മൈലേജ് കാ ബാപ്പ്; Maruti Suzuki -യുടെ മികച്ച ഇന്ധനക്ഷമതയ്ക്ക് പിന്നിലുള്ള രഹസ്യങ്ങൾ ഇവ

വിപണിയിലെത്തിയത് മുതൽ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തെ നയിക്കുന്ന ബ്രാൻഡാണ് മാരുതി സുസുക്കി. നമ്മുടെ രാജ്യത്ത് നിർമ്മാതാക്കളുടെ വിജയത്തിന് ഒരു കാരണം അവരുടെ വാഹനങ്ങൾ നൽകുന്ന ഇന്ധനക്ഷമത/ മൈലേജാണ്.

മൈലേജ് കാ ബാപ്പ്; Maruti Suzuki -യുടെ മികച്ച ഇന്ധനക്ഷമതയ്ക്ക് പിന്നിലുള്ള രഹസ്യങ്ങൾ ഇവ

പലപ്പോഴും, ഇന്ധനക്ഷമതയുടെ കാര്യത്തിൽ പല വിഭാഗത്തേയും നയിക്കുന്നത് ഒരു മാരുതി സുസുക്കി മോഡലാണ്. നിർമ്മാതാക്കൾ ഇപ്പോൾ 'കാം സെ കാം ബനേഗ' എന്ന പേരിൽ ഒരു പുതിയ ക്യാമ്പയിൻ പുറത്തിറക്കിയിരിക്കുകയാണ്, തങ്ങളുടെ വാഹനങ്ങൾ എന്തുകൊണ്ടാണ് മികച്ച ഇന്ധനക്ഷമത നൽകുന്നതെന്ന് ഇത് വെളിപ്പെടുത്തുന്നു.

മൈലേജ് കാ ബാപ്പ്; Maruti Suzuki -യുടെ മികച്ച ഇന്ധനക്ഷമതയ്ക്ക് പിന്നിലുള്ള രഹസ്യങ്ങൾ ഇവ

ഇന്ധനക്ഷമതയുള്ള കാറുകൾ വാഗ്ദാനം ചെയ്യുന്നതിലും എല്ലാ പുതിയ മോഡലിലും അപ്‌ഗ്രേഡിലും മാരുതി എല്ലായ്പ്പോഴും ഒരു ചാമ്പ്യനാണെന്നും മെച്ചപ്പെട്ട മൈലേജും പ്രകടനവും ഉപഭോക്താവിന്റെ ആവശ്യം പരിഹരിക്കുന്നതിനുള്ള നവീകരണവും സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നതിലും തങ്ങൾ മുൻപന്തിയിലാണ് എന്ന് ക്യാമ്പയിനെക്കുറിച്ച് സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശ്രീ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

മൈലേജ് കാ ബാപ്പ്; Maruti Suzuki -യുടെ മികച്ച ഇന്ധനക്ഷമതയ്ക്ക് പിന്നിലുള്ള രഹസ്യങ്ങൾ ഇവ

ന്യൂ കാർ ബയേഴ്സ് സ്റ്റഡിയുടെ (NCBS) ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ ഉപഭോക്താക്കൾ മൂല്യബോധമുള്ളവരാണ്, കൂടാതെ സമീപ മാസങ്ങളിലായുണ്ടായ ഇന്ധന വില വർധന കാരണം, മൈലേജ് എന്നത് കാർ വാങ്ങുന്നതിനുള്ള പ്രധാന ഘടകങ്ങളിൽ ഒന്നായി തുടരുന്നു.

മൈലേജ് കാ ബാപ്പ്; Maruti Suzuki -യുടെ മികച്ച ഇന്ധനക്ഷമതയ്ക്ക് പിന്നിലുള്ള രഹസ്യങ്ങൾ ഇവ

തങ്ങളുടെ ഏറ്റവും പുതിയ ക്യാമ്പയിൻ 'കാം സെ കാം ബനേഗ' ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ കാറുകൾ കൊണ്ടുവരുന്നതിനുള്ള കമ്പനിയുടെ നേതൃത്വത്തിന്റെയും പ്രതിബദ്ധതയുടെയും സാക്ഷ്യമാണ്. ഉപഭോക്താക്കൾക്ക് കൂടുതൽ നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൈലേജ് കാ ബാപ്പ്; Maruti Suzuki -യുടെ മികച്ച ഇന്ധനക്ഷമതയ്ക്ക് പിന്നിലുള്ള രഹസ്യങ്ങൾ ഇവ

കഴിഞ്ഞ ദശകത്തിൽ, തങ്ങളുടെ വാഹനങ്ങളുടെ ഇന്ധനക്ഷമത 30 ശതമാനം വരെ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് നിർമ്മാതാക്കൾ പറയുന്നു. നിലവിൽ, മാരുതി സുസുക്കി മാത്രമാണ് ഏറ്റവും താങ്ങാവുന്ന വിലയുള്ള മൈൽഡ്-ഹൈബ്രിഡ് വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. SHVS സാങ്കേതികവിദ്യയുമായി വരുന്ന ആറ് വാഹനങ്ങളാണ് ഇപ്പോൾ കമ്പനിയുടെ മോഡൽ നിരയിലുള്ളത്.

