ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

2014 ജൂലൈ മാസത്തിലാണ് ഹൈദരാബാദ് സ്വദേശിയായ കെ. സുദര്‍ശന്‍ റെഡ്ഡി, വരുണ്‍ മോട്ടോര്‍സില്‍ നിന്നും മാരുതി ആള്‍ട്ടോ 800 സ്വന്തമാക്കുന്നത്. എന്നാല്‍, കാര്‍ വാങ്ങി ആറ് മാസം കഴിയും മുന്‍പ് തന്നെ വിവിധ പ്രശ്‌നങ്ങള്‍ സുദര്‍ശന്‍ റെഡ്ഡിയുടെ മാരുതി ആള്‍ട്ടോ 800 -ല്‍ കണ്ട് തുടങ്ങി. എഞ്ചിനില്‍ നിന്ന് ഉച്ചത്തിലുള്ള ശബ്ദം, ഡോര്‍ ലോക്ക് വേണ്ടവിധം പ്രവര്‍ത്തിക്കാതിരിക്കുക, പ്രവര്‍ത്തനരഹിതമായ ഹോണ്‍, പൊട്ടിയ വിന്‍ഡ്ഷീല്‍ഡ് തുടങ്ങിയ പ്രശ്‌നങ്ങളാണ് കാറിലുണ്ടായിരുന്നതെന്നാണ് സുദര്‍ശന്‍ പറയുന്നത്.

ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

ഇതില്‍ ഗുരുതര പ്രശ്‌നമുണ്ടായിരുന്നത് കാറിലെ ഹോണിനായിരുന്നു. ഉടന്‍ തന്നെ സുദര്‍ശന്‍ ഡീലര്‍ഷിപ്പില്‍ ചെന്ന് പരാതിയറിയിക്കുകയും ശേഷം അംഗീകൃത സര്‍വീസ് സെന്ററില്‍ ചെന്ന് ഇവ പരിഹരിക്കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ പറയുകയും ചെയ്തു.

ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കേടായ ഹോണ്‍ മാറ്റി പുതിയത് ഘടിപ്പിക്കുന്നതിന് പകരം സര്‍വീസ് സെന്റര്‍ ജീവനക്കാര്‍ കാറിലുണ്ടായിരുന്ന ഹോണ്‍ തന്നെ റിപ്പയര്‍ ചെയ്യുകയായിരുന്നു. പിറ്റേ ദിവസം സുദര്‍ശന്‍ ജോലിയ്ക്കുന്ന പോവുന്ന വേളയില്‍ വീണ്ടും എഞ്ചിനില്‍ നിന്ന് ശബ്ദങ്ങള്‍ വരികയും ഹോണ്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്തു.

ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

മാത്രമല്ല, ഹോണ്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ തന്നെ തനിക്കൊരു അപകടമുണ്ടായെന്നും കൂടാതെ കാര്‍ പതുക്കെ ഓടിക്കേണ്ട അവസ്ഥയുണ്ടായെന്നും ഇദ്ദേഹം പറയുന്നു.

ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

ഇത്തരത്തില്‍ വളരെ വേഗം കുറച്ച് വാഹനമോടിക്കേണ്ടി വന്നതിനാല്‍ ധാരാളം ഇന്ധനം ചിലവാകുകയും ജോലിയ്ക്ക് കൃത്യ സമയത്തെത്താന്‍ പറ്റാതെ വരികയും ചെയ്തുവെന്നും സുദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

തന്റെ പരാതികളെല്ലാം തന്നെ വരുണ്‍ മോട്ടോര്‍സിന് പരിഹരിക്കാനാവാഞ്ഞതോടെ സുദര്‍ശന്‍ ജില്ലാ ഉപഭോക്തൃ-തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചു.

Most Read: ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ

ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

എന്നാല്‍ ഹോണ്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന പരാതി തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും മറിച്ച് ഹോണില്‍ കേടുപാടുകളുണ്ടെന്ന പരാതിയാണ് ലഭിച്ചതെന്നുമാണ് മാരുതി പ്രതിനിധികള്‍ കോടതിയില്‍ ബോധിപ്പിച്ചത്.

Most Read: ട്രൈബര്‍ എംപിവിയുമായി റെനോ, ജൂണ്‍ 19 -ന് ആഗോള വിപണിയില്‍

ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കൂടാതെ ഹോണ്‍ തകരാര്‍ മൂലം അപകടമുണ്ടായി എന്നത് തികച്ചും തെറ്റാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം തങ്ങളുടെ സേവനങ്ങള്‍ ഡീലര്‍ഷിപ്പ് വീഴ്ച വരുത്തിയതായി കോടതി കണ്ടെത്തി.

Most Read: മൂന്നു കോടിയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി പൃഥ്വിരാജ്‌

ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

ഹൈദരബാദ് പോലെ തിരക്കുപിടിച്ചൊരു നഗരത്തില്‍ തകരാര്‍ സംഭവിച്ച ഹോണുള്ള കാറുമായി യാത്ര ചെയ്യുമ്പോള്‍ തീര്‍ച്ചയായും അപകടമുണ്ടാവുക തന്നെ ചെയ്യുമെന്നാണ് കോടതി വിശദീകരിച്ചത്.

ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

മാത്രമല്ല, തങ്ങളുടെ സേവനങ്ങളില്‍ വീഴ്ച വരുത്തിയ മാരുതി സുസുക്കിയും വരുണ്‍ മോട്ടോര്‍സും ഒരു ലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കാനും തകരാര്‍ സംഭവിച്ച ഹോണിന് പകരം പുതിയത് മാറ്റി സ്ഥാപിക്കാനും കോടതി വിധിച്ചു. ഈ പ്രശ്‌നങ്ങളെല്ലാം സംഭവിച്ചത് കമ്പനി നല്‍കിയ വാറന്റി കാലാവധിയ്ക്കുള്ളിലാണെന്നതും സുദര്‍ശന്‍ റെഡ്ഡിയ്ക്ക് ആശ്വാസമായി.

*ചിത്രങ്ങള്‍ പ്രതീകാത്മകം

Source: The Times Of India

Most Read Articles

Malayalam
English summary
Maruti Dealership Fines Rs.1 Lakh by Court For Faulty Horn. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X