Mercedes AMG A 45 S 4MATIC To Hyundai Grand i10 Nios; ഏറ്റവും വേഗമേറിയ ഹാച്ച്ബാക്കുകള്‍

എസ്‌യുവികളുടെ വരവോടെ രാജ്യത്ത് മിക്ക സെഗ്മെന്റിലെയും വില്‍പ്പന ഇടിഞ്ഞുവെന്ന് പറയുന്നതാകും ശരി. അത്തരത്തില്‍ വില്‍പ്പന ഇടിഞ്ഞ ഒരു സെഗ്മെന്റാണ് ഹാച്ച്ബാക്ക് ശ്രേണിയും. ഇന്ത്യയിലെ ഹോട്ട് ഹാച്ച് വിപണി ഇപ്പോള്‍ മുമ്പത്തെപ്പോലെ മത്സരാത്മകമല്ല.

Mercedes AMG A 45 S 4MATIC To Hyundai Grand i10 Nios; ഏറ്റവും വേഗമേറിയ ഹാച്ച്ബാക്കുകള്‍

മത്സരം വളരെ രൂക്ഷമായ സമയങ്ങളുണ്ടായിരുന്നു. കാലം മാറിയിരിക്കുന്നു, ഇപ്പോള്‍ ആളുകള്‍ക്ക് എസ്‌യുവികളുടെ പിന്നാലെയാണ് പായുന്നത്. അതിനാല്‍ നിര്‍മാതാക്കളുടെ ശ്രദ്ധയും മാറി. അടുത്ത കാലത്തായി കോംപാക്ട് എസ്‌യുവികള്‍, സബ്-കോംപാക്ട് എസ്‌യുവികള്‍, മൈക്രോ എസ്‌യുവികള്‍ എന്നിവയുടെ ആവിര്‍ഭാവത്തിന് വിപണി സാക്ഷ്യം വഹിച്ചു.

Mercedes AMG A 45 S 4MATIC To Hyundai Grand i10 Nios; ഏറ്റവും വേഗമേറിയ ഹാച്ച്ബാക്കുകള്‍

എസ്‌യുവികളുടെ ഉയര്‍ച്ചയില്‍ ഹാച്ച്ബാക്കുകള്‍ക്ക് അതിന്റെ വൈവിധ്യം നഷ്ടപ്പെട്ടു. ഹോട്ട് ഹാച്ചുകളുടെ ഭാവി ഭയാനകമായി തോന്നിയേക്കാം, എന്നാല്‍ നിലവില്‍ ഇന്ത്യയിലെ ഹോട്ട് ഹാച്ച് സെഗ്മെന്റ് വളരെ ആവേശകരവും സവിശേഷവുമാണ്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ കുറച്ച് ഹോട്ട് ഹാച്ച്ബാക്കുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Mercedes AMG A 45 S 4MATIC To Hyundai Grand i10 Nios; ഏറ്റവും വേഗമേറിയ ഹാച്ച്ബാക്കുകള്‍

മെര്‍സിഡീസ് ബെന്‍സ് - AMG A 45 S 4MATIC+ - 3.9 സെക്കന്‍ഡ്

മെര്‍സിഡീസ് ബെന്‍സ് AMG A 45 S 4MATIC+ ഹാച്ച്ബാക്ക് കഴിഞ്ഞ വര്‍ഷം 79.90 ലക്ഷം രൂപയ്ക്ക് (എക്സ്‌ഷോറൂം) ഇന്ത്യയില്‍ അവതരിപ്പിച്ചു. നിങ്ങള്‍ക്ക് നിലവില്‍ ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും ചെലവേറിയതും ശക്തവും വേഗതയേറിയതുമായ ഹാച്ച്ബാക്ക് ആണിത്.

Mercedes AMG A 45 S 4MATIC To Hyundai Grand i10 Nios; ഏറ്റവും വേഗമേറിയ ഹാച്ച്ബാക്കുകള്‍

421 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് AMG A 45 S 4MATIC+ ന് കരുത്ത് പകരുന്നത്. വെറും 3.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. അതിന്റെ അതിശയകരമായ പ്രകടനത്തിന് പിന്നിലെ കാരണം അതിന്റെ നാമകരണമാണ്. ഇത് ഒരു ഡ്രിഫ്റ്റ് മോഡില്‍ പോലും സജ്ജീകരിച്ചിരിക്കുന്നു.

Mercedes AMG A 45 S 4MATIC To Hyundai Grand i10 Nios; ഏറ്റവും വേഗമേറിയ ഹാച്ച്ബാക്കുകള്‍

മിനി കൂപ്പര്‍ JCW - 6.1 സെക്കന്‍ഡ്

മിനി കൂപ്പര്‍ ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് മറ്റൊരു ഹോട്ട് ഹാച്ച് ആണ്. 231 bhp കരുത്തും 320 nm torque ഉത്പാദിപ്പിക്കുന്ന 4-സിലിണ്ടര്‍ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

Mercedes AMG A 45 S 4MATIC To Hyundai Grand i10 Nios; ഏറ്റവും വേഗമേറിയ ഹാച്ച്ബാക്കുകള്‍

വെറും 6.1 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. കൂടാതെ 246 കിലോമീറ്ററാണ് പരമാവധി വേഗത. 47.70 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്‌ഷോറൂം വില. ഈ ഹോട്ട് ഹാച്ചില്‍ റേസിംഗ് സ്‌ട്രൈപ്പുകളും ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് ബാഡ്ജിംഗും അതിന്റെ റേസിംഗ് പെഡിഗ്രി ചിത്രീകരിക്കുന്നു.

