സ്പോർടി പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി മാരുതി 800

വിപണിയിലെ സാഹചര്യങ്ങളെ പൂർണ്ണമായും മാറ്റിമറിച്ച ആദ്യത്തെ ഫ്രണ്ട്-വീൽ ഡ്രൈവ് കാറാണ് മാരുതി സുസുക്കി 800. മാരുതി സുസുക്കി 800 വിപണിയിൽ നിന്ന് പിൻ‌വലിക്കുന്നതിനുമുമ്പ് പതിറ്റാണ്ടുകളായി ഉൽ‌പാദനത്തിലുണ്ടായിരുന്നു.

സ്പോർടി പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി മാരുതി 800

1983 -ലാണ് ഈ കാർ ഉൽ‌പാദനം ആരംഭിക്കുന്നത്, തുടർന്ന് 2014 വരെ വാഹനം വിപണിയിൽ ലഭ്യമായിരുന്നു. വളരെ നന്നായി പരിപാലിക്കപ്പെടുന്ന കുറച്ച് സ്റ്റോക്ക് മാരുതി സുസുക്കി 800 ഹാച്ച്ബാക്കുകൾ രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഇന്നുമുണ്ട്.

സ്പോർടി പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി മാരുതി 800

അതേസമയം കുറച്ച് അഗ്രസ്സീവായി പരിഷ്‌ക്കരിച്ചതും സ്പോർടി ആയി കാണപ്പെടുന്നതുമായി നിരവധി മാരുതി 800 ഹാച്ച്ബാക്കുകളുമുണ്ട്. അത്തരത്തിൽ ആധുനിക സവിശേഷതകൾ ഉൾപ്പെടുത്തി പരിഷ്‌ക്കരിച്ച ഒരു മാരുതി സുസുക്കി 800 ആണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

MOST READ: കുഞ്ഞൻ ജിംനി ഇന്ത്യയിലേക്കില്ല, അഞ്ച് ഡോർ പതിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

സ്പോർടി പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി മാരുതി 800

ഡാജിഷ് പി എന്ന വ്യക്തിയാണ് വാഹനത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണിച്ചിരിക്കുന്ന മാരുതി സുസുക്കി 800 വിപുലമായി പരിഷ്‌ക്കരിച്ച മോഡലാണ്.

സ്പോർടി പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി മാരുതി 800

മാത്രമല്ല പരിഷ്കരണത്തിന്റെ ഭായമായി വാഹനം പുതിയ ഭാഗങ്ങൾ നേടുകയും ചെയ്യുന്നു. വാഹനത്തിന്റെ മുൻവശത്ത് ഒന്നിലധികം ഹൊറിസോണ്ടൽ സ്ലാറ്റുകളുള്ള ഒരു പുതിയ ഗ്രില്ല് ലഭിക്കുന്നു.

MOST READ: ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം കരുത്തുറ്റ എഞ്ചിനും; വ്യത്യസ്‍‌തം ഈ ഫോർച്യൂണർ എസ്‌യുവി

സ്പോർടി പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി മാരുതി 800

വളരെ ആധുനികമായ പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് വാഹനത്തിന്റെ ഗ്രില്ലിന് ഇരുവശത്തും നൽകിയിരിക്കുന്നത്. കാറിന് സവിശേഷമായ ഐഡന്റിറ്റി നൽകുന്ന വൃത്താകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പ് ക്ലസ്റ്ററിലുണ്ട്.

സ്പോർടി പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി മാരുതി 800

800 -ന്റെ ബമ്പറും ഇഷ്‌ടാനുസൃതമായി നിർമ്മിച്ചതാണ്, കൂടാതെ ഒരു മെഷ് ഗ്രില്ലും ലഭിക്കുന്നു. പെട്ടെന്നുള്ള റിലീസ് ചെയ്യാനായി ബോണറ്റ് ലിഡിൽ പിന്നുകൾ ഘടിപ്പിച്ചിട്ടുണ്ട്.

