ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

മാരുതി സുസുക്കി അടുത്തിടെ പുതിയ ബ്രെസ സബ്-4 മീറ്റർ എസ്‌യുവി 7.99 ലക്ഷം മുതൽ 13.96 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയ്ക്ക് വിപണിയിൽ അവതരിപ്പിച്ചു.

ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

2022 ഓഗസ്റ്റ് 18 -ന് കമ്പനി പുതിയ ആൾട്ടോയും പുറത്തിറക്കും. അതോടൊപ്പം 2022 സെപ്റ്റംബറിൽ രാജ്യത്ത് അവതരിപ്പിക്കാനിരിക്കുന്ന ഏറ്റവും പുതിയ ഗ്രാൻഡ് വിറ്റാര എസ്‌യുവി MSIL അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

പുതിയ മാരുതി ഗ്രാൻഡ് വിറ്റാരയും വിലകളും ഇന്റർനെറ്റിൽ ഇതിനോടകം ചോർന്നു. 9.5 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന്റെ വില. വിറ്റാര എസ്‌യുവിയുടെ ലോവർ, മിഡ് ലെവൽ വേരിയന്റുകൾ ഉയർന്ന സ്‌പെക്ക് മാരുതി ബ്രെസയുടെ വിൽപ്പനയെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

പുതിയ മോഡലിന്റെ ബുക്കിംഗും നിർമ്മാതാക്കൾ ഇതിനോടകം ആരംഭിച്ചു, അതേസമയം പുതിയ ബ്രെസയുടെ ഡെലിവറിയും തുടങ്ങിയിട്ടുണ്ട്. ഈ ലേഖനത്തിൽ, പുതിയ ബ്രെസയും പുതിയ മാരുതി ഗ്രാൻഡ് വിറ്റാരയും തമ്മിലുള്ള പ്രധാന സമാനതകളും വ്യത്യാസങ്ങളുമാണ് ഞങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത്.

ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഗ്രാൻഡ് വിറ്റാര VS ബ്രെസ - ​​സവിശേഷതകൾ

രണ്ട് എസ്‌യുവികളും രൂപകൽപ്പന ചെയ്‌തും വികസിപ്പിച്ചിരിക്കുന്നതും സുസുക്കിയുടെ ഗ്ലോബൽ-C പ്ലാറ്റ്‌ഫോമിലാണ്, ഇത് ആഗോള വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന പുതിയ തലമുറ എസ്-ക്രോസിന് അടിവരയിടുന്നു.

ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

സുസുക്കിയുടെ സ്മാർട്ട് ഹൈബ്രിഡ് അല്ലെങ്കിൽ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള അതേ 1.5 ലിറ്റർ K15C പെട്രോൾ എഞ്ചിനാണ് പുതിയ എസ്‌യുവികൾക്ക് കരുത്തേകുന്നത്. ഈ എഞ്ചിന് 103 PS പവറും 138 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും.

ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ, പാഡിൽ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. ഗ്രാൻഡ് വിറ്റാരയുടെ മാനുവൽ പതിപ്പിൽ AWD സംവിധാനവും ലഭിക്കും, അത് ഓട്ടോ, സാൻഡ്, സ്നോ, ലോക്ക് എന്നീ നാല് ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.

ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

സെൽഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനിനൊപ്പവും ഗ്രാൻഡ് വിറ്റാര വാഗ്ദാനം ചെയ്യും. സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിൽ ടൊയോട്ട സോഴ്സ്ഡ് ത്രീ സിലിണ്ടർ 1.5 ലിറ്റർ TNGA അറ്റ്കിൻസൺ സൈക്കിൾ എഞ്ചിൻ 177.6V ലിഥിയം-അയൺ ബാറ്ററിയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

പവർട്രെയിൻ 92.45 PS പവർ ഉത്പാദിപ്പിക്കുന്നു, പരമാവധി ഉപയോഗിക്കാവുന്ന പവറും torque ഉം യഥാക്രമം 115.5 PS ഉം 122 Nm ഉം ആണ്. ഇത് ഗ്ലോബൽ യാരിസ് ക്രോസ് ഹൈബ്രിഡിലും വാഗ്ദാനം ചെയ്യുന്ന ടൊയോട്ടയുടെ e-CVT -യുമായി വരുന്നു. ഹൈബ്രിഡ് പതിപ്പ് 27.97 kmpl എന്ന ARAI സർട്ടിഫൈഡ് മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു.

ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

മൈലേജ്

കാര്യക്ഷമതയുടെ കാര്യത്തിൽ, പുതിയ ബ്രെസയെ അപേക്ഷിച്ച് ഗ്രാൻഡ് വിറ്റാര കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ബ്രെസ മാനുവൽ, ഓട്ടോമാറ്റിക് എന്നിവ യഥാക്രമം 20.1 kmpl, 19.8 kmpl എന്നിവ നൽകുമ്പോൾ, അതേ പവർട്രെയിനോടുകൂടിയ ഗ്രാൻഡ് വിറ്റാര മാനുവൽ ഗിയർബോക്‌സിനൊപ്പം 21.11 kmpl വാഗ്ദാനം ചെയ്യുന്നു.

ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഓട്ടോമാറ്റിക് FWD, മാനുവൽ AWD എന്നിവ യഥാക്രമം 20.58 kmpl ഉം 19.38 kmpl ഉം വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഹൈബ്രിഡ് പതിപ്പ് 27.97 kmpl എന്ന ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു.

ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഗ്രാൻഡ് വിറ്റാര VS ബ്രെസ - ​​അളവുകൾ

ബ്രെസയെ അപേക്ഷിച്ച് മാരുതി ഗ്രാൻഡ് വിറ്റാര കൂടുതൽ വിശാലമാണ്. അനുപാതമനുസരിച്ച്, പുതിയ എസ്‌യുവിക്ക് 4,345 mm നീളവും 1,795 mm വീതിയും 1,645 mm ഉയരവും 2,600 mm വീൽബേസും ഉണ്ട്.

ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഇതിന് ബ്രെസയേക്കാൾ ഏകദേശം 350 mm നീളവും 5 mm വീതിയുമുണ്ട്; എന്നിരുന്നാലും, ഉയരം 40 mm കുറവാണ്. എന്നാൽ, ബ്രെസയെ അപേക്ഷിച്ച് വീൽബേസ് 100 mm കൂടുതലാണ്. മാരുതി ബ്രെസയ്ക്ക് 3,995 mm നീളവും 1,790 mm വീതിയും 1,685 mm ഉയരവുമുണ്ട്, കൂടാതെ 2,500 mm വീൽബേസുമാണുള്ളത്.

ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഫീച്ചറുകൾ താരതമ്യം ചെയ്യാം

പുതിയ ബ്രെസ ZXi+ വേരിയന്റിന് 12.30 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഈ വിലനിലവാരത്തിൽ, ഗ്രാൻഡ് വിറ്റാരയുടെ ഡെൽറ്റയുടെ വിൽപ്പനയെ ഈ വേരിയന്റ് ബാധിച്ചേക്കാം.

ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

സുസുക്കി കണക്ട്, ഇലക്ട്രിക് സൺറൂഫ്, HUD, 360 ഡിഗ്രി വ്യൂ ക്യാമറ, 6 എയർബാഗുകൾ, ആർക്കാമി സൗണ്ട് സിസ്റ്റം, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, വയർലെസ് ചാർജിംഗ് എന്നിവയുള്ള 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ബ്രെസ ZXi+ മാനുവൽ പതിപ്പിൽ സജ്ജീകരിച്ചിരിക്കുന്നു.

ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

മറുവശത്ത്, ഗ്രാൻഡ് വിറ്റാരയുടെ ഡെൽറ്റ വേരിയന്റിന് 7.0 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ഇൻഫോടെയിൻമെന്റ് സിസ്റ്റം, അലക്സ & ഗൂഗിൾ അസിസ്റ്റ്, സുസുക്കി കണക്റ്റഡ് കാർ സവിശേഷതകൾ, ക്രൂയിസ് കൺട്രോൾ, റിയർ ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി പോർട്ടുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവയുണ്ട്.

ചേട്ടൻ ബാവ-അനിയൻ ബാവ! Grand Vitara - Brezza മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ബ്രെസ ZXi+ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയികളിൽ സഞ്ചരിക്കുമ്പോൾ, ഗ്രാൻഡ് വിറ്റാര ഡെൽറ്റയ്ക്ക് വീൽ കവറോടുകൂടിയ 17 ഇഞ്ച് സ്റ്റീൽ വീലുകളാണ് വരുന്നത്.

Most Read Articles

Malayalam
English summary
Maruti grand vitara and brezza models design dimension and specs compared
Story first published: Friday, August 5, 2022, 15:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X