എതിരാളികൾക്ക് ഒരു പോരാളി; ഗ്രാൻഡ് വിറ്റാരയും മറ്റ് കാറുകളുമായി ഒരു താരതമ്യം

ബേസ് വേരിൻ്റിൽ, മൈൽഡ്-ഹൈബ്രിഡ് വേരിയന്റിന് 10.45 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ് പുതിയ ഗ്രാൻഡ് വിറ്റാരയെ മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ വിഭാഗത്തിലെ മറ്റ് ഇടത്തരം വാഹനങ്ങൾക്ക് ശക്തമായ എതിരാളിയായി ഈ പുതിയ എസ്‌യുവി മാറിയിട്ടുണ്ട്.

എതിരാളികൾക്ക് ഒരു പോരാളി; ഗ്രാൻഡ് വിറ്റാരയും മറ്റ് കാറുകളുമായി ഒരു താരതമ്യം

ഹ്യൂണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, സ്കോഡ കുഷാക്ക് എന്നിവയൊക്കെയാണ് മാരുതി ഗ്രാൻഡ് വിറ്റാരയുടെ പോലെ. മാരുതി ഗ്രാൻഡ് വിറ്റാരയുടെ എതിരാളികളുമായുള്ള വിലയുടെ വിശദമായ ഒരു താരതമ്യം ഒന്ന് നോക്കം. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര അതിന്റെ മിക്ക എതിരാളികളോടും വളരെ അടുത്താണ് വില നിശ്ചയിച്ചിരിക്കുന്നത്,

എതിരാളികൾക്ക് ഒരു പോരാളി; ഗ്രാൻഡ് വിറ്റാരയും മറ്റ് കാറുകളുമായി ഒരു താരതമ്യം

കൂടാതെ സെഗ്‌മെന്റിൽ ഒരു വിഎഫ്‌എമ്മും ഫീച്ചർ സമ്പന്നമായ കാറും വാഗ്ദാനം ചെയ്യുന്നു. ഹ്യൂണ്ടായ് ക്രെറ്റ ഇപ്പോഴും വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി തുടരുന്നു, ഗ്രാൻഡ് വിറ്റാരയേക്കാൾ 1,000 രൂപ മാത്രമാണ് വിലക്കുറവ്. റേഞ്ച്-ടോപ്പിംഗ് ഡീസൽ ഓട്ടോമാറ്റിക് പതിപ്പിന് 18.24 ലക്ഷം രൂപയാണ് വില (എക്സ്-ഷോറൂം

എതിരാളികൾക്ക് ഒരു പോരാളി; ഗ്രാൻഡ് വിറ്റാരയും മറ്റ് കാറുകളുമായി ഒരു താരതമ്യം

ഹ്യൂണ്ടായി ക്രെറ്റയിൽ ഏറ്റവും വലിയ അപ്‌ഡേറ്റുകൾ എസ്‌യുവിയുടെ സുരക്ഷ ക്രമീകരണങ്ങളിലാണ്. ഹ്യൂണ്ടായി വാഹനത്തിൽ പുതിയ ബ്ലൈൻഡ് സ്പോർട്ട് മോണിറ്ററിംഗ് ക്യാമറ ഡിസ്പ്ലേ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിൽ അവതരിപ്പിച്ചിട്ടുണ്ട്.

എതിരാളികൾക്ക് ഒരു പോരാളി; ഗ്രാൻഡ് വിറ്റാരയും മറ്റ് കാറുകളുമായി ഒരു താരതമ്യം

ഓട്ടോണമസ് ബ്രേക്കിംഗ് സിസ്റ്റത്തിനൊപ്പം, ഇടത് വശത്തേക്കുള്ള ഷിഫ്റ്റ് സിഗ്നൽ പ്രവർത്തനക്ഷമമാകുമ്പോൾ, എതിർവശത്തുള്ള തൊട്ടടുത്തുള്ള ലെയിനിൽ നിന്ന് വരുന്ന വാഹനവുമായി അപകടമുണ്ടാകാതിരിക്കാൻ, ലെഫ്റ്റ് കൺവെർജൻസ് ഡിറ്റക്ഷൻ സവിശേഷത, അലേർട്ടുകൾ എന്നിവ ഹ്യൂണ്ടായി ചേർത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അപകടസാധ്യത തുടരുകയാണെങ്കിൽ, ബ്രേക്കുകൾ ഓട്ടോമാറ്റിക്കായി പ്രയോഗിക്കപ്പെടുന്നു.

