ലോക്ക്ഡൗണ്‍; ഭക്ഷണം നല്‍കിയും റേഷന്‍ വീടുകളിലെത്തിച്ചും മാരുതിയുടെ കൈത്താങ്ങ്

രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ കൈതങ്ങുമായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി. വിവിധ നിര്‍മ്മാതാക്കള്‍ ഇതിനോടകം തന്നെ വിവിധ രീതിയില്‍ സഹായങ്ങളുമായി രംഗത്തുണ്ട്.

ലോക്ക്ഡൗണ്‍; ഭക്ഷണം നല്‍കിയും റേഷന്‍ വീടുകളിലെത്തിച്ചും മാരുതിയുടെ കൈതാങ്ങ്

നിലവില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്ന മാരുതിയുടെ നിര്‍മാണശാലയായ ഹരിയാനയിലെ മനേസര്‍ പ്ലാന്റില്‍ ആയിരക്കണക്കിന് ആളുകള്‍ക്കുള്ള ഭക്ഷണമാണ് ഒരുങ്ങുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിലവില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ലോക്ക്ഡൗണ്‍; ഭക്ഷണം നല്‍കിയും റേഷന്‍ വീടുകളിലെത്തിച്ചും മാരുതിയുടെ കൈതാങ്ങ്

ലോക്ക്ഡൗണില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഈ ഭക്ഷണം വിതരണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണ വിതരണത്തിനൊപ്പം തന്നെ ഗുരുഗ്രാമില്‍ റേഷന്‍ വിതരണവും മാരുതി ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്ക്ഡൗണ്‍; ഭക്ഷണം നല്‍കിയും റേഷന്‍ വീടുകളിലെത്തിച്ചും മാരുതിയുടെ കൈതാങ്ങ്

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി ആളുകളുടെ മുന്നോട്ടുള്ള ജീവിതമാണ് താളം തെറ്റിയിരിക്കുന്നത്. ഇത്തരക്കാര്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതിനൊരു താങ്ങാവുകയാണ് മാരുതി.

ലോക്ക്ഡൗണ്‍; ഭക്ഷണം നല്‍കിയും റേഷന്‍ വീടുകളിലെത്തിച്ചും മാരുതിയുടെ കൈതാങ്ങ്

അരി, എണ്ണ, പഞ്ചസാര, സോപ്പ് അടങ്ങിയ കിറ്റുകളാണ് കമ്പനി വിതരണം ചെയ്യുന്നത്. 500 കിറ്റുകള്‍ വീതമാണ് പ്രതിദിനം ഗുരുഗ്രാമില്‍ വിതരണം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന്റെ പിന്തുണയോടാണ് ഇത് ചെയ്യുന്നതെന്നും മാരുതി അറിയിച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍; ഭക്ഷണം നല്‍കിയും റേഷന്‍ വീടുകളിലെത്തിച്ചും മാരുതിയുടെ കൈതാങ്ങ്

നേരത്തെ മാസ്‌ക്, ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍, കൊറോണ വൈറസ് ബാധിതര്‍ക്കായി 10,000 വെന്റിലേറ്റര്‍ എന്നിവയുടെ സഹായവും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. മാരുതിക്ക് പുറമെ, നിരവധി വാഹനനിര്‍മാതാക്കള്‍ വെന്റിലേറ്റര്‍, മാസ്‌ക്, ഫെയ്സ്ഷീല്‍ഡ്, ടെസ്റ്റിങ്ങ് കിറ്റുകള്‍ എന്നിവയുടെ ഉള്‍പ്പടെ നിരവധി സഹായവുമായി രംഗത്തുണ്ട്.

ലോക്ക്ഡൗണ്‍; ഭക്ഷണം നല്‍കിയും റേഷന്‍ വീടുകളിലെത്തിച്ചും മാരുതിയുടെ കൈതാങ്ങ്

വൈറസിന്റെ വ്യാപനം തടയുന്നതിനും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമായി വെന്റിലേറ്ററുകള്‍ നിര്‍മിക്കാനും തയ്യാറെന്ന് കഴിഞ്ഞ ദിവസമാണ് മാരുതി വ്യക്തമാക്കിയിരുന്നു. വെന്റിലേറ്റര്‍ എന്നത് ഒരു ഓട്ടോമൊബൈലില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു ഉല്‍പ്പന്നമാണ്.

ലോക്ക്ഡൗണ്‍; ഭക്ഷണം നല്‍കിയും റേഷന്‍ വീടുകളിലെത്തിച്ചും മാരുതിയുടെ കൈതാങ്ങ്

വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെടാമോ എന്ന് ചോദിച്ച് സര്‍ക്കാര്‍ തങ്ങളെ സമീപിച്ചിരുന്നെന്നും കമ്പനി അറിയിച്ചു. ഇപ്പോള്‍ അതിന്റെ നിര്‍മ്മാണത്തിനുള്ള വഴികള്‍ നോക്കുകയാണ്, ഉല്‍പ്പന്നം കൃത്യമായി എന്താണ്, ഉല്‍പാദന ആവശ്യകതകള്‍ എന്തൊക്കെയാണ്, സാങ്കേതികവിദ്യ എന്താണെന്നും എല്ലാം വിശകലനം ചെയ്യുകയാണ്.

ലോക്ക്ഡൗണ്‍; ഭക്ഷണം നല്‍കിയും റേഷന്‍ വീടുകളിലെത്തിച്ചും മാരുതിയുടെ കൈതാങ്ങ്

വളരെ വേഗം തന്നെ തങ്ങള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നും ഭാര്‍ഗവ പറഞ്ഞു. സര്‍ക്കാരിനെ സഹായിക്കുന്നതിനായി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനുള്ള ടൈംലൈനിനെക്കുറിച്ച് സംസാരിക്കുന്നതിന്റെ ഇടയിലായിരുന്നു ഭാര്‍ഗവ ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ക്ഡൗണ്‍; ഭക്ഷണം നല്‍കിയും റേഷന്‍ വീടുകളിലെത്തിച്ചും മാരുതിയുടെ കൈതാങ്ങ്

കൊറോണയെ ചെറുക്കാന്‍ രാജ്യം അടച്ചിടുകയെന്നത് സര്‍ക്കാര്‍ തീരുമാനമാണ്. ഇതിന്റെ ഭാഗമായി മാരുതിയുടെ പ്ലാന്റുകളും ഡീലര്‍ഷിപ്പുകളും അടച്ചിരിക്കുകയാണ്. എന്നാല്‍, ഇക്കാരണത്താല്‍ ജീവനക്കാരുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യത്തില്‍ കുറവ് വരുത്തിലെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Most Read Articles

Malayalam
English summary
Coronavirus Lockdown: Maruti Suzuki Delivering 7,000 Meals Everyday. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X