Just In
- 23 min ago
കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി
- 1 hr ago
400 കിലോമീറ്റര്‍ റേഞ്ച് ഉറപ്പ്; Jeeto Plus സിഎന്‍ജി ചാര്‍സൗ വിപണിയില്‍ അവതരിപ്പിച്ച് Mahindra
- 3 hrs ago
RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം
- 4 hrs ago
യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം
Don't Miss
- Movies
രേഖമായിട്ടുള്ള ഐശ്വര്യ റായിയുടെ അടുപ്പം ഇഷ്ടപ്പെടാതെ അമ്മായിയമ്മ; ഭര്‍ത്താവിന്റെ മുൻകാമുകിയില്‍ അസ്വസ്ഥയായി ജയ
- News
വീണത് ഉദ്ധവ്, കൊണ്ടത് നിതീഷിന്, ബിജെപിയെ പേടിച്ച് ജെഡിയു, മുന്നണി മാറ്റത്തിന് പ്രേരണ ഇക്കാര്യം!!
- Sports
ദേശീയ ടീമില്‍ അവസരം ലഭിച്ചു, പക്ഷെ ക്ലിക്കായില്ല!, പടിക്ക് പുറത്തായ ഇന്ത്യയുടെ അഞ്ച് പേര്
- Lifestyle
ദോഷഫലങ്ങളെ ഇല്ലാതാക്കും നീചഭംഗരാജയോഗം: പേരും പ്രശസ്തിയും പണവും ഫലം
- Finance
ആവേശക്കുതിപ്പ് തുടരുന്നു; സെന്‍സെക്സില്‍ 465 പോയിന്റ് നേട്ടം; നിഫ്റ്റി 17,500-നും മുകളില്‍
- Technology
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- Travel
കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍
ചൂടിനെ പ്രതിരോധിക്കാന്‍ ഓമ്നിയില്‍ ചാണകം മെഴുകി ഉടമ; ചിത്രങ്ങള്‍ ഇതാ
കനത്ത ചൂടിനെ പ്രതീരേധിക്കാന് കാറില്‍ ചാണകം മൊഴുകിയ സംഭവങ്ങള്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ, പുനെയില്‍ നിന്ന് ഇത്തരത്തിലൊരു സംഭവും വീണ്ടും വാര്‍ത്തയായിരിക്കുകയാണ്.

ആദ്യമായാണ് ഒരു മാരുതി ഓമ്ന പൂര്‍ണമായി ചാണകം മൊഴുകിയ നിലയില്‍ കാണപ്പെടുന്നത്. രാജ്യത്ത് പലയിടത്തും വലിയ ചൂട് അനുഭവപ്പെടുന്നത് വാര്‍ത്തയായിരുന്നു, താപനിലയില്‍ പലയിടത്തും വലിയ മറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പുനെയിലെ വീടുകളില്‍ സീലിംഗ് ഫാനുകള്‍ പോലും ഇല്ലായിരുന്നുവെന്ന് പഴയകാലക്കാര്‍ പറയുന്നു.

അത്തരം സംന്ദര്‍ഭങ്ങളില്‍ ഇത്തരം ചില പൊടികൈകള്‍ ഉപയോഗിച്ചാണ് ചൂടിനെ അവിടെയുള്ളവര്‍ പ്രതിരോധിച്ചിരുന്നതും. ഈ പുതിയ ചിത്രത്തിലൂടെ പുനെയില്‍ വീണ്ടും ചൂട് കൂടിയിരിക്കുന്നുവെന്ന വസ്തുതയാണ് വെളിപ്പെടുത്തുന്നത്.
MOST READ: ഭർത്താവിന് Jeep Meridian എസ്യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