എതിരാളികൾക്ക് ഒരു പോരാളി; ഗ്രാൻഡ് വിറ്റാരയും മറ്റ് കാറുകളുമായി ഒരു താരതമ്യം

അതേസമയം, കിയ സെൽറ്റോസിന്റെ അടിസ്ഥാന നാച്ചുറൽ ആസ്പിറേറ്റഡ് പെട്രോൾ വേരിയന്റിന് 10.49 ലക്ഷം രൂപയാണ് വില. ക്രെറ്റയെ പോലെ തന്നെ സെൽറ്റോസിലും മൂന്ന് എഞ്ചിൻ ഓപ്ഷനുകളുണ്ട് - 1.5L NA പെട്രോൾ, 1.4L ടർബോ-പെട്രോൾ, 1.5L ഡീസൽ എഞ്ചിൻ. സെൽറ്റോസ് എക്‌സ്-ലൈൻ ഡീസൽ 18.65 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം, ഡൽഹി) വില.

എതിരാളികൾക്ക് ഒരു പോരാളി; ഗ്രാൻഡ് വിറ്റാരയും മറ്റ് കാറുകളുമായി ഒരു താരതമ്യം

ഈ വിഭാഗത്തിലെ ഏറ്റവും താങ്ങാനാവുന്ന രണ്ട് എസ്‌യുവികളാണ് എം‌ജി ആസ്റ്ററും നിസാൻ കിക്സും. അതായത് 10.32 ലക്ഷം രൂപ മുതൽ 9.50 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, ഡൽഹി) വില. അത്രയേയുളേളാ എന്ന്പറഞ്ഞ് ആശ്ചര്യപ്പെടാൻ വരട്ടെ. ടൊയോട്ട അർബൻ ക്രൂയിസറിന്റെ താരത്മ്യം ഉടനെ തന്നെ അറിയിക്കുന്നതായിരിക്കും

എതിരാളികൾക്ക് ഒരു പോരാളി; ഗ്രാൻഡ് വിറ്റാരയും മറ്റ് കാറുകളുമായി ഒരു താരതമ്യം

ഗ്രാൻഡ് വിറ്റാരയിൽ സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ചാർജിംഗ്, റിയർ എസി വെന്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, എൽഇഡി ലൈറ്റുകൾ, ഡ്യുവൽ കട്ട് അലോയ് വീലുകൾ തുടങ്ങി നിരവധി ഫീച്ചറുകളുടെ ഒരു നീണ്ട ലിസ്റ്റ് മാരുതി ഗ്രാൻഡ് വിറ്റാര വാഗ്ദാനം ചെയ്യുന്നു. ക്യാബിൻ ഒരു പ്രീമിയവും വാങ്ങുന്നവർക്ക് സുഖപ്രദമായ അനുഭവവും നൽകുന്നു. വാങ്ങുന്നവർക്ക് റേഞ്ച് ടോപ്പിംഗ് ആൽഫ മൈൽഡ്-ഹൈബ്രിഡ് പതിപ്പിനൊപ്പം ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും തിരഞ്ഞെടുക്കാം.

എതിരാളികൾക്ക് ഒരു പോരാളി; ഗ്രാൻഡ് വിറ്റാരയും മറ്റ് കാറുകളുമായി ഒരു താരതമ്യം

മസ്‌കുലര്‍ ബോണറ്റ് ഘടന, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍, ഉയരമുള്ള പില്ലറുകളുള്ള വലിയ ഗ്രീന്‍ഹൗസ്, നേര്‍ത്ത് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, സ്‌ക്വയര്‍ ചെയ്ത വീല്‍ ആര്‍ച്ചുകള്‍, റേക്ക് ചെയ്ത ഫ്രണ്ട് വിന്‍ഡ്ഷീല്‍ഡ്, ബ്ലാക്ക് ഫിനിഷ്ഡ് പില്ലറുകള്‍ എന്നിവയാണ് മറ്റ് എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

എതിരാളികൾക്ക് ഒരു പോരാളി; ഗ്രാൻഡ് വിറ്റാരയും മറ്റ് കാറുകളുമായി ഒരു താരതമ്യം

സ്മാര്‍ട്ട്പ്ലേ പ്രോ+ കണക്റ്റിവിറ്റി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് വീല്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്റെസ്റ്റുകള്‍ എന്നിവയുള്ള ഒമ്പത് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ആറ് മോണോടോണും മൂന്ന് ഡ്യുവല്‍ ടോണും ഉള്‍പ്പെടുന്ന ഒമ്പത് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളാണ് ഗ്രാന്‍ഡ് വിറ്റാര വാഗ്ദാനം ചെയ്യുന്നത്. നെക്സ ബ്ലൂ, ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ഗ്രാന്‍ഡിയര്‍ ഗ്രേ, ചെസ്റ്റ്നട്ട് ബ്രൗണ്‍, ഒപ്പുലന്റ് റെഡ്, ആര്‍ട്ടിക് വൈറ്റ് വിത്ത് ബ്ലാക്ക്, സ്പ്ലെന്‍ഡിഡ് സില്‍വര്‍ വിത്ത് ബ്ലാക്ക്, ഒപുലന്റ് റെഡ് വിത്ത് ബ്ലാക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
Maruti suzuki grand vitara rivals
Story first published: Wednesday, October 5, 2022, 14:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X