ഡാർക്ക് സ്റ്റെൽത്ത് റൈഡായി രൂപം മാറി മാരുതി ആൾട്ടോ

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായ മാരുതി ആൾട്ടോ എല്ലായ്പ്പോഴും ലളിതവും അടിസ്ഥാനപരവുമായ സിറ്റി ഹാച്ച്ബാക്കായി കണക്കാക്കപ്പെടുന്നു.

ഡാർക്ക് സ്റ്റെൽത്ത് റൈഡായി രൂപം മാറി മാരുതി ആൾട്ടോ

ഇത് ലളിതമായ യാത്രാമാർഗ്ഗങ്ങൾക്കും ഇടയ്ക്കിടെയുള്ള ലോംഗ് റൈഡുകൾക്കും വേണ്ടിയുള്ളതാണ്. എന്നിരുന്നാലും, ജമ്മു കശ്മീരിലെ പ്രശസ്തമായ ഓട്ടോമൊബൈൽ കസ്റ്റമൈസേഷൻ സെന്റർ ഇൻ‌ഷ അള്ളാഹ് മോട്ടോർസ് ഏറ്റവും പുതിയ തലമുറ മാരുതി ആൾട്ടോയെ സ്പോർടി സ്റ്റെൽത്ത് റൈഡാക്കി മാറ്റിയിരിക്കുകയാണ്.

ഡാർക്ക് സ്റ്റെൽത്ത് റൈഡായി രൂപം മാറി മാരുതി ആൾട്ടോ

ഇൻ‌ഷ അള്ളാഹ് മോട്ടോർസിലെ ജീവനക്കാർ‌ ഈ മാരുതി ആൾ‌ട്ടോയ്ക്ക് പുതിയ ആഡ്-ഓണുകളും കോസ്മെറ്റിക് മാറ്റങ്ങളും നൽകി കസ്റ്റമൈസ് ചെയ്തു.

MOST READ: എംജി ഗ്ലോസ്റ്ററിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഡാർക്ക് സ്റ്റെൽത്ത് റൈഡായി രൂപം മാറി മാരുതി ആൾട്ടോ

പുറമേ ഗ്രാനൈറ്റ് ഗ്രേ പെയിന്റ് സ്കീമിൽ പൂർത്തിയാക്കിയ ഈ കസ്റ്റമൈസ്ഡ് മാരുതി ആൾട്ടോയ്ക്ക് മുന്നിലും പിന്നിലും ബമ്പർ ആഡ്-ഓണുകൾ ലഭിക്കുന്നു.

ഡാർക്ക് സ്റ്റെൽത്ത് റൈഡായി രൂപം മാറി മാരുതി ആൾട്ടോ

ഫ്രണ്ട് ബമ്പറിന് ചുവടെ കുറച്ച് എൽഇഡി സീരീസ് ലൈറ്റുകൾ ലഭിക്കുമ്പോൾ, റിയർ ബമ്പറിന് ഇരുവശത്തും ഫോക്സ് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പോർട്ടുകൾ നൽകിയിരിക്കുന്നു.

MOST READ: ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മൊബൈൽ പവർ സപ്ലൈ യൂണിറ്റായി നിസ്സാൻ ലീഫ്

ഡാർക്ക് സ്റ്റെൽത്ത് റൈഡായി രൂപം മാറി മാരുതി ആൾട്ടോ

എക്സ്റ്റീരിയർ ലൈറ്റുകൾക്കും കുറച്ച് ആഡ്-ഓണുകൾ ലഭിക്കുന്നു. ഇവിടെ ഫ്രണ്ട് ഹെഡ്‌ലാമ്പ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളുമായി സംയോജിപ്പിക്കുമ്പോൾ, ടെയിൽ ലാമ്പുകൾക്ക് പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഇൻസേർട്ടുകൾ ലഭിക്കുന്നു.

