അമോട്രിസ് ബോഡി കിറ്റിൽ അഗ്രസ്സീവായി മാറി മാരുതി എർട്ടിഗ

ഇന്ത്യൻ വിപണിയിലെ ജനപ്രിയ എംപിവികളിലൊന്നാണ് മാരുതി എർട്ടിഗ. സെഗ്‌മെന്റിലെ റെനോ ട്രൈബർ, മഹീന്ദ്ര മറാസോ തുടങ്ങിയ കാറുകളുമായി ഇത് മത്സരിക്കുന്നു.

കുറച്ചുകാലമായി രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്ന വാഹനത്തിന്റെ രണ്ടാം തലമുറയാണ് നിലവിൽ വിപണിയിലുള്ളത്. പഴയ പതിപ്പ് പോലെ തന്നെ ജനപ്രിയമാണ് പുതുതലമുറയും. ഇന്ത്യയ്ക്കകത്തും പുറത്തും എർട്ടിഗ എം‌പി‌വികളിൽ നിരവധി മാറ്റങ്ങൾ നാം കണ്ടിട്ടുണ്ട്.

MOST READ: മറനീക്കി നിസാൻ മാഗ്നൈറ്റ്, കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് അടുത്ത വർഷം എത്തും

അമോട്രിസ് ബോഡി കിറ്റിൽ അഗ്രസ്സീവായി മാറി മാരുതി എർട്ടിഗ

അമോട്രിസ് ബോഡി കിറ്റ് ഉപയോഗിച്ച് പരിഷ്കരിച്ച നിലവിലെ തലമുറ എർട്ടിഗയാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. ഈ കിറ്റ് പരിഷ്കരണം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എർട്ടിഗ എംപിവിയാണിത്.

അമോട്രിസ് ബോഡി കിറ്റിൽ അഗ്രസ്സീവായി മാറി മാരുതി എർട്ടിഗ

വിഗ് ഓട്ടോ അക്സസറീസ് തങ്ങളുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് വാഹനം വ്യക്തമാക്കുന്നത്. കാറിൽ ചെയ്ത എല്ലാ പരിഷ്‌ക്കരണങ്ങളും വീഡിയോ കാണിക്കുന്നു ഒപ്പം ഇൻസ്റ്റാളേഷൻ ഭാഗവും കാണിക്കുന്നു.

MOST READ: ഫസ്റ്റ്-റെസ്പോണ്ടർ മോട്ടോർസൈക്കിളുകളുടെ ആദ്യ യൂണിറ്റ് രാജസ്ഥാന് കൈമാറി ഹീറോ

അമോട്രിസ് ബോഡി കിറ്റിൽ അഗ്രസ്സീവായി മാറി മാരുതി എർട്ടിഗ

മുൻവശത്ത് നിന്ന് ആരംഭിക്കുന്ന അമോട്രിസ് കിറ്റ് എർട്ടിഗയ്ക്ക് ഒരു സ്പോർടി ലുക്ക് നൽകുന്നു. മുൻവശം മുമ്പത്തേതിനേക്കാൾ കൂടുതൽ അഗ്രസ്സീവായി മാറുന്നു. ബോഡി കിറ്റ് ബമ്പറിൽ ഘടിപ്പിച്ചിരിക്കുന്നു.

അമോട്രിസ് ബോഡി കിറ്റിൽ അഗ്രസ്സീവായി മാറി മാരുതി എർട്ടിഗ

അതിൽ എൽഇഡി ഡേ ടൈം രണ്ണിംഗ് ലൈറ്റുകളും സംയോജിപ്പിച്ചിരിക്കുന്നു. അഗ്രസ്സീവ് രൂപം വർധിപ്പിക്കുന്ന ഇരട്ട ടോൺ പതിപ്പാണ് കാറിൽ ഉപയോഗിക്കുന്ന കിറ്റ്. അതിനുപുറമെ മുൻവശത്തുള്ള മറ്റ് ഘടകങ്ങളെല്ലാം മുമ്പത്തെപ്പോലെ തന്നെ തുടരുന്നു.