Mercedes AMG A 45 S 4MATIC To Hyundai Grand i10 Nios; ഏറ്റവും വേഗമേറിയ ഹാച്ച്ബാക്കുകള്‍

മിനി കൂപ്പര്‍ 3 ഡോര്‍ - 6.7 സെക്കന്‍ഡ്

മിനി കൂപ്പര്‍ 3 ഡോര്‍ അല്ലെങ്കില്‍ മിനി കൂപ്പര്‍ S ഈ ലിസ്റ്റിലെ കമ്പനിയുടെ മറ്റൊരു ഹോട്ട് ഹാച്ചാണ്. ഹോട്ട് ഹാച്ച് പരിണാമത്തിന് ഉത്തരവാദികളായ കാറുകളിലൊന്നാണിത്, അതിനുശേഷം ആ പാരമ്പര്യം വഹിക്കുന്നു.

Mercedes AMG A 45 S 4MATIC To Hyundai Grand i10 Nios; ഏറ്റവും വേഗമേറിയ ഹാച്ച്ബാക്കുകള്‍

7-സ്പീഡ് ഡബിള്‍ ക്ലച്ച് സ്റ്റെപ്‌ട്രോണിക് ട്രാന്‍സ്മിഷനോട് കൂടിയ മിനി കൂപ്പര്‍ S 40.58 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ലഭ്യമാണ്. 192 bhp കരുത്തും 280 nm torque ഉം ഉത്പാദിപ്പിക്കുന്ന 4-സിലിണ്ടര്‍ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ ഹോട്ട് ഹാച്ചിന് കരുത്ത് പകരുന്നത്. വെറും 6.7 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും കൂടാതെ 235 കിലോമീറ്ററാണ് പരമാവധി വേഗത.

Mercedes AMG A 45 S 4MATIC To Hyundai Grand i10 Nios; ഏറ്റവും വേഗമേറിയ ഹാച്ച്ബാക്കുകള്‍

മിനി കൂപ്പര്‍ SE - 7.3 സെക്കന്‍ഡ്

ലിസ്റ്റിലെ മറ്റൊരു മിനിയാണിത്, എന്നാല്‍ ഇത് വ്യത്യസ്തമാണ്. ഇതൊരു ഓള്‍ ഇലക്ട്രിക് മോഡലാണ്. ഇതിന് 32.6 kWh ബാറ്ററി പാക്കാണ് കരുത്ത് നല്‍കുന്നത്. 270 കിലോമീറ്റര്‍ റേഞ്ച് വരെ അവകാശപ്പെടുകയും ചെയ്യുന്നു.

Mercedes AMG A 45 S 4MATIC To Hyundai Grand i10 Nios; ഏറ്റവും വേഗമേറിയ ഹാച്ച്ബാക്കുകള്‍

വാഹനം 50 KW ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു, വെറും 30 മിനിറ്റിനുള്ളില്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. ഇതിന് 184 bhp കരുത്തും 270 nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. വെറും 7.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും കൂടാതെ 150 കിലോമീറ്റര്‍ പരമാവധി വേഗത ലഭിക്കുകയും ചെയ്യുന്നു.

Mercedes AMG A 45 S 4MATIC To Hyundai Grand i10 Nios; ഏറ്റവും വേഗമേറിയ ഹാച്ച്ബാക്കുകള്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് സ്പോര്‍ട്സ് ടര്‍ബോ - 9.82 സെക്കന്‍ഡ്

കൊറിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഹോട്ടഹാച്ചാണിത്. ഒറ്റനോട്ടത്തില്‍ ഇത് ഒരു സിംമ്പിള്‍ വാഹനമായി തോന്നുമെങ്കിലും, നിങ്ങള്‍ക്ക് ഇതിനെ സ്ലീപ്പര്‍ എന്നും വിളിക്കാം, ഇത് ഇത്ര പെട്ടെന്ന് പോകുമെന്ന് ആരും പ്രതീക്ഷിക്കില്ല.

Mercedes AMG A 45 S 4MATIC To Hyundai Grand i10 Nios; ഏറ്റവും വേഗമേറിയ ഹാച്ച്ബാക്കുകള്‍

8.02 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ ഹാച്ച്ബാക്കാണിത്, സാധാരണ 1.2 ലിറ്റര്‍ സ്പോര്‍ട്സിന് 6.81 ലക്ഷം രൂപയാണ് വില. ഇത് സ്പോര്‍ട്ടിയര്‍ i20 N ലൈനിനേക്കാള്‍ വേഗതയുള്ളതാണ്.

Mercedes AMG A 45 S 4MATIC To Hyundai Grand i10 Nios; ഏറ്റവും വേഗമേറിയ ഹാച്ച്ബാക്കുകള്‍

ഇതിന് 98.6 bhp കരുത്തും 172 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. വെറും 9.82 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. വെന്യു N-ലൈനിലെ അതേ മോട്ടോര്‍ 118 bhp പവര്‍ പുറപ്പെടുവിക്കുന്നു എന്നതാണ് ശ്രദ്ധേയം.

Most Read Articles

Malayalam
English summary
Mercedes amg a 45 s 4matic to hyundai grand i10 nios find here some top fastest hatchbacks in india
Story first published: Tuesday, September 20, 2022, 14:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X