ഡാർക്ക് സ്റ്റെൽത്ത് റൈഡായി രൂപം മാറി മാരുതി ആൾട്ടോ

ഈ കസ്റ്റമൈസ്ഡ് മാരുതി ആൾട്ടോയുടെ പിൻ‌ഭാഗത്ത് സുസുക്കി ബാഡ്‌ജിന് പകരം ‘ട്രാൻസ്‌ഫോർമേർസ്' ലോഗോ നൽകിയിരിക്കുന്നു, മുൻവശത്തെ സുസുക്കി ബാഡ്ജ് ബ്ലാക്ക്ഔട്ട് ചെയ്തിരിക്കുന്നു.

MOST READ: eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

ഡാർക്ക് സ്റ്റെൽത്ത് റൈഡായി രൂപം മാറി മാരുതി ആൾട്ടോ

പിൻ‌ വിൻ‌ഡ്‌സ്ക്രീനിന്റെ മുകളിൽ‌ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന നീളമുള്ള ലൈറ്റ് ബാർ‌ കാറിന് ഒരു വിക്കഡ് ലുക്ക് നൽകുന്നു. ഉയർന്ന ടയറുകളും സിൽവർ ഫിനിഷ്ഡ് സ്പോർട്ടി ലുക്കിംഗ് അലോയി വീലുകളും കാറിൽ ഒരുക്കിയിരിക്കുന്നു.

ഡാർക്ക് സ്റ്റെൽത്ത് റൈഡായി രൂപം മാറി മാരുതി ആൾട്ടോ

ഉള്ളിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ഈ പരിഷ്‌ക്കരിച്ച മാരുതി ആൾട്ടോയ്ക്ക് ഫാക്ടറിയിൽ നിന്ന് വരുന്ന ബ്ലാക്ക്, ബീജ് വൺ എന്നിവയുടെ സ്ഥാനത്ത് റെഡ് & ബ്ലാക്ക് നിറത്തിലുള്ള കസ്റ്റമൈസ്ഡ് ഇന്റീരിയർ ലഭിക്കുന്നു.

MOST READ: ക്വിഡിന് സ്റ്റൈലിഷ് നിയോടെക് എഡിഷനുമായി റെനോ; വില 4.29 ലക്ഷം രൂപ

ഡാർക്ക് സ്റ്റെൽത്ത് റൈഡായി രൂപം മാറി മാരുതി ആൾട്ടോ

ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ജെബിഎല്ലിൽ നിന്ന് ലഭ്യമാകുന്ന സ്പീക്കറുകളും ആംപ്ലിഫയറുകളും ഉൾപ്പെടുന്ന ഒരു പുതിയ മ്യൂസിക് സിസ്റ്റമാണ് മറ്റൊരു വലിയ മാറ്റം.

ഡാർക്ക് സ്റ്റെൽത്ത് റൈഡായി രൂപം മാറി മാരുതി ആൾട്ടോ

എന്നിരുന്നാലും, മെക്കാനിക്കലുകളുടെ കാര്യത്തിൽ ഈ മാരുതി ആൾട്ടോയിൽ വ്യക്തമായ മാറ്റങ്ങളൊന്നുമില്ല. കാർ സ്റ്റോക്ക് 0.8 ലിറ്റർ മൂന്ന് സിലിണ്ടറിൽ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ പ്രവർത്തിക്കുന്നു.

അഞ്ച് സ്പീഡ് മാനുവൽ ഗിയർ‌ബോക്‌സുമായി പൊരുത്തപ്പെടുന്ന ഈ എഞ്ചിൻ‌ 47 bhp പരമാവധി കരുത്തും 62 Nm torque ഉം പമ്പ് ചെയ്യുന്നു.

Most Read Articles

Malayalam
English summary
Maruti Alto 800 Custom Built Into An Amazing Dark Stealth Ride. Read in Malayalam.
Story first published: Friday, October 2, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X