Just In
- 25 min ago
എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി
- 49 min ago
2021 നോട്ട് e-പവർ ഹാച്ച്ബാക്ക് വിപണിയിലെത്തിച്ച് നിസാൻ
- 1 hr ago
വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച
- 1 hr ago
വിപണയിൽ തിളങ്ങി ടാറ്റ നെക്സോൺ; ഫെബ്രുവരിൽ നേടിയത് 103 ശതമാനം വളർച്ച
Don't Miss
- Lifestyle
സാന്‍ഡീസ് ക്രാഫ്റ്റ് വേള്‍ഡ്; ഇഷ്ടങ്ങള്‍ റെക്കോര്‍ഡ് ആക്കി സന്ധ്യ
- News
ഇന്ധന വിലയില്‍ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സമ്മേളനം നീട്ടിവെക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
- Movies
സന്ധ്യയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഫിറോസ്; വളഞ്ഞിട്ട് പൊരിച്ച് മത്സരാര്‍ത്ഥികള്‍
- Finance
ഏഴാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല; ക്രൂഡ് വില 70 ഡോളര്‍ കടന്നു
- Sports
IPL 2021: 20ാം ഓവറില്‍ ഏറ്റവും ആക്രമകാരിയാര്? ഹര്‍ദികും പൊള്ളാര്ഡുമല്ല, അതൊരു സിഎസ്കെ താരം
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അടിമുടി മാറിയ രാക്ഷസ ഒമ്നി
മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യന്‍ നിരത്തുകളില്‍ നിറഞ്ഞ് നിന്നിരുന്ന വാഹനമായിരുന്നു മാരുതി ഒമ്നി സാധാരണക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ മാരുതി വാന്‍. വിപണിയില്‍ വലിയ കോളിളക്കം ഒന്നും സൃഷ്ടിക്കാത്ത ഒരു മോഡലായിരുന്നു ഒമ്നി. എന്നാല്‍ വലിയ ഉള്‍വശവും ക്യാബിനും വാഹനത്തിന് ജനപ്രീതി നേടിക്കൊടുത്തിരുന്നു.

35 വര്‍ഷത്തെ യാത്ര അവസാനിപ്പിച്ച് ഈ വര്‍ഷമാണ് മാരുതി ഒമ്നി വിപണിയില്‍ നിന്ന് വിടവാങ്ങിയത്. 1984 -ആണ് ഒമ്നി ആദ്യമായി ഇന്ത്യന്‍ വിപണിയിലെത്തിയത്. അന്നുമുതല്‍ കാലഘട്ടങ്ങള്‍ക്കനുസരിച്ച് വിവിധ മാറ്റങ്ങല് കമ്പനി വാഹനത്തിന് നല്കിയെങ്ങിലും ആദ്യ മോഡലിന്റെ ബോക്സ് ശൈലി തന്നെയാണ് കാലമിത്രയും നിര്‍മ്മാതാക്കള്‍ തുടര്‍ന്നത്.

രാജ്യത്ത് അടുത്ത കാലത്ത് നിലവില്‍ വന്ന സുരക്ഷാ നിയമങ്ങളും മലിനൂകരണ നിരോധന ചട്ടങ്ങളുമാണ് ഒമ്നി നിര്‍ത്തലാക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. 35 വര്‍ഷം കഴിഞ്ഞിരുന്നെങ്കിലും പ്രതിമാസം 6,000-7,000 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്നു ഒമ്നിക്ക്.

വളരെ സാധാരണമായി നിരത്തുകളില്‍ കാണപ്പെട്ടിരുന്ന ഒമ്നിക്ക് ജനങ്ങള്‍ക്കിടയില്‍ ഒരു വില്ലന്‍ പരിവേഷമായിരുന്നു. വശങ്ങളിലെ സ്ലൈഡിങ് ഡോറായിരുന്നു വാഹനത്തിന് ഇത്തരമൊരു ദുഷ്പേര് നേടിക്കൊടുത്തത്. സിനിമകളിലും യഥാര്‍ഥ ജീവിതത്തിലും കൊള്ളക്കാരും മറ്റും ആളുകളെ തട്ടിക്കൊണ്ട് പോകാനും, അപായപ്പെടുത്താനും, കള്ളക്കടത്ത് ആവശങ്ങള്ക്കും ഉപയോഗിച്ചിരുന്നതിനാല്‍ ഈ വില്ലന്‍ ചിത്രം ആളുകളുടെ മനസ്സില്‍ ആഴ്ന്നിറങ്ങി. ദീര്‍ഘദൂര റോഡ് യാത്രകള്‍ക്ക് ആരും ഈ വാഹനം അങ്ങനെ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ പൂര്‍ണ്ണമായി രൂപഭാവം മാറ്റിയ ഒരു മാസ്സ് റോഡ്ട്രിപ്പ് ഒമ്നിയാണ് ഇവിടെ കാഴ്ച്ചവെയ്ക്കുന്നത്.

ഒരു സാധാരണ മോഡിഫിക്കേഷന് മാത്രമല്ല ഇത്. വാഹനത്തെ അടിമുടി പൊളിച്ച് പണിതിരിക്കുകയാണ്. മാരുതി ജിപ്സിയില്‍ നിന്നുമാണ് പല പാര്ട്ടസുകളും കടമെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ജിപ്സിയും ഒമ്നിയും കൂട്ടിചേര്‍ത്ത് ജിമ്നി എന്നാണ് ഈ രാക്ഷസ വാഹനത്തിന് പേര് നല്‍കിയിരിക്കുന്നത്.

