കൊവിഡ് പ്രതിസന്ധി; ഓക്സിജൻ ക്ഷാമത്തിന് ചെറു ആശ്വാസമായി മാരുതി

കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യയെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. കേസുകൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുമ്പോൾ ഇത് രാജ്യത്തെ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറിന് വൻ വെല്ലുവിളിയാവുകയാണ്.

കൊവിഡ് പ്രതിസന്ധി; ഓക്സിജൻ ക്ഷാമത്തിന് ചെറു ആശ്വാസമായി മാരുതി

നിലവിലെ വ്യാപനം രാജ്യത്തെ ഓക്സിജൻ ഉപകരണങ്ങളുടെ ശേഷിക്ക് അപ്പുറത്തേക്ക് കവിയുന്നതിന് കാരണമാവുന്നു. ഇത് പരിഹരിക്കാൻ സഹായിക്കുന്നതിനായി മാരുതി സുസുക്കി ഹരിയാനയിലെയും ഗുജറാത്തിലെയും ഫാക്ടറികളിലെ ഉത്പാദനം താൽക്കാലികമായി നിർത്തും എന്ന് വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധി; ഓക്സിജൻ ക്ഷാമത്തിന് ചെറു ആശ്വാസമായി മാരുതി

ഇതിന്റെ പിന്നിലെ യുക്തി എന്തെന്നാൽ നിർമ്മാതാക്കൾ തങ്ങളുടെ കാറുകളുടെ ഉത്പാദനത്തിന് കുറച്ച് ഓക്സിജൻ ഉപയോഗിക്കുന്നു, എന്നാൽ ഉത്പാദനം നിർത്തലാക്കുന്നതിലൂടെ, ഈ മഹാമാരിക്കെതിരായ പോരാട്ടത്തിൽ കമ്പനിക്ക് അവരുടെ പക്കലുള്ള ഓക്സിജൻ മോഡിക്കൽ ആവശ്യങ്ങൾക്കായി നൽകാൻ സഹായിക്കും.

MOST READ: അറുപതുകളുടെ തിളക്കം തിരികെ എത്തിച്ച് ഹാർലി-ഡേവിഡ്സൺ; 2021 ഇലക്ട്രാ ഗ്ലൈഡ് റിവൈവൽ വിപണിയിൽ

കൊവിഡ് പ്രതിസന്ധി; ഓക്സിജൻ ക്ഷാമത്തിന് ചെറു ആശ്വാസമായി മാരുതി

ഫാക്ടറികളുടെ വാർ‌ഷിക അറ്റകുറ്റപ്പണികൾ‌ 2021 ജൂണിൽ‌ ഷെഡ്യൂൾ‌ ചെയ്‌തിരുന്നു എന്നാൽ നിലവിലെ സാഹചര്യത്തിൽ നിർമ്മാതാക്കൾ ഇത് മെയ് 1-9 വരെ തീയതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

കൊവിഡ് പ്രതിസന്ധി; ഓക്സിജൻ ക്ഷാമത്തിന് ചെറു ആശ്വാസമായി മാരുതി

കൊവിഡ് -19 -നെതിരായ പോരാട്ടത്തിൽ പങ്കുചേരുന്ന രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യ ചുവടുവെയ്പ്പല്ല ഇത്.

MOST READ: ഉടമസ്ഥാവകാശം കൂടുതൽ എളുപ്പം, ബിഎസ്-VI നിഞ്ച 300 മോഡലിനായി കെ-കെയർ പാക്കേജ് പ്രഖ്യാപിച്ച് കവസാക്കി

കൊവിഡ് പ്രതിസന്ധി; ഓക്സിജൻ ക്ഷാമത്തിന് ചെറു ആശ്വാസമായി മാരുതി

2020 -ൽ, മാരുതി സുസുക്കി അതിന്റെ സംയുക്ത സംരംഭ പങ്കാളിയായ കൃഷ്ണ മാരുതിക്കൊപ്പം ഗുരുഗ്രാം ഭരണകൂടത്തിന് വാഗ്ദാനം ചെയ്ത രണ്ട് ലക്ഷം ത്രീ-ഫേസ് മാസ്കുകൾ സംഭാവന ചെയ്യാൻ സഹായിച്ചു. ഹരിയാനയിലെ ഉൽ‌പാദന കേന്ദ്രങ്ങൾക്ക് ചുറ്റും ഭക്ഷണവും ജലവിതരണവും കമ്പനി നൽകി.

കൊവിഡ് പ്രതിസന്ധി; ഓക്സിജൻ ക്ഷാമത്തിന് ചെറു ആശ്വാസമായി മാരുതി

മാരുതിയ്ക്ക് സമാനമായി തന്നെ രാജ്യത്തെ മിക്ക വാഹന നിർമ്മാതാക്കളുടെ തങ്ങളാൽ കഴിയുന്ന സേവനങ്ങളും പുന്തുണയുമായി മഹാമാരിക്കെതിരെ സജീവ പോരാട്ടത്തിൽ പങ്കാളികളാകുന്നു.

MOST READ: മാരുതിയുടെ നഷ്ടം നേട്ടമാക്കി ടാറ്റ; വില്‍പ്പനയുടെ 29 ശതമാനവും സംഭവന ചെയ്ത് ഡീസല്‍ പതിപ്പുകള്‍

കൊവിഡ് പ്രതിസന്ധി; ഓക്സിജൻ ക്ഷാമത്തിന് ചെറു ആശ്വാസമായി മാരുതി

സ്ഥിതിഗതികൾ അനുസരിച്ച്, രാജ്യത്ത് മഹാമാരിയുടെ അവസ്ഥ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ എല്ലാവരും സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, പൊതു ഇടങ്ങളിൽ സ്വയം ശുചിത്വം പാലിക്കുക, എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് നടത്തുക എന്നതാണ്.

Most Read Articles

Malayalam
English summary
Maruti Suzuki To Temporarily Stop Production To Supply Oxygen For Medical Purpose. Read in Malayalam.
Story first published: Thursday, April 29, 2021, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X