സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

ഹ്യുണ്ടായി സാൻ‌ട്രോ ടോൾബോയ് ഹാച്ച്ബാക്കിനുള്ള മാരുതി സുസുക്കിയുടെ ഉത്തരമായിരുന്നു വാഗൺ‌ആർ‌. 1999 ൽ പുറത്തിറക്കിയ ഈ കേമൻ വർഷങ്ങൾ പിന്നിടുമ്പോഴും വിപണിയിലെ താരമായാണ് ഇന്നും മുന്നേറുന്നത്.

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

ടോൾബോയ് ഹാച്ച്ബാക്ക് മോഡലിന് തുടക്കം കുറിച്ചത് ഹ്യുണ്ടായി സാൻ‌ട്രോ ആയിരുന്നെങ്കിലും പുതിയ മാനങ്ങൾ താണ്ടിയത് വാഗൺആർ തന്നെയായിരുന്നു. പണത്തിന്റെ സമ്പൂർ‌ണ മൂല്യമാക്കി മാറ്റുന്നതാണ് ഈ കോംപാക്‌ട് കാറിനെ വ്യത്യസ്‌തമാക്കുന്നതും.

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

ആദ്യ 11 കൊല്ലം പെട്രോൾ വാഹനമായി മാത്രം വിപണിയിൽ എത്തിയ വാഗൺആറിന് 2010-ൽ നിരയിലേക്ക് ഒരു പുതിയ ഇന്ധന ഓപ്ഷൻ കൂടി മാരുതി ചേർ‌ത്തു. കമ്പനി ഫിറ്റ് ചെയ്‌ത സി‌എൻ‌ജി ഘടിപ്പിച്ചതോടെ വിൽപ്പനയും കുതിച്ചുയർന്നു.

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

റോഡിലേക്ക് ഇറങ്ങിയാൽ ഒരു വാഗൺആർ പോലും കാണാതെ തിരിച്ചെത്താനാവില്ലെന്നതും കൗതുകമുണർത്തിയേക്കാം. ഇത്രയധികം ഉപഭോക്താക്കളെ കണ്ടെത്താൻ മോഡലിന് സാധിക്കുന്നതിന്റെ ചില കാരണങ്ങൾ എന്തൊക്കെയെന്ന് ഒന്ന് അറിയാൻ ശ്രമിച്ചാലോ?

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

സമാനതകളില്ലാത്ത കാര്യക്ഷമത

ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രഥമ പരിഗണനയായ മികച്ച ഇന്ധനക്ഷമതയുള്ള കാറുകൾ വികസിപ്പിക്കുന്നതിൽ പേരെടുത്തവരാണ് മാരുതി സുസുക്കി. ഇന്ധനച്ചെലവിൽ വളരെയധികം ലാഭം നൽകുന്നതും വാഗൺആറിന്റെ പ്രത്യേകതയാണ്.

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

കാറിന്റെ 1.0 ലിറ്റർ എഞ്ചിൻ വേരിയന്റിന് 21.79 കിലോമീറ്റർ മൈലേജാണ് ലിറ്ററിന് വാഗ്‌ദാനം ചെയ്യുന്നത്. ഇത് മാനുവൽ, എജി‌എസ് വേരിയന്റുകളിലും തെരഞ്ഞെടുക്കാൻ സാധിക്കും. യഥാർഥ ജീവിത സാഹചര്യങ്ങളിൽ എ‌ജി‌എസ് പതിപ്പ് അൽ‌പ്പം മികച്ചതാണെന്നതും ശ്രദ്ധേയമാണ്.