താപ ഇന്‍സുലേഷന്റെ തത്വത്തിലാണ് ചാണകം പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗതമായി, ഇത് വീടുകളുടെ ചുവരുകളിലും നിലകളിലും പ്രയോഗിക്കുന്നു. ഈ വീടുകളുടെ ഭിത്തികള്‍ ചെളി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, മേല്‍ക്കൂര ഒന്നുകില്‍ ഓല മേഞ്ഞതോ അല്ലെങ്കില്‍ കളിമണ്‍ ടൈലുകളോ ആയിരുന്നു. ചുവരുകളില്‍ ചാണകത്തിന്റെ ഒരു പാളി ചേര്‍ക്കുന്നത് ചൂട് കൈമാറ്റം കുറയ്ക്കാന്‍ സഹായിച്ചു. കട്ടിയുള്ള ചെളി ചുവരുകള്‍ താപ ഇന്‍സുലേഷനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ചാണകത്തിന്റെ ഒരു പാളി തറയില്‍ ചേര്‍ക്കുന്നത് സുഗമമായ ഫിനിഷിംഗ് നേടാനും പൊടി നീക്കം ചെയ്യാനും സഹായിച്ചു. പരുക്കന്‍ ചെളി പ്രതലം വൃത്തിയാക്കുന്നതിനെ അപേക്ഷിച്ച് ഉപരിതലം വൃത്തിയാക്കുന്നതും എളുപ്പമാക്കും. വേനല്‍ക്കാലത്ത് ചാണകം പൊതിഞ്ഞ തറയില്‍ ചെറുതായി വെള്ളം തളിച്ചാല്‍ തണുപ്പ് നിലനിര്‍ത്താനും സാധിക്കും.

എന്നിരുന്നാലും, ചാണകം ഒരു കാറില്‍ ഉപയോഗിക്കുമ്പോള്‍ അത്തരം ഗുണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ചിത്രങ്ങളില്‍ വ്യക്തമാകുന്നത് പോലെ, ഓമ്നി വാനിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും ചാണകത്തില്‍ പൊതിഞ്ഞ നിലയിലാണ്. ഇത് ആവശ്യമുള്ള കൂളിംഗ് ഇഫക്റ്റിന് പകരം എഞ്ചിന് ചൂട് ഉള്ളില്‍ കുടുക്കും.

ചാണകം നേരിട്ട് സൂര്യപ്രകാശത്തില്‍ നിന്നുള്ള ചൂട് കുറയ്ക്കുമെന്നതിനാല്‍ ബാഹ്യ ബോഡി പാനലുകള്‍ക്ക് കുറഞ്ഞ താപനില ഉണ്ടായിരിക്കും. ചാണകം മെഴുകിയ കാര്‍ വെയിലത്ത് ചൂടാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നിരുന്നാലും, എഞ്ചിന് ചൂട് ചാണകം പൊതിയുന്നതിലൂടെ നല്കുന്ന എല്ലാ തണുപ്പിനെയും അസാധുവാക്കുമോ എന്ന് കണക്കാക്കിയിട്ടില്ല.

ശാസ്ത്രീയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഫലങ്ങള്‍ ശരിയായി കണക്കാക്കുന്നത് വരെ, ചാണകത്തിന് ഒരു കാറിനെ തണുപ്പിക്കാന്‍ കഴിയുമോ എന്ന് പറയാന്‍ പ്രയാസമാണ്. അങ്ങനെയാണെങ്കിലും, ചാണകം മൊഴുകിയ കാറിനുള്ളില്‍ കൃത്യമായി എത്ര ഡിഗ്രി തണുപ്പ് ലഭിക്കും എന്നത് സംബന്ധിച്ചും വ്യക്തതയില്ലെന്നാണ് പറയുന്നത്.
MOST READ: അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO

ഇതിനുമുമ്പും, ഇത്തരം പരീക്ഷണങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം, ഒരു ടാറ്റ നെക്സോണ്‍ ഇവിയുടെ റൂഫില്‍ ഒരു വലിയ കാറ്റാടിയന്തം നല്‍കിയിരിക്കുന്നത് വാര്‍ത്തകളില്‍ കണ്ടിരുന്നു.

കാര്‍ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് വൈദ്യുതി ഉല്പ്പാദിപ്പിക്കാമെന്നായിരുന്നു ആശയം. ഇവിടെയും, ഉപയോക്താവിന് ശാസ്ത്രത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണയില്ല, അത് എയറോഡൈനാമിക് ഡ്രാഗ് ആണ്. കാറ്റാടിയന്ത്രം ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശക്തി ഈ കാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടിവരും. അത്തരം ആശയങ്ങളും പരീക്ഷണങ്ങളും രസകരമായി തോന്നുമെങ്കിലും, അവയ്ക്ക് മൂര്‍ത്തമായ നേട്ടങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല.
Source: Rushlane