ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലും; സോളാർ കാർ നിർമിച്ച് കണക്ക് മാഷ്

രാജ്യത്തുടനീളം ഇന്ധനവില കുതിച്ചുയരുന്നതിനിടയിൽ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു കാർ രൂപകൽപ്പന ചെയ്ത ശ്രീനഗറിലെ സനത് നഗർ ഏരിയയിൽ നിന്നുള്ള ഗണിത അധ്യാപകനായ ബിലാൽ അഹമ്മദ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇന്ന് അദ്ദേഹം തന്റെ സോളാർ കാറിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ യാത്ര ചെയ്യുന്നു.

ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലും; സോളാർ കാർ നിർമിച്ച് കണക്ക് മാഷ്

ആഡംബര കാറുകൾ പോലെ തുറക്കുന്ന വാതിലുകളുള്ള സെഡാന്റെ ഫോട്ടോ വൈറലായത് മുതൽ ശ്രീനഗറിലെ ഗണിത അധ്യാപകനായ ബിലാൽ അഹമ്മദ് പ്രശംസ നേടി കൊണ്ടിരിക്കുകയാണ്. ബോണറ്റിൽ തുടങ്ങി പിൻഭാഗത്തെ വിൻഡ്‌ഷീൽഡ് വരെ കാറിന് മിക്കവാറും എല്ലാ വശങ്ങളിലും പാനലുകൾ ഉണ്ട്.

ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലും; സോളാർ കാർ നിർമിച്ച് കണക്ക് മാഷ്

"മെഴ്‌സിഡസ്, ഫെരാരി, ബിഎംഡബ്ല്യു തുടങ്ങിയ കാറുകൾ സാധാരണക്കാരന്റെ സ്വപ്നം മാത്രമാണ്. മറ്റുള്ളവർക്ക് അത്തരം കാറുകൾ ഓടിക്കുകയും അതിൽ കറങ്ങുകയും ചെയ്യുന്നത് ഒരു സ്വപ്നമായി തുടരുമ്പോൾ കുറച്ച് ആളുകൾക്ക് മാത്രമേ അത് താങ്ങാൻ കഴിയൂ. ആളുകൾക്ക് ആഡംബരപൂർണ്ണമായ ഒരു അനുഭവം നൽകാനായി തന്നെ കൊണ്ട് എന്ത് ചെയ്യാൻ സാധിക്കുമെന്ന ചിന്തയിലാണ് നിന്ന് ഈ വാഹനം നിർമിക്കാൻ തീരുമാനിച്ചത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുളള തൻ്റെ ട്വിറ്റർ പേജിലൂടെ ബിലാലിന് ആശംസ അറിയിച്ചിരുന്നു.

ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലും; സോളാർ കാർ നിർമിച്ച് കണക്ക് മാഷ്

വൈകല്യമുള്ളവർക്കായി ഒരു കാർ രൂപകൽപ്പന ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പദ്ധതി. പക്ഷേ പണകുറവ് കാരണം അദ്ദേഹത്തിന്റെ പദ്ധതി യാഥാർത്ഥ്യമായില്ല. ഇപ്പോൾ, ഇന്ധനവില ഉയരുന്ന സാഹചര്യത്തിലാണ് പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു കാർ വികസിപ്പിക്കാൻ തയ്യാറായത്.

ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലും; സോളാർ കാർ നിർമിച്ച് കണക്ക് മാഷ്

കുറഞ്ഞ സൗരോർജ്ജത്തിൽ പോലും പരമാവധി ഊർജം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന മോണോക്രിസ്റ്റലിൻ സോളാർ പാനലുകളാണ് കാറിനായി ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ കാര്യക്ഷമവും താഴ്ന്ന ഉപരിതല വിസ്തീർണ്ണമുള്ളതുമാണ് മോണോക്രിസ്റ്റലിൻ സോളാർ പാനൽ.

ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലും; സോളാർ കാർ നിർമിച്ച് കണക്ക് മാഷ്

2019-ൽ സോളാർ പാനൽ നിർമാണ കമ്പനിയുമായി ബന്ധപ്പെടാൻ ചെന്നൈയിലേക്ക് പോവുകയും, ഈ മേഖലയിലെ നിരവധി വിദഗ്ധരുമായി അദ്ദേഹം ഗവേഷണം നടത്തുകയും ചർച്ചകൾ നടത്തുകയും ചെയ്തു.

ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലും; സോളാർ കാർ നിർമിച്ച് കണക്ക് മാഷ്

ഇതുവരെ ഒരു മേഖലയുടെയും സാമ്പത്തിക സഹായമില്ലാതെ 15 ലക്ഷം രൂപയോളം ചിലവഴിച്ചിട്ടാണ് കാർ നിർമ്മിച്ചത്. തനിക്ക് ആവശ്യമായ പിന്തുണ ലഭിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ ഞാൻ ഇന്ത്യയുടെ എലോൺ മസ്‌ക് ആകുമായിരുന്നുവെന്നാണ് അഹമ്മദ് പറഞ്ഞത്.

ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലും; സോളാർ കാർ നിർമിച്ച് കണക്ക് മാഷ്

1950 മുതൽ നിർമ്മിച്ച വിവിധ ആഡംബര കാറുകളെക്കുറിച്ച് അദ്ദേഹം കാണുകയും പഠിക്കുകയും ചെയ്തു. ഡിഎംസി എന്ന കമ്പനി ആരംഭിച്ച ഡെലോറിയൻ എന്ന എഞ്ചിനീയറിനെ കുറിച്ച് അദ്ദേഹം പഠിച്ചു, അത് അദ്ദേഹത്തം വലിയ രീതിയിൽ സഹായിക്കുകയും സാധാരണക്കാർക്ക് ഒരേസമയം താങ്ങാനാവുന്നതുമായ ഒരു കാർ നിർമ്മിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.

ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലും; സോളാർ കാർ നിർമിച്ച് കണക്ക് മാഷ്

കശ്മീരിൽ മിക്കപ്പോഴും ഇരുണ്ട കാലാവസ്ഥയാണ്. സൂര്യപ്രകാശം കുറഞ്ഞ ദിവസങ്ങളിലും കൂടുതൽ കാര്യക്ഷമത നൽകുന്ന സോളാർ പാനലുകളാണ് ഞാൻ ഉപയോഗിച്ചിരുന്നത്.

ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലും; സോളാർ കാർ നിർമിച്ച് കണക്ക് മാഷ്

കൂടാതെ, സൂര്യന്റെ മാറുന്ന ദിശകൾക്കൊപ്പം സോളാർ പാനലുകൾക്ക് അവയുടെ ദിശ സ്വയമേവ മാറ്റാൻ കഴിയും. ഇതിനായി 1.5 കിലോമീറ്റർ പരിധിയിൽ പ്രവർത്തിക്കുന്ന ഒരു റിമോട്ട് കൺട്രോൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്, അത് പാനലുകളുടെ ദിശ നിയന്ത്രിക്കാൻ കഴിയും, അതുവഴി കൂടുതൽ വെളിച്ചം ലഭിക്കും.

ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലും; സോളാർ കാർ നിർമിച്ച് കണക്ക് മാഷ്

വീടിന്റെ മേൽക്കൂരയുടെ വിസ്തീർണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ കാറിന്റെ ഉപരിതല വിസ്തീർണ്ണം കുറവാണ്. കുറഞ്ഞ സ്ഥലമെടുക്കുന്നതും എന്നാൽ കൂടുതൽ ഊർജം നൽകുന്ന സോളാർ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കാർ ഒരു പ്രോട്ടോടൈപ്പ് അല്ല, ഇത് പൂർണ്ണമായും ആഡംബര കാറാണ്. വിപണിയിൽ ലഭ്യമായ മറ്റ് ആഡംബര കാറുകൾക്ക് കോടിക്കണക്കിന് ഭീമമായ ചിലവുണ്ട്. താങ്ങാനാവുന്ന കണ്ടുപിടിത്തങ്ങൾ സാധാരണക്കാരിലേക്ക് എത്താനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്.കാശ്മീർ പോലൊരു സ്ഥലത്ത് വിനോദസഞ്ചാരികളെയും നാട്ടുകാരെയും ആകർഷിക്കാൻ ആകർഷകമായ വസ്തുക്കൾ ഉണ്ടായിരിക്കണമെന്നും സ്വിറ്റ്സർലൻഡ് പോലെയുള്ള മറ്റേതൊരു വിദേശ സ്ഥലത്തേയും പോലെ നമുക്ക് ആകർഷകമായ വസ്തുക്കൾ കാശ്മീരിൽ ഉണ്ടായിരിക്കണം എന്നാണ് ബിലാലിൻ്റെ അഭിപ്രായം. കശ്മീരിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന വൻതോതിലുള്ള ഉൽപ്പാദനത്തിനായി തന്റെ കമ്പനി ആരംഭിക്കണമെന്നാണ് ബിലാലിൻ്റെ ആഗ്രഹം.

Most Read Articles

Malayalam
English summary
Maths teacher made solar power car in sreenagar
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X