കാളയുടെ കലിക്ക് ഇരയായി ഒരു മാരുതി ആൾട്ടോ

കലിപൂണ്ട മൃഗങ്ങൾ കൺമുമ്പിൽ കാണുന്ന വാഹനങ്ങളിൽ അത് തീർക്കാറുണ്ട്. ഇവിടെയും അത്തരത്തിൽ ഒരു കാളയുടെ ആക്രമണത്തിന് ഇരയായത് മാരുതി സുസുക്കി ആൾട്ടോ K10 ആണ്.

കാളയുടെ കലിക്ക് ഇരയായി ഒരു മാരുതി ആൾട്ടോ

കർണാടകയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു കാള ഹാച്ച്ബാക്കിനെ ഇടിക്കുകയും, ഒരു ഭാരവും ഇല്ലാത്ത വസ്തു പോലെ വലിച്ചെറിയുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കർണാടകയിലെ ഏതോ പട്ടണത്തിൽ നടന്ന സംഭവത്തിനിടെ തിരക്കേറിയ സ്ഥലത്തേക്ക് കാള കാറിനെ എടുത്ത് എറിഞ്ഞു.

കാളയുടെ കലിക്ക് ഇരയായി ഒരു മാരുതി ആൾട്ടോ

പ്രകൃതിക്ക് ക്രോധം ഇല്ല എന്ന പഴഞ്ചൊല്ല് പഴയതായിരിക്കാം, പക്ഷേ ഇന്നും അതിന്റെ പ്രസ്ക്തി കുറഞ്ഞിട്ടില്ല. ചിലപ്പോൾ, പ്രകൃതി തന്റെ ക്രോധം കൊടുങ്കാറ്റ്, ഭൂകമ്പം അല്ലെങ്കിൽ ചുഴലിക്കാറ്റ് എന്നിവയുടെ രൂപത്തിൽ അഴിച്ചുവിടുന്നു.

കാളയുടെ കലിക്ക് ഇരയായി ഒരു മാരുതി ആൾട്ടോ

എന്നിരുന്നാലും മറ്റ് ചില സന്ദർഭങ്ങളിൽ ഇവ മൃഗങ്ങളിലൂടെയും പുറത്തു വരാം. മനുഷ്യന്റെ പല ദുഷ് പ്രവർത്തിക്കും മൃഗങ്ങൾ വഴി തിരിച്ചടി ലഭിക്കാറും മനുഷ്യർക്ക് പ്രിയപ്പെട്ടവ പലതും നശിപ്പിക്കുകയും ചെയ്യുന്നു.

കാളയുടെ കലിക്ക് ഇരയായി ഒരു മാരുതി ആൾട്ടോ

നമ്മുടെ കേരളത്തിൽ ഒരു ഓട്ടോ റിക്ഷയെയും നിരവധി ഇരുചക്ര വാഹനങ്ങളെയും ആക്രമിച്ച ആനയെ എല്ലാവരും ഓർക്കുന്നുണ്ടോ? ഇത്തരത്തിലുള്ള മറ്റൊരു സംഭവമാണ് ഇവിടെ അരങ്ങേറിയിരിക്കുന്നത്. ആനയ്ക്കു പകരം ഇത്തവണ ഒരു കാളയാണ് തിരക്കേറിയ ഒരു പട്ടണത്തിൽ നാശം സൃഷ്ടിച്ചത്.

കാളയുടെ കലിക്ക് ഇരയായി ഒരു മാരുതി ആൾട്ടോ

കുപ്രസിദ്ധമായ ബാഹുബലിയിലെ സിനിമാ കഥാപാത്രത്തെയും അദ്ദേഹത്തിന്റെ ശക്തിയെയും പരാമർശിച്ച് കന്നഡയിൽ എഴുതിയ എഡിറ്റ് ചെയ്യാത്ത അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

കാളയുടെ കലിക്ക് ഇരയായി ഒരു മാരുതി ആൾട്ടോ

1,700 ഷെയറുകളുള്ള വൈറൽ വീഡിയോ ആരംഭിക്കുന്നത് കാള പിന്നിൽ നിന്ന് കാറിനെ ആക്രമിക്കുന്നതോടെയാണ്. ആൾട്ടോ K10 -ന് പിന്നിൽ അനന്തര വിപണിയിൽ ലഭ്യമായ ഒരു ക്രാഷ്ഗാർഡ് ഘടിപ്പിച്ചിരുന്നു.

