സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

ഇന്ധനവില ആകാശമുട്ടെ എത്തുന്ന ഈ ദിവസങ്ങളിൽ, കൂടുതൽ ആളുകൾ ഇലക്ട്രിക് വാഹനങ്ങൾ, സി‌എൻ‌ജി പോലുള്ള ഇതര ഓപ്ഷനുകൾക്കായി തിരയുന്നു. നിരവധി മുഖ്യധാരാ വാഹന നിർമ്മാതാക്കൾ ഇതിനകം സി‌എൻ‌ജിയും ഇലക്ട്രിക് വാഹനങ്ങളും വാഗ്ദാനം ചെയ്യാൻ തുടങ്ങി കഴിഞ്ഞു.

സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

ഇന്ത്യയിലുടനീളം ഹാച്ച്ബാക്കുകൾ, സെഡാനുകൾ, എം‌യുവികൾ, സി‌എൻ‌ജിയിൽ ഓടുന്ന ബസുകൾ, ട്രക്കുകൾ എന്നിവ പോലുള്ള വിവിധതരം വാഹനങ്ങൾ നമുക്ക് കാണാം. എന്നാൽ ഒരു സി‌എൻ‌ജി പമ്പിൽ‌ റീഫ്യുവലിംഗിന് കാത്തിരിക്കുന്ന ഒരു ആഢംബര കാർ‌ നിങ്ങൾ‌ ഇതുവരെ കണ്ടിട്ടുണ്ടോ?

സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

എന്നാടാ ഉവ്വേ! സി‌എൻ‌ജിയിൽ ഓടുന്ന ആഡംബര കാറോ, ചുമ്മാ പുളുവടിക്കാതെ പോ എന്നാണ് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നതെങ്കിൽ ദേ ഇങ്ങ് കേറി പോര്, സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന ഒരു മെർസിഡീസ് ബെൻസ് C-ക്ലാസ് ആഡംബര സെഡാൻ പരിചയപ്പെടുത്താം.

സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

വാഹനത്തെ പരിചയപ്പെടുത്തുന്ന വീഡിയോ റാസ്പ്രീത് ഗിൽ എന്ന വ്യക്ത് തന്റെ യൂട്യൂബ് ചാനലിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ അടിസ്ഥാനപരമായി ഈ വാഹനത്തിൽ സി‌എൻ‌ജി എങ്ങനെ ഇൻസ്റ്റാൾ ചെയ്തു എന്നതിനെക്കുറിച്ചും ഈ അനന്തര വിപണന ഇൻസ്റ്റളേഷൻ കാറിന്റെ പ്രകടനത്തെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും സംസാരിക്കുന്നു.

സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

വാഹനത്തിന്റെ സാങ്കേതിക സവിശേഷതയെക്കുറിച്ച് സംസാരിച്ചാണ് വ്ലോഗർ വീഡിയോ ആരംഭിക്കുന്നത്. 185 bhp കരുത്തും 285 Nm torque ഉം ഉത്പാദിപ്പിക്കുന്ന പെട്രോൾ എഞ്ചിൻ നൽകുന്ന മെർസിഡീസ് ബെൻസ് C-ക്ലാസ് C200 കോംപ്രസ്സറാണ് വീഡിയോയിൽ കാണുന്നത്.

സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

വീഡിയോ പ്രകാരം, കാറിന് ഏകദേശം 12 വർഷം പഴക്കമുണ്ട്, സി‌എൻ‌ജി കിറ്റ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം കാർ ഇതിനകം 3,000 കിലോമീറ്ററിലധികം ഓട്ടം പൂർത്തിയാക്കി. ഹുഡിനടിയിൽ സി‌എൻ‌ജി കിറ്റ് എങ്ങനെ ഇൻസ്റ്റാൾ ചെയ്തുവെന്ന് വ്ലോഗർ കാണിക്കുന്നു കൂടാതെ ബൂട്ടിലെ സി‌എൻ‌ജി ഗ്യാസ് സിലിണ്ടറും കാണിക്കുന്നു.

സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

വ്ലോഗർ ഗ്യാസ് വീണ്ടും നിറയ്ക്കാൻ അടുത്തുള്ള ഫ്യുവൽ പമ്പിലേക്ക് വാഹനം കൊണ്ടുപോകുന്നു. ബോണറ്റിന് കീഴിൽ ഇൻസ്റ്റാൾ ചെയ്ത സി‌എൻ‌ജി കിറ്റിന്റെ സർ‌ട്ടിഫിക്കേഷൻ‌ പ്ലേറ്റ് വ്ലോഗർ‌ കാണിക്കുന്നു.

സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

ഗ്യാസ് നിറച്ച് വാഹനം ഒരു സ്പിന്നിനായി വ്ലോഗർ പുറത്തെടുക്കുന്നു. ഇതൊരു ഓട്ടോമാറ്റിക് വാഹനമാണ്, ഈ വാഹനത്തിലെ എല്ലാം കമ്പനി ഒരുക്കിയതു പോലെ തന്നെ പ്രവർത്തിക്കുന്നുവെന്ന് വ്ലോഗർ പറയുന്നത് കേൾക്കാം.

സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

വാഹനത്തിലെ എല്ലാ ഇലക്ട്രിക്കലുകളും ഗേജുകളും നന്നായി പ്രവർത്തിക്കുന്നു. ഇത്തരമൊരു വിലയേറിയ കാറിൽ ഒരു സി‌എൻ‌ജി കിറ്റ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ, തെറ്റായി സംഭവിക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

കാർ ഓടിക്കുമ്പോൾ ലാഗ് അനുഭവപ്പെടുന്നില്ലെന്ന് വ്ലോഗർ പറയുന്നു. ഗ്യാസ് എഞ്ചിനിലേക്ക് തള്ളുന്നതിൽ നിന്ന് നേരിയ ശബ്ദം മാത്രമേയുള്ളൂ, അതിനുപുറമെ മറ്റൊരു പ്രശ്നവുമില്ല.

സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

സ്റ്റിയറിംഗ് വീലിനടുത്തുള്ള ബട്ടൺ ഉപയോഗിച്ച് കാർ പെട്രോളിനും സിഎൻജി മോഡുകൾക്കുമിടയിൽ മാറ്റാം. സി‌എൻ‌ജി കിറ്റ് ഇൻ‌സ്റ്റാൾ‌ ചെയ്‌തതിന് ശേഷം കാറിന്റെ പ്രകടനത്തിൽ‌ ഒരു വ്യത്യാസവുമില്ലെന്ന് അദ്ദേഹം പറയുന്നു.

സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

സി‌എൻ‌ജി കിറ്റ് ഇൻസ്റ്റാൾ ചെയ്ത ശേഷം, ഈ മെർസിഡീസ് ബെൻസ് ഇപ്പോൾ ഒരു മികച്ച അർബൻ കാറാണ്, കാരണം ഉടമയ്ക്ക് ഫ്യുവൽ ഇക്കേണമിയെക്കുറിച്ച്/ മൈലേജിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

പെട്രോളിനെയോ ഡീസലിനെയോ അപേക്ഷിച്ച് സി‌എൻ‌ജി വിലകുറഞ്ഞതും മികച്ച ഇന്ധനക്ഷമത നൽകുന്നതുമായി ഇന്ധനമാണ്. മെർസിഡീസ് ബെൻസ് പോലുള്ള ഒരു കാറിൽ ഇത് ഒരു മാറ്റമുണ്ടാക്കും, കാരണം ഇത് നഗരത്തിലായാലും ഹൈവേകളായാലും ഓടിക്കാൻ ഇപ്പോൾ വളരെ ചെലവുകുറഞ്ഞതായിരിക്കും.

സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

സി‌എൻ‌ജി ഇൻസ്റ്റാൾ ചെയ്യുന്നതിന്റെ പ്രയോജനം, ഇത് യഥാർത്ഥ പെട്രോൾ എഞ്ചിനുമായി നിലനിൽക്കുന്നു എന്നതാണ്.

സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

പെട്രോൾ ഉപയോഗിക്കുന്നതിനുപകരം, എഞ്ചിൻ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ഉപയോഗിക്കുന്നു. ഏത് സമയത്തും, ഉടമ പെട്രോളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ബട്ടൺ അമർത്തിക്കൊണ്ട് അവർക്ക് ​​എളുപ്പത്തിൽ ഇത് ചെയ്യാൻ കഴിയും.

നിങ്ങളുടെ വാഹനത്തിൽ ഒരു അനന്തര വിപണന സി‌എൻ‌ജി കിറ്റ് ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾ ഒരു RTO അംഗീകൃത കിറ്റ് ഇൻസ്റ്റാൾ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.

Most Read Articles

Malayalam
English summary
Mercedes Benz C-Class Running On CNG Power. Read in Malayalam.
Story first published: Sunday, April 11, 2021, 13:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X