്തിയ ആൾട്ടോ ഇപ്പോഴും വിപണിയിൽ ലഭ്യമാണ്. 800 ഒരു ഐതിഹാസി ഹാച്ച്ബാക്കാണ്, വാഹനത്തിന്റെ വളരെ നല്ല കണ്ടീഷനിൽ സൂക്ഷിച്ചിരിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഇപ്പോഴും രാജ്യത്ത് കണ്ടെത്താൻ കഴിയും.

ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്

എന്നാൽ ഇവിടെ മാരുതി 800 -ന്റെ പുനർ‌ചിന്തനം ചെയ്ത ഒരു പതിപ്പാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്, ഒരു റിയർ‌ എഞ്ചിനുമായിട്ടാണ് ഇത് എത്തുന്നത്.

ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്

സൈഫിർ ഡിസൈൻസാണ് തങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ അപ്പ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ വളരെ ദൈർഘ്യമേറിയതല്ല കൂടാതെ ആർട്ടിസ്റ്റ് ചെയ്ത റെൻഡർ കൺസെപ്റ്റിന്റെ സിനിമാറ്റിക് 3D ആനിമേഷൻ ഇത് വ്യക്തമാക്കുന്നു. ആർട്ടിസ്റ്റ് ഇതിനെ മാരുതി സുസുക്കി 800 ഓവർകില്ലർ എന്ന് വിളിക്കുന്നു.

ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്

800 ഓവർകില്ലറിന്റെ പിൻ പ്രൊഫൈൽ കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ബൂട്ട് ലിഡിന്റെ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു വലിയ റിയർ വിംഗ് നമുക്ക് കാണാം.

ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്

ഡൗൺ‌ഫോർസ് പരമാവധിയാക്കാൻ റിയർ‌ വിൻ‌ഡോയിൽ‌ ഒന്നിലധികം സ്ലാറ്റുകളുമുണ്ട്. ബ്ലാക്ക്ഔട്ട് ചെയ്ത എൽഇഡി ടെയിൽ ലാമ്പുകൾ കാണാൻ കഴിയുന്ന ഒറിജിനൽ ബോഡി പാനലും ഇതിലുണ്ട്. ഓൾഡ് സ്കൂൾ "മാരുതി സുസുക്കി", "800 AC" ബാഡ്ജിംഗും ആർട്ടിസ്റ്റ് ചേർത്തിരിക്കുന്നു.

ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്

എഞ്ചിൻ തണുപ്പിക്കാൻ എയർ വലിച്ചെടുക്കുന്ന രണ്ട് ഫാനുകളുണ്ട്, റേഡിയേറ്ററും ഈ ഫാനുകളുടെ പിന്നിൽ സ്ഥാപിച്ചിരിക്കുന്നു. ഈ ആശയത്തിലെ എഞ്ചിൻ ഡ്രൈവറിന് പിന്നിൽ സ്ഥാപിച്ചിരിക്കുന്നു. 917 പോർഷെ അടിസ്ഥാനമാക്കിയുള്ള ഫ്ലാറ്റ് V12 എഞ്ചിനാണ് ആർട്ടിസ്റ്റിന്റെ മനസ്സിലുള്ളത്.

ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്

എഞ്ചിനിൽ നിന്ന് നേരെ വരുന്ന ഇരട്ട പൈപ്പുകൾ എക്‌സ്‌ഹോസ്റ്റായി പ്രവർത്തിക്കുന്നു. ഫ്രെയിമിൽ നിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുന്ന മെറ്റൽ ട്യൂബുകൾ വഴി എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾക്ക് സപ്പോർട്ട് ലഭിക്കുന്നു.

ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്

സൈഡ് പ്രൊഫൈലിൽ, ഒറിജിനൽ 800 -ൽ ഉള്ളതുപോലെ ഇപ്പോഴും ലോക്ക് ചെയ്യാവുന്ന ഫ്യുവൽ ലിഡ് ലഭിക്കുന്നു. തുടർന്ന് ബ്ലാക്ക്ഔട്ട് ചെയ്ത് ആറ്-സ്‌പോക്ക് അലോയി വീലുകൾ വാഹനത്തിൽ വരുന്നു. സെഗ്‌മെന്റിലെ ഏറ്റവും മികച്ച ബ്രെംബോ ക്യാലിപ്പറുകളും ഇതിൽ ലഭ്യമാക്കുന്നു. സ്‌പോർടി ലുക്ക് നൽകുന്നതിന് അവ റെഡ് നിറത്തിൽ പൂർത്തിയാക്കി.

ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്

റിയർ ഡിസ്ക് ബ്രേക്കുകളുണ്ട്, കാരണം ഇത്രയും പവറിന് കൂടുതൽ സ്റ്റോപ്പിംഗ് പവർ ആവശ്യമാണ്. ടൊയോയിൽ നിന്നുള്ള ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയ റാലി കാറുകളിൽ നാം കാണുന്നതുപോലെ വീൽ ആർച്ചുകളും വളരെ വലുതാണ്.

ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്

മുൻവശത്ത്, ബ്ലാക്ക് ബമ്പറുകളും ഹെഡ്‌ലാമ്പുകൾക്ക് സ്മോക്ക്ഡ് ഇഫക്ടും ലഭിക്കുന്നു. വാസ്തവത്തിൽ, മുഴുവൻ കാറും മാറ്റ് ബ്ലാക്ക് കളർ സ്കീമിൽ പൂർത്തിയാക്കി. മാരുതി സുസുക്കി ലോഗോയുള്ള രണ്ട് സ്ലാറ്റ് ഗ്രില്ല് വളരെ ലളിതമാണ്.

വാഹനത്തിന് ഇപ്പോഴും നാല് ഡോറുകളുണ്ട്, എന്നാൽ പിന്നിൽ ഒരു റോൾ ബാർ സ്ഥാപിച്ചിട്ടുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. വാഹനം കറങ്ങുകയോ തലകീഴായി മറിയുകയും ചെയ്താൽ യാത്രക്കാരെ ഇവ സംരക്ഷിക്കും. വാഹനത്തിന്റെ പൂർണ്ണ ഭാരവും ഏറ്റെടുക്കുന്നതിനാണ് റോൾ ബാറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്

അവസാനം ഇന്റീരിയറിലേക്ക് വരുമ്പോൾ അവിടെ സ്റ്റോക്ക് സ്റ്റിയറിംഗ് വീലിനുപകരം മൂന്ന് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ കാണാൻ കഴിയും. ബാക്കിയുള്ള ക്യാബിൻ സ്റ്റോക്ക് ആകൃതിയിൽ തുടരുന്നു.

Most Read Articles

Malayalam
English summary
Maruti 800 Overkiller Hot Hatch Rendered With Rear Engine. Read in Malayalam.
Story first published: Wednesday, April 21, 2021, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X