കാളയുടെ കലിക്ക് ഇരയായി ഒരു മാരുതി ആൾട്ടോ

കാളയുടെ കൊമ്പുകൾ ക്രാഷ് ഗാർഡിലേക്ക് കോർത്ത് ഭാരം കാരണം ക്രാഷ് ഗാർഡ് വളയുന്നതുവരെ കാറിന്റെ പിൻഭാഗം മുഴുവൻ കാള ഉയർത്തി. കാർ മുഴുവനായി കുത്തി മറിച്ചു. വാഹനം താഴെ വീണതിന്റെ ആഘാതത്തിൽ മുൻ ബമ്പർ ലോക്കിങ് പിന്നുകൾ പൊട്ടുകയും വലതുവശത്ത് വമ്പർ തൂങ്ങിക്കിടക്കുന്നതുമായി കാണാം.

കോപാകുലനായ കാള പിന്നീട് വലതുവശത്തെ പിൻവാതിൽ ചവിട്ടി കാറിനെ മറിച്ചിടാനുള്ള ശ്രമത്തിൽ ഹാച്ച്ബാക്ക് വശത്തേക്ക് ഉയർത്തി, എന്നാൽ അത് പരാജയപ്പെട്ടു. ഇതിനിടയിൽ, കാളയുടെ ശ്രദ്ധ തിരിക്കാനായി ആളുകൾ കല്ലും മറ്റ് ചെറിയ വസ്തുക്കളും എറിയുന്നുണ്ടായായിരുന്നു.

കാളയുടെ കലിക്ക് ഇരയായി ഒരു മാരുതി ആൾട്ടോ

ഒടുവിൽ, ധൈര്യ സംഭരിച്ച് ഒരാൾ മുന്നോട്ട് വന്ന് മൃഗത്തിന്മേൽ കുറച്ച് വെള്ളം തളിച്ചു, അതോടെ കാളയുടെ ശ്രദ്ധ തിരിഞ്ഞു. അതിനുശേഷം വീഡിയോ അവസാനിക്കുന്നു.

Most Read: റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള ഏറ്റവും മികച്ച പോംവഴി മോശം റോഡുകൾ എന്ന് ബിജെപി എംപി

കാളയുടെ കലിക്ക് ഇരയായി ഒരു മാരുതി ആൾട്ടോ

പിന്നീട് എന്താണ് അവിടെ സംഭവിച്ചത്, കാളയെ പിടിച്ചു കെട്ടിയോ, സംഭവം എങ്ങനെ അവസാനിച്ചുവെന്നതിനെക്കുറിച്ച് അറിവില്ല. സംഭവത്തിന്റെ കൃത്യമായ സ്ഥാനം പോലും അജ്ഞാതമാണ്.

Most Read: IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

കാളയുടെ കലിക്ക് ഇരയായി ഒരു മാരുതി ആൾട്ടോ

മൃഗത്തിന്റെ കോപത്തിന് സാക്ഷ്യം വഹിച്ച കാർ മുൻ തലമുറ മാരുതി സുസുക്കി ആൾട്ടോ K10 ആണ്. 998 സിസി, ഇൻലൈൻ -മൂന്ന് സിലിണ്ടർ എഞ്ചിനാണ് വാഹനത്തിൽ വരുന്നത്, 67 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. മുൻ വീൽ ഡ്രൈവാണ് വാഹനം.

Most Read: വർഷങ്ങളായി വെളിച്ചം കാണാതെ ലോക്സഭാ സ്പീക്കറിനായി വാങ്ങിയ ജാഗ്വാർ

കാളയുടെ കലിക്ക് ഇരയായി ഒരു മാരുതി ആൾട്ടോ

പെപ്പി എഞ്ചിനും ഭാരം കുറവും കാരണം വിഭാഗത്തിലെ ഏറ്റവും രസകരമായ ഡ്രൈവ് പ്രദാനം ചെയ്യുന്ന കാറുകളിലൊന്നായു ഇത് കണക്കാക്കപ്പെടുന്നു. 765 കിലോഗ്രാമാണ് കാറിന്റെ ഭാരം, ഇത് വാഹനത്തെ തീർത്തും ഭാരം കുറഞ്ഞതാക്കുന്നു, കാളയ്ക്കും ഈ ഭാരക്കുറവ് നന്നായി പ്രയോജനപ്പെട്ടു.

Most Read Articles

Malayalam
English summary
Angry Bull Attacks Maruti Suzuki Alto K10; Lifts The Car And Throws It With Ease. Read more Malayalam.
Story first published: Tuesday, November 5, 2019, 18:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X