MOST READ: നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

സ്പോർടി പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി മാരുതി 800

പരിഷ്‌ക്കരിച്ച ഈ മാരുതി സുസുക്കി 800 -ന്റെ മുൻ‌ഭാഗം‌ വളരെ രസകരമായി തോന്നുന്നു. ഫ്ലെയർഡ് വീൽ‌ ആർച്ചുകളും നെഗറ്റീവ് കാം‌ബർ‌ ഉള്ള വലിയ ടയറുകളും വാഹനത്തിന്റെ അഴക് വർധിപ്പിക്കുന്നു. ഇത് കാറിന് ഒരു അഗ്രസ്സീവ് രൂപം നൽകുന്നു. ഉജ്ജ്വലമായ വീൽ ആർച്ചുകൾ 800-ന് വിശാലമായ ബോഡി രൂപം നൽകുകയും ചെയ്യുന്നു.

സ്പോർടി പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി മാരുതി 800

പിൻഭാഗത്ത്, ഈ 800 -ൽ വലിയ മാറ്റങ്ങളൊന്നുമില്ല. വാഹനത്തിന് സ്റ്റോക്ക് ടെയിൽ ലാമ്പുകൾ ലഭിക്കുന്നു. എന്നാൽ പിൻഭാഗത്തെ സ്പോർടിയാക്കി മാറ്റുന്നത് പിന്നിലെ സൈക്കിൾ റാക്ക് ആണ്.

MOST READ: ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; ZS ഇലക്ട്രിക്ക് പുതിയ വകഭേദം നല്‍കാന്‍ എംജി

സ്പോർടി പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി മാരുതി 800

കൂടാതെ, കാറിൽ കാർബൺ റേസിംഗിൽ നിന്ന് ഒരു ബാഡ്ജും ഉണ്ട്. ഇതിന് ഒരു ഇലക്ട്രിക് സൺറൂഫും ലഭിക്കുന്നു എന്നത് മറ്റൊരു വലിയ സവിശേഷതയാണ്. പിൻ ബമ്പറിന് ഒരു മെഷ് ഇന്റഗ്രേഷൻ ലഭിക്കുന്നു, ഒപ്പം ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും പുറത്തുവരുന്നു.

സ്പോർടി പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി മാരുതി 800

കാറിലെ ഏറ്റവും വലിയ മാറ്റങ്ങൾ ക്യാബിനുള്ളിലാണ്. ഡാഷ്‌ബോർഡ് സ്റ്റോക്കായതിനാൽ അധിക ഉപകരണങ്ങളൊന്നും ഇൻസ്റ്റാൾ ചെയ്തിട്ടില്ല. സീറ്റുകളും ഡോർ പാനലുകളും എല്ലാം ചുവപ്പ് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.

സ്പോർടി പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി മാരുതി 800

ഇത് വളരെ മികച്ചതും സ്പോർടിയുമായ ഫീൽ നൽകുന്നു. സീറ്റുകൾ റേസിംഗ് ബക്കറ്റ് തരങ്ങളാണ്, സ്പാർകോ ഗിയർഷിഫ്റ്റ് ലിവറും നൽകിയിരിക്കുന്നു. കാറിൽ ഒരു ബാസ് ട്യൂബും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

എഞ്ചിനിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. എന്നാൽ വാഹനത്തിന്റെ എക്‌സ്‌ഹോസ്റ്റിൽ മാറ്റം വരുത്തിയിട്ടുണ്ട്. പരിഷ്‌ക്കരണങ്ങളുടെ ആകെ ചെലവ് 1.25 ലക്ഷം രൂപയാണ്.

Most Read Articles

Malayalam
English summary
Maruti Suzuki 800 In A Sporty Avatar. Read in Malayalam.
Story first published: Friday, June 5, 2020, 12:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X