ഓടുകപോലും ചെയ്യാത്ത വളരെ പഴക്കം ചെന്ന തുരുമ്പടിച്ച ഒരു ഒമ്നിയില്‍ നിന്നായിരുന്നു ഇതിന്റെ തുടക്കം. പഴക്കം മൂലം വാഹനത്തിന്റെ ഭൂരിഭാഗവും അറ്റകുറ്റ പണികള്‍ ചെയ്യണമായിരുന്നു. തുരുമ്പടിച്ച ഭാഗങ്ങള്‍ പുതിയ മെറ്റല്‍ പാളികള്‍ ഉപയോഗിച്ച് പുനര്‍ നിര്‍മ്മിച്ചു. ഒമ്നിയുടെ ചാസി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഓടുന്ന അവസ്ഥയില്‍ അല്ലാതിരുന്ന ഒമ്നിയുടെ 34 bhp കരുത്തും 59 Nm torque നല്കുന്ന മൂന്ന് സിലണ്ടര്‍ 800 സിസി എഞ്ചിന് ജിപ്സിയുെട 1000 സിസി എഞ്ചിനുമായി മാറ്റി സ്ഥാപിച്ചു. കൂടുതല്‍ കരുത്ത് നല്‍കുന്നതിനായി എഞ്ചിന് പോര്‍ട്ട് ചെയ്തു. വാഹത്തില്‍ ഉപയോഗിച്ചിരിക്കുന്ന വലുപ്പമേറിയ ടയറുകള്‍ താങ്ങാന്‍ പറ്റാത്ത ഒമ്നിയുടെ ആക്സില്‍ മാറ്റി ജിപ്സിയുടെ ആക്സിലും കയറ്റി. കൂടുതല്‍ ഭാരം ചുമക്കാന്‍ ജിപ്സിയുടെ ആക്സിലിന് കഴിയും.

ജിപ്സി ഓള് വീല്‍ ഡ്രൈവും ഒമ്നി പിന് വീല്‍ ഡ്രൈവുമായ സാഹചര്യത്തില്‍ ഇരു വാഹനങ്ങളുടേയും ഗിയര്‍ അസംബ്ലി തമ്മിലുള്ള മാറ്റം പരിഹരിക്കാന്‍ ആക്സിലും അഴിച്ച് പണിയേണ്ടി വന്നു. മാക്സിസിന്റെ ഓഫ്റോഡ് സ്പെക്ക് ടയറുകള്‍ കറ്റുന്നതിനായി മുന്നിലും പിന്നിലും സ്പെയിസറുകള് ഉപയോഗിച്ചു. വലിയ ടയറുകള്‍ ഉള്‍ക്കൊള്ളാന്‍ വേണ്ടി വീല്‍ ആര്‍ച്ചുകളും വലുതാക്കി.

പിന് ഡോറുകളും, വിന്റോകളും മെറ്റല്‍ ഉപയോഗിച്ച് സീല്‍ ചെയ്തു. ഡ്രൈവര്‍ സൈഡ് പിന് ഡോറും സീല്‍ ചെയ്ത്, ഇടത് സൈഡിലെ പിന് വശത്ത് ഗള്‍വിങ് മാത്ൃകയിലുള്ള ഡോറും നല്കി. വലിയ ടയറുകളും ഉയര്‍ന്ന ബോഡിയും കാരണം വാഹനം അപകടത്തില്‍പെട്ടാലോ കീഴ്മേല്‍ മറിഞ്ഞാലോ യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് 1.5 ഇഞ്ച് മെറ്റല്‍ പൈപ്പുകള്‍ ഉപയോഗിച്ച് വാഹനത്തിന് ചുറ്റും റോള്‍ കേജ് തീര്‍ത്തു.

റോഡ്ട്രിപ്പില് കൂടുതല്‍ സാധനങ്ങ കൊണ്ടുപോകുന്നതിനായി വാഹനത്തിന്റെ പിന്നില്‍ ഒരു റാക്ക് കൂടെ ഘടിപ്പിച്ചിട്ടുണ്ട്. ഒരു മോട്ടോര്‍ സൈക്കില്‍ വരെ അനായാസം ഇതിന്റെ പിന്നില്‍ കയറ്റി കൊണ്ടുപോകാന്‍ കഴിയും. കാമ്പിങ്ങിനും മറ്റ് അഡ്വഞ്ചറുകള്ക്കും ഇത് വളരെ ഉപകാരപ്രദമാണ്.
മുന്നില്‍ വലിയ ക്രാഷ് ഗാര്‍ഡും, ഇരുട്ടിനെ പകലാക്കുന്ന ആറ് ഫോഗ് ലാമ്പുകള്‍, പിന്നില്‍ വലിയോരു എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിവ നല്കിയിരിക്കുന്നു. ലോകത്തിലെ തന്നെ ആദ്യ ലിഫ്റ്റഡ് ഒമ്നിയാണിത് എന്നാണ് വാഹനത്തിന്റെ പരിണാമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അവകാശപ്പെടുന്നത്.