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

ഇതുകൂടാതെ ഒരു 1.2 ലിറ്റർ എഞ്ചിനും ഹാച്ച്ബാക്കിന് തുടിപ്പേകുന്നുണ്ട്. ഇത് 20.52 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുക. ഇനിയാണ് കാറിന്റെ ഏറ്റവും വലിയ വിൽപ്പന ഘടകം വരുന്നത്. സിഎൻജി കിറ്റിൽ കിലോഗ്രാമിന് 32.52 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

സിറ്റി ഡ്രൈവിംഗ് ഡൈനാമിക്‌സ്

വാഗൺആർ വാഗ്‌ദാനം ചെയ്യുന്ന സിറ്റി ഡ്രൈവിംഗ് ഡൈനാമിക്സ് ഇന്ത്യൻ പ്രേക്ഷകരുടെ എക്കാലത്തെയും ദൗര്‍ബല്യമാണ്. 2019-ൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ആവർത്തനം വാഗൺആർ, മുൻ തലമുറ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ശക്തവും കടുപ്പമുള്ളതുമായ ഹാർട്‌ടെക്‌ട് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്.

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

ഈ പ്ലാറ്റ്ഫോം പിൻ‌വശത്തുള്ള ടോർ‌ഷൻ ബീം ഉപയോഗിച്ച് പുതിയ വാഗൺ‌ആറിന്റെ ഡ്രൈവിംഗ് അനുഭവത്തെ പൂർണമായും മാറ്റിമറിച്ചു. കാറിന് ഒരു ഷോർട്ട് ഹുഡ് ദൈർഘ്യം ലഭിച്ചു. ഒപ്പം ഡാഷും താഴ്ത്തി. ഫ്രണ്ട് ദൃശ്യപരത വർധിപ്പിക്കുന്നതിന് ഇക്കാര്യം ഏറെ സഹായിക്കുന്നുണ്ട്. മാത്രമല്ല സിറ്റി ഡ്രൈവിംഗിൽ ഇത് കൂടുതൽ എളുപ്പവുമാക്കുന്നു.

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

ഈടുറപ്പോടുകൂടിയുള്ള നിർമാണം

ഉറപ്പോടുകൂടിയുള്ള മികച്ച നിർമാണ നിലവാരമാണ് കാറിന്റെ മറ്റൊരു പ്രത്യേകത. ഇക്കാരണം തന്നെയാണ് ടാക്‌സി ഉപഭോക്താക്കളോടൊപ്പം സെക്കൻഡ്-ഹാൻഡ് വിപണിയിലും വാഗൺആറിനെ ജനപ്രിയമാക്കി നിർത്തുന്നത്. നന്നായി ഓടിക്കുകയും പരിപാലിക്കുകയും ചെയ്താൽ എത്രകാലം വേണമെങ്കിലും ലക്ഷക്കണക്കിന് കിലോമീറ്റർ വരെയും ഹാച്ച്ബിക്കിനെ കൊണ്ടുനടക്കാം.

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

വിശാലമായ ക്യാബിൻ

മാരുതി വാഗൺ‌ആറിനെ മികച്ച സിറ്റി കാറാക്കി മാറ്റുന്ന മറ്റൊരു ഘടകം അതിന്റെ വിശാലമായ ക്യാബിനാണ്. അഞ്ചു പേർക്ക് വളരെ വിശാലമായി ഇരുന്ന് യാത്ര ചെയ്യാനും സാധിക്കും. ഒരു ഹാച്ച്ബാക്കാണെങ്കിലും 180 ലിറ്റർ ബൂട്ട് സ്പേസാണ് വാഹനത്തിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. പിൻ സീറ്റ് 60-40 സ്പ്ലിറ്റ് ചെയ്‌ത് മടക്കിയാൽ ഇത് ആവശ്യമെങ്കിൽ കൂടുതൽ ബൂട്ട് ഇടം ലഭ്യമാക്കാം.

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

എജി‌എസ് ഓട്ടോമാറ്റിക് ഓപ്ഷൻ

സിറ്റി ഡ്രൈവിംഗിന് ഉത്തമ മാതൃകയാണ് കാറിലെ എജി‌എസ് ഓട്ടോമാറ്റിക് ഓപ്ഷൻ. വിൽപ്പന കൂടുതൽ ഉയരാനും ഈയൊരു സംവിധാനം ഏറെ സഹായകരമായിട്ടുണ്ട്. മുകളിൽ പറഞ്ഞതുപോലെ പുതിയ വാഗൺആർ എജിഎസ് 1.0 ലിറ്റർ എഞ്ചിന് 21.79 കിലോമീറ്ററും 1.2 ലിറ്റർ എഞ്ചിന് 20.52 കിലോമീറ്ററും മൈലേജാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്.