MOST READ: 310 കിലോമീറ്റർ മൈലേജ്, അരങ്ങേറ്റം കുറിച്ച് നിസാന്റെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ ആര്യ

അമോട്രിസ് ബോഡി കിറ്റിൽ അഗ്രസ്സീവായി മാറി മാരുതി എർട്ടിഗ

സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ വാഹനത്തിന് സൈഡ് സ്കോർട്ടുകൾ ലഭിക്കുകയും ബോഡി കളർഡ് ORVM കവറുകൾ കാർബൺ ഫൈബർ ഫിനിഷ് യൂണിറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു.

അമോട്രിസ് ബോഡി കിറ്റിൽ അഗ്രസ്സീവായി മാറി മാരുതി എർട്ടിഗ

എർട്ടിഗയുടെ ഏറ്റവും ഉയർന്ന പതിപ്പായിരുന്നു ഇത്, കൂടാതെ കമ്പനി ഘടിപ്പിച്ച ഗൺ മെറ്റൽ ഗ്രേ അലോയി വീലുകളും വാഹനത്തിന് ലഭിക്കുന്നു. സിൽവർ ഫോക്സ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും റിഫ്ലക്റ്റർ ലൈറ്റുകളും ഉൾക്കൊള്ളുന്ന അമോട്രിസ് കിറ്റും കാറിന്റെ പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്നു.

MOST READ: ഹാർലി ഡേവിഡ്‌സൺ സ്പോർട്സ്റ്ററായി രൂപം മാറി റോയൽ എൻഫീൽഡ്

അമോട്രിസ് ബോഡി കിറ്റിൽ അഗ്രസ്സീവായി മാറി മാരുതി എർട്ടിഗ

കാറിനുള്ളിൽ ഡോർ പാഡുകൾ, ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ, മറ്റ് സ്ഥലങ്ങൾ എന്നിവയിൽ കാർബൺ ഫൈബർ ഘടകങ്ങൾ ലഭിക്കുന്നു. ഈ കാറിലെ സീറ്റ് കവറുകളും മാറ്റിയിട്ടുണ്ട്.

അമോട്രിസ് ബോഡി കിറ്റിൽ അഗ്രസ്സീവായി മാറി മാരുതി എർട്ടിഗ

ചില ഇടങ്ങളിൽ പേർഷ്യൻ ബ്ലൂ ഇൻസേർട്ടുകളുള്ള വെളുത്ത നിറമുള്ള ഇന്റീരിയറുകൾ ഇപ്പോൾ ലഭിക്കുന്നത്. ഡോർ പാഡുകളിലും സമാനമായ ബ്ലൂ ഉൾപ്പെടുത്തലുകൾ കാണാം.

അമോട്രിസ് ബോഡി കിറ്റിൽ അഗ്രസ്സീവായി മാറി മാരുതി എർട്ടിഗ

NVH ലെവലുകൾ മെച്ചപ്പെടുത്തുന്ന മൂന്ന് ലെയർ ഡാമ്പിംഗും കാറിൽ വരുത്തിയ മറ്റൊരു പ്രധാന അപ്‌ഡേറ്റാണ്. എർട്ടിഗയ്‌ക്കൊപ്പം വരുന്ന സ്റ്റോക്ക് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീന് പകരം ആപ്പിൾ കാർപ്ലേയെ പിന്തുണയ്‌ക്കുന്ന ഒരു ഓഫ് മാർക്കറ്റ് യൂണിറ്റും നൽകിയിരിക്കുന്നു. ഈ പരിഷ്‌ക്കരണത്തിന്റെ കൃത്യമായ വില വീഡിയോയിൽ വ്യക്തമാക്കുന്നില്ല.

Most Read Articles

Malayalam
English summary
Maruti Ertiga With Amotriz Body Kit Looks More Agressive. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X