മൈലേജ് കാ ബാപ്പ്; Maruti Suzuki -യുടെ മികച്ച ഇന്ധനക്ഷമതയ്ക്ക് പിന്നിലുള്ള രഹസ്യങ്ങൾ ഇവ

എസ്-സിഎൻജി വാഹനങ്ങൾ എന്ന് വിളിക്കുന്ന ഏറ്റവും വലിയ ഫാക്ടറി ഫിറ്റഡ് സിഎൻജി വാഹനങ്ങളും മാരുതി സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്.

മൈലേജ് കാ ബാപ്പ്; Maruti Suzuki -യുടെ മികച്ച ഇന്ധനക്ഷമതയ്ക്ക് പിന്നിലുള്ള രഹസ്യങ്ങൾ ഇവ

സ്മാർട്ട് ഹൈബ്രിഡ്, സിഎൻജി പവർ വാഹനങ്ങൾ വിൽക്കുന്നതിലൂടെ ബ്രാൻഡ് 1.3 മില്യൺ ടൺ കാർബൺ-ഡയോക്സൈഡ് കുറച്ചിട്ടുണ്ട്. കാര്യക്ഷമമായ K-സീരീസ് പെട്രോൾ എഞ്ചിനുകളും ഭാരം കുറഞ്ഞ HEARTECT പ്ലാറ്റ്ഫോമും വാഹനങ്ങളുടെ ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് കൂടുതൽ സഹായിക്കുന്നു.

മൈലേജ് കാ ബാപ്പ്; Maruti Suzuki -യുടെ മികച്ച ഇന്ധനക്ഷമതയ്ക്ക് പിന്നിലുള്ള രഹസ്യങ്ങൾ ഇവ

സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജി

ചില മാരുതി സുസുക്കി വാഹനങ്ങൾ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയാണ് വരുന്നത്, ഇതിനെ വാഹന നിർമ്മാതാക്കൾ സുസുക്കി സ്മാർട്ട് ഹൈബ്രിഡ് വെഹിക്കിൾ എന്ന് വിളിക്കുന്നു. ഒരു ഓട്ടോമാറ്റിക് സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം, ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ, ഡ്യുവൽ ബാറ്ററി സെറ്റപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മൈലേജ് കാ ബാപ്പ്; Maruti Suzuki -യുടെ മികച്ച ഇന്ധനക്ഷമതയ്ക്ക് പിന്നിലുള്ള രഹസ്യങ്ങൾ ഇവ

എഞ്ചിൻ നിഷ്‌ക്രിയമാകുമ്പോഴെല്ലാം ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം എഞ്ചിൻ നിർത്തുന്നു, ഡ്രൈവർ ക്ലച്ച് അമർത്തുമ്പോൾ തന്നെ സ്റ്റാർട്ടർ ജനറേറ്റർ എഞ്ചിൻ വീണ്ടും ആരംഭിക്കാൻ സഹായിക്കുന്നു. അധിക ഹൈ കപ്പാസിറ്റി ലെഡ് ആസിഡ് & ലിഥിയം-അയൺ ബാറ്ററിയും ഉപയോഗിച്ചാണ് ഇതെല്ലാം പ്രവർത്തിക്കുന്നത്.

മൈലേജ് കാ ബാപ്പ്; Maruti Suzuki -യുടെ മികച്ച ഇന്ധനക്ഷമതയ്ക്ക് പിന്നിലുള്ള രഹസ്യങ്ങൾ ഇവ

മന്ദഗതിയിലുള്ള വേഗതയിൽ ആക്സിലറേഷനും ബാറ്ററി സഹായിക്കുന്നു. ബ്രേക്ക് റീജനറേഷനും സ്റ്റാർട്ടർ ജനറേറ്റർ സഹായിക്കുന്നു. നിലവിൽ, എർട്ടിഗ, സിയാസ്, എസ്-ക്രോസ്, വിറ്റാര ബ്രെസ, ബലെനോ, XL6 എന്നിവ SHVS സാങ്കേതികവിദ്യയോടൊപ്പമാണ് വരുന്നത്.