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

ലളിതമായ ഡിസൈൻ

സ്പോർട്ടി രൂപമൊന്നും ഇല്ലെങ്കിലും വളരെ ലളിതമായ മനോഹരമായ ഡിസൈൻ തന്നെയാണ് വാഗൺആറിനുള്ളത്. ഡി‌ആർ‌എല്ലുകളോ പ്രൊജക്ടർ ഹെഡ്‌ലാമ്പുകളോ ഇല്ലെന്ന് ചർച്ച ചെയ്യുന്നവർക്കായി, മാരുതി സുസുക്കി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളുള്ള സ്റ്റിംഗ്രേയുമായി പുറത്തിറക്കിയിരുന്നു.

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

അതിനാൽ പുതുതലമുറ മോഡലിനും ഒരു സ്റ്റിംഗ്രേ പതിപ്പ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. XL5 എന്ന പേരിൽ വാഗൺആറിന്റെ ഒരു പ്രീമിയം പതിപ്പ് അണിയറിയിൽ ഒരുങ്ങുന്നുണ്ടെന്ന റിപ്പോർട്ടുകളും പ്രതീക്ഷ നൽകുന്നുണ്ട്.

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

എളുപ്പത്തിലുള്ള പരിപാലനം

വാഗൺ‌ആറിന്റെ സ്‌പെയർ പാർട്‌സ് രാജ്യത്തിന്റെ എല്ലാ കോണിലും ലഭ്യമാണ്. മറ്റേതൊരു വാഹന നിർമാതാക്കളിൽ നിന്നും മാരുതി വ്യത്യ‌സ്തരാവുന്നത് ഇക്കാര്യങ്ങളിലൊക്കെയാണ്. അതിനാൽ തന്നെ ഈ കാർ കൊണ്ടുനടക്കുന്നത് വളരെ എളുപ്പമുള്ള ഒരു കാര്യമാണ്.

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

മാത്രമല്ല അധികം മെയിന്റനെൻസ് കോസ്റ്റും വാഹനത്തിന് പുറത്ത് മുടക്കേണ്ടി വരില്ലെന്നതും ആശ്വാസകരമാണ്. റീസെയിൽ വാല്യൂവും വാഗൺആറിന് കൂടുതലാണ്. സെക്കൻഡ് ഹാൻഡ് വിപണിയിൽ ചൂടപ്പംപോലെ വിറ്റഴിയുന്ന മോഡലാണിത്.

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

വിലയ്ക്കൊത്ത മൂല്യം

മുടക്കുന്ന പണത്തിന് ഒത്ത മൂല്യമാണ് മാരുതി വാഗൺആർ എന്നതിൽ ഒരു സംശയവും വേണ്ട. കാര്യക്ഷമത, ഡ്രൈവിബിലിറ്റി, അനുഭവം, സവിശേഷതകൾ എന്നിവയെല്ലാം ഒത്തിണങ്ങിയ കാറാണ് ഇതെന്നതും യാഥാർഥ്യമാണ്.

സിറ്റി കാറുകളിലെ കേമൻ; വാഗൺആറിനെ മികച്ചതാക്കുന്ന ഘടകങ്ങൾ

4.45 ലക്ഷം രൂപ മുതലാണ് വാഗൺആറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ബേസ് വേരിയന്റിൽ കാര്യമായ സവിശേഷതകൾ ഒന്നും ലഭിക്കില്ലെങ്കിലും ഉയർന്ന മോഡലുകൾ തെരഞ്ഞെടുക്കുമ്പോൾ ഇൻ‌ഫോടൈൻ‌മെൻറ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺ‌ട്രോളുകൾ എന്നിവ പോലുള്ള സവിശേഷതകൾ‌ ലഭിക്കും.

Most Read Articles

Malayalam
English summary
Maruti Suzuki WagonR The Best City Car Reasons Behind The Success. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X