മൈലേജ് കാ ബാപ്പ്; Maruti Suzuki -യുടെ മികച്ച ഇന്ധനക്ഷമതയ്ക്ക് പിന്നിലുള്ള രഹസ്യങ്ങൾ ഇവ

എസ്-സിഎൻജി വാഹനങ്ങൾ

ഫാക്ടറി ഫിറ്റഡ് സിഎൻജി വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യ നിർമ്മാതാക്കളിൽ ഒരാളാണ് മാരുതി സുസുക്കി. രാജ്യത്ത് ഇത്രയും ഉയർന്ന ഇന്ധന വിലയുള്ളതിനാൽ, പലരും ഇതര ഇന്ധന ഓപ്ഷനുകൾ തേടുന്നു.

മൈലേജ് കാ ബാപ്പ്; Maruti Suzuki -യുടെ മികച്ച ഇന്ധനക്ഷമതയ്ക്ക് പിന്നിലുള്ള രഹസ്യങ്ങൾ ഇവ

സി‌എൻ‌ജി പവർ വാഹനങ്ങൾ മികച്ച ഇന്ധനക്ഷമത നൽകുന്നതിനാലും സി‌എൻ‌ജിക്ക് പെട്രോളിനേക്കാളും ഡീസലിനേക്കാളും വില കുറവാണെന്ന വസ്തുതയും കണക്കിലെടുത്ത് ഇപ്പോൾ ഇവ പരിഗണിക്കുന്ന നിരവധി ആളുകളുണ്ട്.

മൈലേജ് കാ ബാപ്പ്; Maruti Suzuki -യുടെ മികച്ച ഇന്ധനക്ഷമതയ്ക്ക് പിന്നിലുള്ള രഹസ്യങ്ങൾ ഇവ

എസ്-സിഎൻജി വാഹനങ്ങൾക്ക് ഇരട്ട ECU, റീട്യൂൺ ചെയ്ത സസ്പെൻഷൻ, റീട്യൂൺ ചെയ്ത ബ്രേക്കിംഗ് സിസ്റ്റം, ഇന്റലിജന്റ് ഇഞ്ചക്ഷൻ സിസ്റ്റം എന്നിവ മികച്ച പ്രവർത്തനം പ്രദാനം ചെയ്യുന്നു. എസ്-സിഎൻജി വാഹനങ്ങളുടെ സുരക്ഷയിലും നിർമ്മാതാക്കൾ പ്രത്യേക ശ്രദ്ധ നൽകുന്നു.

മൈലേജ് കാ ബാപ്പ്; Maruti Suzuki -യുടെ മികച്ച ഇന്ധനക്ഷമതയ്ക്ക് പിന്നിലുള്ള രഹസ്യങ്ങൾ ഇവ

ഉദാഹരണത്തിന്, കമ്പനി സിഎൻജി സിലിണ്ടർ ഉപയോഗിച്ച് വാഹനങ്ങൾ ക്രാഷ് ടെസ്റ്റ് നടത്തുന്നു, സംയോജിത വയറിംഗ് ഹാർനെസ്, സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകൾ, ജോയിന്റുകൾ എന്നിവയും ഓട്ടോ-കട്ട് ഓഫ് സിസ്റ്റവും സിഎൻജി ഫിൽ ചെയ്യുമ്പോൾ എഞ്ചിൻ നിർത്തലാക്കുന്നു.

മൈലേജ് കാ ബാപ്പ്; Maruti Suzuki -യുടെ മികച്ച ഇന്ധനക്ഷമതയ്ക്ക് പിന്നിലുള്ള രഹസ്യങ്ങൾ ഇവ

കാര്യക്ഷമമായ എഞ്ചിനുകൾ

ഇന്ധനക്ഷമത, വിശ്വാസ്യത എന്നീ രണ്ട് കാര്യങ്ങൾക്ക് മാരുതി സുസുകിയുടെ എഞ്ചിനുകൾ പ്രശസ്തമാണ്. ടർബോചാർജിംഗ് അല്ലെങ്കിൽ ഡയറക്ട് ഇഞ്ചക്ഷൻ പോലുള്ള നൂതന സാങ്കേതികവിദ്യകൾ നിർമ്മാതാക്കൾ ഇപ്പോഴും ഉപയോഗിക്കുന്നില്ല.

കുറഞ്ഞ സാങ്കേതികവിദ്യ എന്നാൽ തകരാർ സംഭവിക്കാവുന്ന കുറച്ച് ഭാഗങ്ങൾ മ്ത്രമേയുള്ളൂ എന്നതാണ്, ഇത് വിശ്വാസ്യതയും വർധിപ്പിക്കുന്നു. കൂടാതെ, ഇന്ധനക്ഷമത കണക്കിലെടുത്ത് എഞ്ചിനുകൾ പ്രത്യേകമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇക്കാരണത്താൽ, മാരുതി സുസുക്കി നമ്മുടെ രാജ്യത്തെ ഏറ്റവും മൈലേജ് നൽകുന്ന വാഹനങ്ങൾ നിർമ്മിക്കുന്നു.

Most Read Articles

Malayalam
English summary
Maruti suzuki reveals secrets of their best mileage through new campaign
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X